കരിമ്പനക്കല്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കൈപ്പറ്റ
കരിമ്പനക്കല്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കൈപ്പറ്റ
കൈപ്പറ്റ മമ്മൂട്ടി മുസ്‌ലിയാര്‍ എന്ന പേരില്‍ അറിയപ്പെട്ട മഹാനവര്‍കള്‍ വലിയ പാണ്ഡിത്യത്തിനുടമയായിരുന്നു. ഹിജ്‌റ 1304 ല്‍ കൈപ്പറ്റയിലാണ് ജനനം (മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ പഞ്ചായത്ത്). പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ നിന്നുമാണ് ആദ്യകാലത്ത് അറിവ് നുകര്‍ന്നത്. മഖ്ദൂം കുഞ്ഞന്‍ ബാവ മുസ്‌ലിയാര്‍, തുന്നന്‍ വീട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍, പുതിയാപ്പിള അബ്ദു റഹ്‌മാന്‍ മുസ്‌ലിയാര്‍, തൊഴുവാനൂര്‍ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പ്രധാന ഗുരുവര്യന്മാരാണ്. 1920 ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ബിരുദമെടുത്തു. തുടര്‍ന്ന് ക്ലാരി, പറപ്പൂര്‍, മറ്റത്തൂര്‍, വണ്ടൂര്‍, പൊന്‍മുണ്ടം തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. നിരവധി അമൂല്യ കൃതികളുടെ കര്‍ത്താവാണ്. മുഅ്‌ലിമു ലില്‍ അല്‍ബാബ് അതില്‍ പ്രധാനപ്പെട്ടതാണ്. ശ്രോതാക്കളുടെ മനസ്സാന്തരങ്ങളില്‍ ദൈവിക ഭയം ഊട്ടിയുറപ്പിക്കുന്ന അദ്ദേഹത്തിന്റെ വഅളുകള്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു.
ഒട്ടനവധി പ്രഗത്ഭ ശിഷ്യഗണങ്ങളുണ്ടായിരുന്നു മഹാനവര്‍കള്‍ക്ക്. കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍, തീക്കുന്നന്‍ കുഞ്ഞലവി മുസ്‌ലിയാര്‍, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, കെ.കെ സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അതില്‍ പ്രധാനികളാണ്. ഹിജ്‌റ 1369 ലാണ് വഫാത്താവുന്നത്. കൈപ്പറ്റ മേലേ പള്ളിയുടെ സമീപമാണ് മഖ്ബറ നിലകൊള്ളുന്നത്.
ചക്കുംകടവ്, പന്നിയങ്കര, കപ്പക്കല്‍ മീഞ്ചന്ത, നടുവട്ടം, ബേപ്പൂര്‍, കോട്ടുമ്മല്‍, ചെറുവണ്ണൂര്‍ എന്നീ മഹല്ലുകളിലെ ഖാളിയായിരുന്നു. മഹല്ലു നിവാസികള്‍ക്കിടയിലുടലെടുക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ അതി സമര്‍ത്ഥനായിരുന്നു മഹാനവര്‍കള്‍. അച്ചാമു ത്വലാഖ് കേസ്, ഇമ്പിച്ചിപ്പാത്തു ഫസ്ഖ് കേസ് എന്നിവ ഖാസിയാര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്‌നങ്ങളായിരുന്നു. ഖാളിമാത്രം ഒരു വശത്തും പ്രമാണിമാരും സമ്പന്നന്മാരും മറുവശത്തും ഉറച്ച് നിന്നു. അവസാനം ആര്‍ക്ക് മുന്നിലും മുട്ട്മടക്കാതെ സത്യത്തിന് വേണ്ടി നിലകൊണ്ട് ആ കേസ് മഹാന്‍ വിജയിച്ചെടുത്തു. 1950 കാലങ്ങളില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയ മുത്തന്നൂര്‍ പള്ളിക്കേസ് സുന്നി യുവജന സംഘത്തിന്റെ പേരില്‍ ഏറ്റെടുത്ത് നടത്തിയിരുന്നത് മഹാനായിരുന്നു. കേസിന് വേണ്ടി കോഴിക്കോട് വന്നാല്‍ പുഴവക്കത്തെ പള്ളിയിലിരിക്കുകയും നിസ്‌കരിക്കാന്‍ വരുന്നവരെ കാര്യങ്ങള്‍ ധരിപ്പിച്ച് പിരിവെടുക്കുകയും ചെയ്യും.
അങ്ങനെ കിട്ടുന്ന സംഖ്യ കൊണ്ടാണ് കേസ് നടത്തിയിരുന്നത്. 1958 ലെ കോഴിക്കോട് മുഹ്‌യുദ്ദീന്‍ പള്ളി കേസിലും ഹാജരായിരുന്നത് ബേപ്പൂര്‍ ഖാളി തന്നെയായിരുന്നു. ജീവിതത്തിലുടനീളം ആരാധനകളിലും ദീനീ സേവനങ്ങളിലും മുഴുകിയായിരുന്നു മഹാന്‍ വിടപറഞ്ഞത്. മുശാവറമെമ്പര്‍മാര്‍ക്ക് നല്‍കിയിരുന്ന യാത്രക്കുള്ള അലവന്‍സ് പോലും മഹാന്‍ വാങ്ങിയിരുന്നില്ല.



Leave A Comment