കൊളപ്പുറത്ത് കുഞ്ഞഹമ്മദ് മൗലവി ഇരിമ്പാലശ്ശേരി

കൊളപ്പുറത്ത് കുഞ്ഞഹമ്മദ് മൗലവി ഇരിമ്പാലശ്ശേരി

സമസ്തയുടെ സ്ഥാപക മുശാവറ മെമ്പര്‍മാരില്‍ പ്രധാനിയായും കൊളപ്പുറത്ത് മുദരിസുമായിരുന്ന കോടഞ്ചേരി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍ ഹിജ്‌റ 1310 ല്‍ തിരൂരങ്ങാടിയിലാണ് ജനിക്കുന്നത്. മഹാനായ പിതാവിന്റെ മഹാനായ പുത്രനെന്നാണ് കൊളപ്പുറത്ത് കുഞ്ഞഹമ്മദ് മൗലവിയെ നമുക്ക് വിശേഷിപ്പിക്കാനാവുക. പ്രസിദ്ധ ഫിഖ്ഹ് ഗ്രന്ഥമായ തുഹ്ഫത്തുല്‍ മുഹ്താജിന്റെ വ്യാഖ്യാതാവ് അബ്ദുല്‍ ഹമീദ് ശര്‍വാനി, ലോക പ്രശസ്ത പണ്ഡിതന്‍ അഹ്‌മദ് സൈനി ദഹ്‌ലാന്‍, മുഹമ്മദ്  ഹസ്ബുല്ലാഹില്‍ മക്കി എന്നിവരുടെ ശിഷ്യനും ഫത്ഹുല്‍ മുഈനിന്റെ വ്യാഖ്യാനമായ ഇആനത്തിന്റെ കര്‍ത്താവ് സയ്യിദ് അബൂബക്കര്‍ അശ്ശതാ തുടങ്ങിയ ഉന്നതരുടെ ഉസ്താദുമായ കോടഞ്ചേരി സ്വദേശിയായ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ പത്ത്‌കൊല്ലം ഹറമില്‍ മുതഅല്ലിമായും മുദരിസായും താമസിച്ചു. ഹി:1292 ല്‍ നാട്ടില്‍ തിരിച്ചെത്തി തിരൂരങ്ങാടി നടുവിലെ പള്ളിയില്‍ മുദരിസായി.

കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍ സ്വന്തം പിതാവിനെ കൂടാതെ നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍ അടക്കമുള്ള ഉന്നത ശീര്‍ഷരായ പണ്ഡിതന്മാരില്‍ നിന്നും അറിവ് നേടി. പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്ന മഹാനവര്‍കള്‍ ഒട്ടനവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഫത്ഹുല്‍ മുഈനിന്ന് ശറഹ്, തസ്‌രീഹു മനതിഖിന്റെ ഹാശിയ, ബാനതു സആദയുടെ മുഖമ്മസ് തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളാണ്. കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍, കൊയപ്പ കുഞ്ഞായിന്‍ മുസ്‌ലിയാര്‍, വലിയോറയിലെ ശഅ്‌റാനി അഹ്‌മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങളിലെ പ്രമുഖരാണ്. സമസ്തക്ക് വേണ്ടി ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച മഹാന്‍ ഹി:1352 ലാണ് വഫാത്താവുന്നത്. തിരൂരങ്ങാടി നടുവിലെ പള്ളിയിലാണ് മഖ്ബറയുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter