ബ്രിട്ടനിലെ ഏറ്റവും ജനകീയ നാമമായി തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും മുഹമ്മദ്

ബ്രിട്ടണിലെ നവജാതശിശുക്കളിലെ ആണ്‍കുട്ടികള്‍ക്കിടുന്ന പേരുകളില്‍ ഏറ്റവും ജനകീയ നാമമായി തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും മുഹമ്മദ് എന്ന പേര് തെരഞ്ഞെടുത്തു. ബ്രിട്ടണിലെ അമേരിക്കന്‍ ഗവേഷക കമ്പനിയായ ബേബി സെന്ററാണ് ഇതില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ജനിച്ച ആണ്‍കുട്ടികള്‍ക്കിടുന്ന ഏറ്റവും പ്രചാരമുള്ള പേരായി് മുഹമ്മദ് എന്ന നാമം മാറുന്നത്.

ബ്രിട്ടനിലെ നവജാത ശിശുക്കള്‍ക്കള്‍ക്ക് പേര് നല്‍കിയിട്ടുള്ള പട്ടികയില്‍ നോഹ, ഒലിവര്‍ എന്നീ പേരുകളാണ് രണ്ടും മൂന്നും സ്ഥാനത്തെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

2021 ലെ ഔദ്യോഗിക സ്ഥിതിവിവരകണക്കുകള്‍ പ്രകാരം  ഇംഗ്ലണ്ടില്‍ ഏറ്റവും പ്രചരിക്കുന്ന മതം ഇസ്‌ലാമാണ്. ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ ഇടിവുണ്ടായെനന്നും കണക്കുകള്‍ പറയുന്നു. ബ്രിട്ടീഷ് ദിനപത്രമായ ഡെയ്‌ലി മെയ്ല്‍  ഇംഗ്ലണ്ടിലെ ഔദ്യോഗിക ദേശീയ സ്ഥിതിവിവരകണക്കുകള്‍ ഉദ്ധരിച്ച് പറയുന്നത് രാജ്യത്ത് മുസ്‌ലിംകളുടെ എണ്ണം മൂന്ന് ദശലക്ഷം കവിഞ്ഞിട്ടുണ്ടെന്നാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter