പ്രമുഖ പണ്ഡിതന്‍ അബൂ ഇസ്ഹാഖ് അല്‍ ഹുവൈനി അന്തരിച്ചു

ഈജിപ്ത് പൗരനായ പ്രമുഖ പണ്ഡിതന്‍ ശൈഖ് അബൂ ഇസ്ഹാഖ് അല്‍ ഹുവൈനി അന്തരിച്ചു.സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന ഖത്തറില്‍ ചികിത്സയിലായിരുന്നു അദ്ധേഹം. 68 വയസ്സായിരുന്നു. തന്റെ മകന്‍ ഹാതിം അല്‍ ഹുവൈനിയാണ് പിതാവിന്റെ മരണ വാര്‍ത്ത അറിയിച്ചത്.
1965 ജൂണ്‍ 10 ന് ഈജിപ്തിലെ കഫ്ര്‍ അശ്ശൈഖ് ഗവര്‍ണേറ്റിലെ ഹെവന്‍ ഗ്രാമത്തിലാണ് ശൈഖ് അബൂ ഇസ്ഹാഖ് അല്‍ഹുവൈനിയുടെ ജനനം. ഇസ്‌ലാമിക വിജ്ഞാനീയങ്ങളായ ഫിഖ്ഹ്, അഖീദ തുടങ്ങിയ മേഖലകളിലൊക്കൊ കഴിവ് തെളിയിച്ചിരുന്നെങ്കിലും ഹദീസ് വിജ്ഞാനീയത്തിലായിരുന്നു അദ്ദേഹം പ്രശസ്തനായാത്. ഇസ്‌ലാമിക പ്രഭാഷക മേഖലയിലും പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. ഇസ്‌ലാമിക പ്രബോധനത്തിന്റെ പേരില്‍ അറിയപ്പെട്ട അല്‍ നാസ് ടി.വിയില്‍ ഫദ്ഫാദ പ്രോഗ്രാം അവതാരകനും അല്‍ റഹ്‌മ ടി.വിയുടെ മേല്‍ നോട്ടം വഹിക്കുകയും ചെയ്തു. തന്റെ പ്രഭാഷണങ്ങളിലൂടെയും മതപരമായ പരിപാടികളിലൂടെയും അദ്ധേഹം തന്റേതായ സംഭാവനകളര്‍പ്പിച്ചു. 
ഈജിപ്തിലെ പ്രമുഖ ഇസ്‌ലാമിക സ്ഥാപനമായ അല്‍ അസ്ഹര്‍ സര്‍വകലാശാല അദ്ധേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി, ഇസ്‌ലാമിക സുന്നത്തിനെ ജീവിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശാസ്ത്രീയ പഠനങ്ങളും സംഭാവനകളും ഏറെ വിലമതിക്കുന്നതാണെന്നും അവര്‍ വ്യക്തമാക്കി. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter