റമദാന് ചിന്തകള്‍ - നവൈതു... 28.സൗരഭ്യം പരത്തുന്ന വീടും പരിസരവും..
മാനസിക-ശാരീരിക വൃത്തി പോലെതന്നെ പ്രധാനമാണ് വിശ്വാസിക്ക് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതും. മനസ്സിനിണങ്ങുന്ന, കുടുംബത്തിലെ അംഗങ്ങളുടെയെല്ലാം ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധം വിശാലവും സൗകര്യപ്രദവുമായ വീട് തന്നെ വേണമെന്നാണ് ഇസ്ലാം പറയുന്നത്.
ഒരു വിശ്വാസിയുടെ വീട് അവന് മാത്രമുള്ളതല്ല, മറിച്ച് അവിടെ കടന്നുവരുന്ന അതിഥികള്‍ക്കും പരിസരത്തുള്ളവര്‍ക്കും ആശ്രിതരായി കഴിയുന്ന നാല്കാലികള്ക്കും അവിടെ വളരുന്ന സസ്യലതാദികള്‍ക്കുമെല്ലാം അവിടെ അവകാശമുണ്ട്. വല്ലതും ചോദിച്ച് വരുന്നവനെ ആട്ടിയോടിക്കരുതെന്നും അവര്‍ക്കെല്ലാം സാധ്യമായ സഹായങ്ങള്‍ ചെയ്യണമെന്നും ഒന്നിനുമായില്ലെങ്കില്‍ നല്ല വാക്ക് കൊണ്ടെങ്കിലും സന്തോഷിപ്പിച്ച് പറഞ്ഞയക്കണമെന്നുമാണ് മതം പഠിപ്പിക്കുന്നത്.
തന്നെ കൊണ്ട് സാധിക്കുന്നതിലപ്പുറം പണി എടുപ്പിക്കുകയും ആവശ്യമായ ഭക്ഷണം നല്‍കാതിരിക്കുകയും ചെയ്യുന്ന മുതലാളിയെ കുറിച്ച് പ്രവാചകരോട് പരാതിപ്പെട്ട ഒട്ടകത്തിന്റെ സംഭവം ഇതിനോട് ചേര്‍ത്ത് വായിക്കാം. ഈ ഒട്ടകത്തിന്റെ കാര്യത്തില്‍ നീ അല്ലാഹുവിനെ സൂക്ഷിക്കുക എന്നായിരുന്നു പ്രവാചകര്‍ അദ്ദേഹത്തെ ഉപദേശിച്ചത്. ദാഹാര്‍ത്തനായ നായക്ക് വെള്ളം നല്‍കിയതിന്റെ പേരില്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ച വേശ്യയുടെയും പൂച്ചക്ക് ആവശ്യമായ ഭക്ഷണം നല്‍കാതെ കെട്ടിയിട്ടതിന്റെ പേരില്‍ നരകാവകാശിയായ സ്ത്രീയുടെയും കഥകളും പ്രവാചകര്‍ അനുയായികള്‍ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. അന്ത്യനാള്‍ ആഗതമാകുമ്പോള്‍ പോലും, കൈയ്യിലൊരു ചെടിയുണ്ടെങ്കില്‍ അത് കുഴിച്ചിടണമെന്ന പഠിപ്പിച്ച പ്രവാചകര്‍ എത്ര വലിയ പരിസ്ഥിതി സ്നേഹിയാണ്. അതോടൊപ്പം, താന്‍ കുഴിച്ചിട്ട മരത്തില്‍നിന്ന്, പക്ഷികളും മൃഗങ്ങളും കഴിക്കുന്ന കായ്ക്കള്‍ക്കും ഫലങ്ങള്‍ക്കും പോലും പ്രതിഫലമുണ്ടെന്നും അവിടെന്ന് പറഞ്ഞുവെക്കുന്നു.
Read More:റമദാന് ചിന്തകള്‍ - നവൈതു...27.വിശ്വാസിക്ക് വൃത്തിയും ആരാധന തന്നെ..
ചുറ്റുപാടുകളോടും ജീവജാലങ്ങളോടും പരിസ്ഥിതിയോടും എങ്ങനെ ഇണങ്ങിച്ചേര്‍ന്ന് ഇസ്ലാം അനുയായികള്‍ക്ക് നല്കുന്ന ഉപദേശങ്ങളാണ് ഇതെല്ലാം. ഇവയെല്ലാം സംഗമിക്കുമ്പോഴാണ് വിശ്വാസിയുടെ വീടും പരിസരവും പൂര്‍ണ്ണമാവുന്നത്. അഥവാ, ഒരു വിശ്വാസിയുടെ വീട്ടില്‍ കഴിയുന്ന നാല്കാലികളും ജീവജാലങ്ങളും അവിടെ വളരുന്ന സസ്യലതാദികളും തരുനിരകളും പോലും ഏറെ സന്തുഷ്ടവും സൗഭാഗ്യം ചെയ്തവരുമായിരിക്കും എന്നര്‍ത്ഥം.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment