അറബിക് ആംഗ്യഭാഷയുടെ വിവർത്തന സാധ്യതകൾ

മനുഷ്യർ തമ്മിൽ സന്ദേശങ്ങൾ  കൈ മാറുന്നത് ഭാഷകളിലൂടെയാണ്. മലയാളം, ഇംഗ്ലീഷ്, അറബി, ഉറുദു തുടങ്ങി ഭാഷകളിലെ വാക്കുകളുടെ കോർവകളിലൂടെ ശബ്ദം മിശ്രണം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന സന്ദേശ കൈമാറ്റങ്ങളാണ് നമുക്ക് ഏറെയും പരിചിതമെങ്കിലും, സംസാരിക്കാനും കേൾക്കാനും കാണാനും ഒന്നും സാധിക്കാത്തവർക്ക് ലോകത്തെ മനസ്സിലാക്കാനും തങ്ങളുടെ സർഗാത്മകതകളെയും സന്ദേശങ്ങളെയും മുഖ്യധാരയിൽ എത്തിക്കാനും വ്യത്യസ്തമായ ഭാഷാ ശൈലി തന്നെ നിലവിലുണ്ട്. അവയാണ് ബ്രെയിൻ ലിപിയായും ആംഗ്യഭാഷയായും (സൈന്‍ ലാംഗ്വേജ്) വികസിക്കപ്പെട്ടത്.

സാങ്കേതികവിദ്യയുടെ വളർച്ച അനുദിനം വർദ്ധിക്കുന്ന ഈ നൂതന കാലത്ത് സംസാരിക്കാൻ പ്രയാസമുള്ളവരും ബധിരരും മാത്രമല്ല, വലിയൊരു ലക്ഷ്യത്തെ മുന്നിൽ കാണുന്നവർക്കും പ്രൊഫഷണല്‍ സാധ്യതയായി തന്നെ ഈ ആംഗ്യ ഭാഷ മാറുന്നു. വ്യത്യസ്തമായ രീതിയിൽ കൈകൾ ചലിപ്പിക്കുക, മുഖത്ത് വരുത്തുന്ന സാന്ദർഭിക ഭാവങ്ങൾ, വികാരാധീനമായ വ്യതിയാനങ്ങൾ എല്ലാം ആംഗ്യഭാഷയുടെ വ്യത്യസ്തതയെ താരതമ്യേന മികവുറ്റതാക്കുന്നു. ആംഗ്യഭാഷകളിൽ വീഡിയോകൾ കാണുന്നതിനും പ്രസംഗങ്ങൾ ആസ്വദിക്കുന്നതിനും എല്ലാം പുതിയ സാധ്യതകൾ തന്നെ സാങ്കേതിക ലോകം തുറന്നു തരുന്നു. ആംഗ്യഭാഷ സംസാരിക്കുന്നവർ അനുഭവിക്കുന്ന ആശയവിനിമയ കൈമാറ്റത്തിലെ വെല്ലുവിളികൾ നിഷ്പ്രയാസം തരണം ചെയ്യാന്‍ ക്രമപ്രവൃദ്ധമായി മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് സാങ്കേതിക വിദഗ്ധർ. ആംഗ്യഭാഷയിലേക്കുള്ള വിവർത്തനത്തിന്റെ സാധ്യതകളെ കുറിച്ചുള്ള ഗവേഷണ പഠനങ്ങളും ഇന്ന് നടന്ന്കൊണ്ടിരിക്കുന്നുണ്ട്.

വ്യത്യസ്തമായ ഭാഷകൾ ലോകത്ത് നിലനിൽക്കുന്നത് പോലെ വ്യത്യസ്ത ആംഗ്യഭാഷകളും നിലവിലുണ്ട് . 
-അമേരിക്കൻ ആംഗ്യഭാഷ (ASL)
-ബ്രിട്ടീഷ്, ഓസ്ട്രേലിയ, ന്യൂസിലൻഡ് ആംഗ്യ ഭാഷ (BANZSL)
-ചൈനീസ് ആംഗ്യ ഭാഷ (CSL)
-ഫ്രഞ്ച് ആംഗ്യഭാഷ (LSF)
-ജപ്പാൻ ആംഗ്യഭാഷ (JSL)
-അറബിക് ആംഗ്യഭാഷ (ARSL)
-സ്പാനിഷ് ആംഗ്യഭാഷ (LSE)
-മെക്സിക്കൻ ആംഗ്യഭാഷ (LSM)
ഇവകളെല്ലാം ആംഗ്യഭാഷയുടെ വ്യത്യസ്ത ഇനങ്ങളിൽ പെടുന്നവയാണ്.

ആംഗ്യഭാഷയിലെ അറബിക് അക്ഷരങ്ങളുടെ ക്രമീകരണം

അറബിക് ആംഗ്യഭാഷ വികസിപ്പിച്ചെടുത്തിട്ട് അധികമായിട്ടില്ല. നിരവധി വിദഗ്ധരുടെ അധ്വാനഫലമായി ജോർദാൻ, ഈജിപ്ത്, ലിബിയ, ഗൾഫ് രാജ്യങ്ങൾ എല്ലാം അറബിക് ആംഗ്യഭാഷയുടെ വികസനം സാധ്യമാക്കിയെടുത്തു. ആംഗ്യ ഭാഷയുടെ വിവർത്തന ക്രമീകരണത്തിൽ വ്യാകരണ സംബന്ധിയായി ഇനിയും പഠനങ്ങൾ വരാനുണ്ടെന്നിരിക്കെ ഗവേഷണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക ഭാഷകളിലും എന്നപോലെ അറബി ഭാഷയിലും എഴുത്ത് ഭാഷ, സംസാര ഭാഷ എന്നിങ്ങനെ രണ്ട് ഇനങ്ങൾ ഉണ്ട്. 
മറ്റ് ആംഗ്യ ഭാഷകളിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് അറബി ആംഗ്യഭാഷയുടെ നിർമ്മിതി. വിരലുകളിലെ ആംഗ്യങ്ങളിലും മൈമിംഗ് ആക്ഷനുകളിലും അർത്ഥ വിശദീകരണങ്ങളിലും എല്ലാം വ്യത്യസ്തത പുലർത്തുന്നുണ്ട്. അറബി ആംഗ്യഭാഷയുടെ വ്യാകരണത്തിൽ സംസാരിച്ചും എഴുതിയും വിവർത്തനം ചെയ്യുന്ന അതേ മാർഗ്ഗം സ്വീകരിക്കൽ അസാധ്യമാണ്. ശബ്ദം കൊണ്ടുള്ള വിവർത്തനത്തേക്കാൾ സസൂക്ഷ്മമായ ക്രമീകരണം ആംഗ്യഭാഷയ്ക്ക് ആവശ്യമുണ്ട് എന്നത് തന്നെയാണ് കാരണം.

ആംഗ്യഭാഷ വിവർത്തനം 

അറബി ആംഗ്യഭാഷകൾ മൂന്നുവിധമായി തരം തിരിച്ചിരിക്കുന്നു.
1- Alphabet recognition 
2- Isolated word recognition 
3- Continuous signer recognition 

ഇവകളെ ഇമേജ് ബേസ്ഡ് ആയും സെൻസർ ബേസ്ഡ് ആയും ശാഖകൾ ആക്കുന്നു. ആംഗ്യഭാഷ വിവർത്തനത്തിനു വേണ്ടി, ഇതിനായി വികസിപ്പിച്ചെടുത്ത വ്യത്യസ്ത തരത്തിലുള്ള ഗ്ലൗസുകൾ ഉപയോഗിക്കാറുണ്ട്.
1-പവർ ഗ്ലൗസ്
2-ഡാറ്റ ഗ്ലൗസ്
3-സൈബർ ഗ്ലൗസ്
ഇവക്ക് പുറമേ ഗ്ലൗസ് ഇല്ലാതെ കൈകൾ കൊണ്ട് നേരിട്ടും ആംഗ്യഭാഷ  വിവർത്തനം ചെയ്യാറുണ്ട്. നിരവധി സംശയങ്ങളും സാഹസികതകളും നിറഞ്ഞ വ്യത്യസ്തമായ ഒരു പഠന മേഖലയാണ് ആംഗ്യഭാഷ പഠനം നമുക്ക് സമ്മാനിക്കുന്നത്.
ഗ്ലൗസ് ധരിച്ച് ആംഗ്യഭാഷ വിവർത്തനം നടത്തുമ്പോള്‍, തുടക്കത്തിൽ തന്നെ ഉപകരണത്തിൽ ഘടിപ്പിച്ച ആംഗ്യഭാഷകളും ആൽഫബെറ്റ്സും ഭാഷയിലേക്ക്  ക്രമീകരിച്ച് വർക്ക് ചെയ്യുന്നു. അത് വിവരങ്ങളെ വീണ്ടെടുക്കുകയും കാഴ്ചക്കാരന്റെയും വീക്ഷിക്കുന്നവരുടെയും റിസൾട്ട് ആയി മാറുകയും ചെയ്യുന്നതാണ് ആംഗ്യഭാഷയുടെ വിവർത്തന പ്രക്രിയ.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ലോക ജനസംഖ്യയുടെ അഞ്ച് ശതമാനത്തിലേറെ ആളുകൾ കേൾവിക്കുറവുള്ളവരാണ്. അതായത് ഏകദേശം 466 മില്യൺ ജനങ്ങൾ. അതിൽ 432 മില്യൺ മുതിർന്നവരും 34 മില്യൺ കുട്ടികളുമാണെന്നാണ് കണക്ക്. ബധിരർക്കും ആശയവിനിമയും സാധ്യമാകണമെന്ന ആവശ്യം തിരിച്ചറിഞ്ഞാണ് ഭാഷയുടെ വികസന പ്രവർത്തനങ്ങൾക്ക് ആഴം കൂടുന്നത്. പലപ്പോഴും ഇതിൻറെ വിവർത്തന മേഖലയിൽ വലിയ തുക ചെലവഴിക്കേണ്ടി വരുന്നതായും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. പലപ്പോഴും സാധാരണക്കാർക്ക് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ട് എന്നതും സാമഗ്രികൾ വിലപിടിച്ചതാണെന്നതും ഇതിൻറെ വെല്ലുവിളികളായി കാണുമ്പോൾ, ബധിരർക്കും സംസാരിക്കാൻ പ്രയാസമുള്ളവർക്കും  ഉപകാരപ്പെടും എന്നതിനു പുറമെ, വയർലെസ് ആയതുകൊണ്ട് വളരെ എളുപ്പത്തിൽ സൗകര്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള സാധ്യതയെയും ഉപകാരമായി കാണുന്നു. ഈ മേഖലയില്‍ ഇനിയും ഒരു പാട് മുന്നേറ്റങ്ങള്‍ വരും ദിനങ്ങളില്‍ നമുക്ക് പ്രതീക്ഷിക്കാം.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter