വിഷയം: സകാത്
പിതാവ് സ്ത്രീധനമായി എനിക്ക് തന്ന 60 പവൻ സ്വർണം 15 വർഷമായി എന്‍റെ ഭർത്താവ് ആവശ്യപ്പെട്ടതനുസരിച് അദ്ദേഹത്തിന്‍റെ സ്വർണക്കച്ചവടത്തിൽ മുടക്കുമുതൽ എന്ന നിലയിൽ ഒരു ഷെയർ ആയി നിക്ഷേപിച്ചിരിക്കുകയാണ്.അതിൽ നിന്ന് എനിക്ക് ലാഭവിഹിതമൊന്നും ഇതു വരെ ലഭിച്ചിട്ടില്ല. കടയിലെ മൊത്തം ചരക്കിന്‍റെ സകാത് അവർ വർഷംതോറും കൊടുക്കുന്നുണ്ടെന്നാണ് പറഞ്ഞത്.60 പവന്റെ സകാത്ത് ഞാൻ സ്വന്തമായി വേറെ കൊടുക്കേണ്ടതുണ്ടോ? ഉണ്ടെങ്കിൽ 15 വർഷത്തെ കണക്കനുസരിച് എത്ര കൊടുക്കണം? സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത എന്റെ ഭർത്താവിനു മേല്പറഞ്ഞ സകാത്ത് നൽകിയാൽ എന്‍റെ സകാത്തിന്‍റെ ബാധ്യത ഒഴിവാകുമോ ?
ചോദ്യകർത്താവ്
Jubairiya
Feb 19, 2026
CODE :Zak16095
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഭർത്താവ് കച്ചവട ചരക്കിനുള്ള സകാത് വർഷംതോറും നൽകുന്നുണ്ടെങ്കിൽ പിന്നീട് നിങ്ങൾ പ്രത്യേകമായി മറ്റൊരു സകാത് നൽകേണ്ട ആവശ്യമില്ല.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


