വിഷയം: ‍ Islam

ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമായി കേന്ദ്ര ഗവൺമെന്റ് പാസാക്കിയ മുത്വലാഖ്(ഒറ്റയിരിപ്പിൽ മൂന്ന് തലാഖും ചൊല്ലി ബന്ധം വേർപെടുത്തുന്ന രീതി) നിയമത്തെയും അതിലെ കോടതിവിധികളെയും ഒരു മുസ്ലിം വിശ്വാസി ഏത് കാഴ്ചപ്പാടിലാണ് കാണേണ്ടത്?

ചോദ്യകർത്താവ്

Abdussalam

Jul 17, 2026

CODE :Fat16399

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഓരോ തീരുമാനവും ദൈവപ്രീതി (റബ്ബിന്റെ തൃപ്തി) ലക്ഷ്യമാക്കിയുള്ളതായിരിക്കണം. അതോടൊപ്പം തന്നെ, ജീവിക്കുന്ന രാജ്യത്തെ നിയമങ്ങളെയും വ്യവസ്ഥകളെയും  ലംഘിക്കാതെ, സമാധാനപരമായ അന്തരീക്ഷം നിലനിർത്താനും ഒരു സത്യവിശ്വാസി ബാധ്യസ്ഥനുമാണ്.

ഇസ്ലാമിക കുടുംബനിയമത്തിൽ, പ്രത്യേകിച്ച് 'ത്വലാഖ്'  എന്ന വിഷയത്തിൽ ഈ രണ്ട് കാര്യങ്ങളും വളരെ ലളിതമായി കൂട്ടിയോജിപ്പിക്കാൻ സാധിക്കും.

മുത്തലാഖ് എന്നത് ഇസ്ലാം പ്രോത്സാഹിപ്പിച്ച ഒരു രീതി അല്ല. മറിച്ച്, നിരുത്സാഹപ്പെടുത്തപ്പെട്ട ഒന്നാണത്. ഇസ്ലാമിക കർമ്മശാസ്ത്രമനുസരിച്ച് ഒരു ബന്ധം വേർപെടുത്താൻ ഏറ്റവും ഉചിതമായ രീതി ഘട്ടം ഘട്ടമായി, ചിന്തിച്ച് തീരുമാനമെടുക്കാൻ അവസരം നൽകുന്ന ഒരു സമയം ഒരു ത്വലാഖ് മാത്രം ചൊല്ലുന്ന രീതി ആണ്. നിലവിലെ ഗവൺമെന്റ് നിയമങ്ങൾ പ്രകാരം ഒറ്റയടിക്ക് മൂന്ന് ത്വലാഖ് ചൊല്ലുന്നത് കുറ്റകരമാണല്ലോ. ഇവിടെ മുസ്ലിംകളെ സംബന്ധിച്ച് നിയമലംഘനം നടത്തേണ്ട സാഹചര്യം ഒട്ടുംതന്നെ ഉദിക്കുന്നില്ല. കാരണം:

  • ത്വലാഖ് എന്നത് അനിവാര്യ ഘട്ടങ്ങളിൽ മാത്രം ചെയ്യേണ്ട ഒന്നാണ്, അത് നിർബന്ധമായ കാര്യവുമല്ല.

  • ഇനി വേർപിരിയൽ അനിവാര്യമായി വന്നാൽ തന്നെ, ഒരു ത്വലാഖിലൂടെ ബന്ധം വേർപെടുത്താൻ ഇസ്ലാം പൂർണ്ണ അനുവാദം നൽകുന്നുമിണ്ട്.  ആകയാൽ, ഇവിടെ രാജ്യ നിയമങ്ങൾ പാലിക്കാൻ ഒട്ടും പ്രയാസമില്ലെന്ന് മനസ്സിലാക്കുക. മുത്തലാഖുമായി കൂടുതൽ  അറിയാൻ ഇവിടെ യും ഇവിടെയും ക്ലിക്ക് ചെയ്യുക

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter