ഹാപ്പി ന്യൂ ഇയർ

      വീണ്ടും ഒരു പുതു വത്സരത്തെ നമുക്ക് വരവേൽക്കാം. ഏറെ സന്തോഷത്തോടെ, അതിലേറെ കരുതലോടെ... സത്യവിശ്വാസിയുടെ പുതു വർഷം ആരംഭിക്കുന്നതു മുഹറം മാസത്തോടെയാണ്. ഹിജ്‌റ വർഷമാണ് സത്യ വിശ്വാസി അവന്റെ എല്ലാ അനുഷ്ഠാന കർമ്മങ്ങൾക്കും മാനദണ്ഡമാക്കേണ്ടത് .പുണ്യ നബി യുടെ ജീവിതത്തിലെ അതി പ്രധാനമായ 4 മുഹൂർത്തങ്ങളിൽ ഏറ്റവും നിർണായക സ്ഥാനം കൈവന്നത് ഹിജ്റക്കായിരുന്നു. തിരു ജന്മം, നബുവ്വത്, ഹിജ്‌റ, വഫാത് എന്നീ 4 ഘട്ടങ്ങളിൽ ഹിജ്‌റക്ക് ഇത്രമേൽ പ്രാധാന്യം കൈ വരാനുണ്ടായ കാരണം, ലോകത്തെ ഏറ്റവും മാതൃക യോഗ്യമായ ഭരണ കൂടത്തെയും, സാമൂഹിക അന്തരീക്ഷത്തെയും സൃഷ്ടിച്ചെടുക്കാൻ ഹിജ്റ നിമിത്തമായി എന്നതാണ്.

ഹിജ്‌റ യുടെ തൊട്ട് മുമ്പുള്ള 3 വർഷങ്ങൾ തിരു ജീവിതത്തിലെ ഏറ്റവും നിർണായകമായ ദശാസന്ധികളാൻ. ശിഅ്ബ് അബീത്വാ ലിബിലെ ദുർഘടമായ ഉപരോധത്തിന്റെ കൈപു നീരിന് ശമനം വന്നത് ആയിടെയാണ്. പുണ്യ നബിയുടെ ആത്മ സഖിയും, വളർത്തു പിതാവും ലോകത്തോട് വിട വാങ്ങിയത് തന്റെ അൻപതാം വയസ്സിലാണ് .എല്ലാ പ്രതിസന്ധികളിലും, കരൾ പറിക്കുന്ന വേദനകളിലും... താങ്കൾക് തുണയായി രക്ഷിതാവ് ഉണ്ടെന്ന് അറിയിക്കാൻ വാന ലോകത്തേക് തന്റെ ആത്മ മിത്രത്തെ അല്ലാഹു ആനയിച്ചതും ഹിജ്‌റക്കു തൊട്ടു മുമ്പ് ആണ്. 

 ഹിജ്റ..... മക്കയിലെ ദുസ്സഹമായ ജീവിത സാഹചര്യങ്ങളിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം ആയിരുന്നില്ല. അത് ജീവന് തുല്യം സ്നേഹിച്ച.. നാടിനെയും, കുടുംബത്തെയും, ത്യജിച്,പുണ്യ നബി യിലെക്കും, അല്ലാഹുവിലേക്കുമുള്ള ഒരു യാത്രയായിരുന്നു. ആയുഷ്കാലമത്രയും പണിപ്പെട്ടുണ്ടാക്കിയ.. വീടും, തോട്ടങ്ങളും വെടിഞ്ഞ് ദൈവത്തിന് വേണ്ടിയുള്ള ഒരു സമർപ്പണം ആയിരുന്നു. 
ഓരോ പുതു വർഷവും സത്യവിശ്വാസിയിൽ വിചിന്തനത്തിന്റെയും... പരിവർത്തനത്തിന്റെയും അഗ്നി സഫുലിംഗങ്ങൾ സൃഷ്ടിക്കണം. കഴിഞ്ഞ വർഷത്തെ കുറിച്ച് സൂക്ഷ്മമായ ആത്മ  വിചാരണക്കുള്ള സന്ദർഭമാവേണ്ടതൂണ്ട്. ക്രിയആത്മകവും ഇഹ പര വിജയത്തിന് ഉതകുന്നതുമായ നല്ല ശീലങ്ങൾ പ്രാവർത്തികമാക്കാനുള്ള പ്രതിജ്ഞ വേളകളാവേണ്ടതുണ്ട്. നമുക്കും  ഒത്തിരി നല്ല  പ്രതിജ്ഞകളോടെ പുതു വത്സരതെ വരവേൽക്കാം. നമ്മുടെ ഹബീബ് മരണ വേദനയിലും നമ്മെ ഓർമിപ്പിച്ച 5 വഖ്ത് നിസ്കാരം ഒന്ന് പോലും സമയം തെറ്റാതെ നമുക്ക് അനുഷ്ടിക്കാം. 
       സകറാത്തിന്റെ നെരിപ്പോടിലും നമ്മെ ഓർത്തു കരഞ്ഞ പുണ്യ പൂമാന്റെ മേൽ ദിനേന ചുരുങ്ങിയത്  100 സ്വലാത്ത് നമുക്ക് ചൊല്ലാം. അന്ത്യ നാളിൽ ശുപാർശകനായി വരുന്ന സൂറത്തുൽ മുൽക്‌ , ദാരിദ്ര്യ നിർമാർജനതിന്നു ഹബീബ് നിർദേശം തന്ന സൂറത്തുൽ വാഖിഅ, എന്നിവ നമുക്ക് നിത്യ ജീവിതത്തിലെ നല്ല ശീലങ്ങൾ ആക്കാം.  വീണ്ടുമൊരു പുണ്യ വസന്തം പിറ ക്കുമ്പോൾ..... തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തമാവട്ടെ നമ്മുടെ മനസ്സുകൾ... 
    -------------------
   ഏവർക്കും പുതു വത്സരാശംസകൾ. 
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter