അബുദാബി കിരീടാവകാശിയും  ഇസ്രായേല്‍ പ്രസിഡന്റും ഇരുരാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള ക്ഷണം  കൈമാറി
അബുദാബി: ഇസ്രായേൽ- യുഎഇ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെട്ടതിന് പിന്നാലെ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനും ഇസ്രായേല്‍ പ്രസിഡന്റ് റുവെന്‍ റിവ്‌ലിനും ഇരുരാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള ക്ഷണം പരസ്പരം കൈമാറി. രണ്ടുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും, പൊതുതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള മാര്‍ഗങ്ങളും സംബന്ധിച്ച്‌ ഇസ്രായേല്‍ പ്രസിഡന്റ് ചൊവ്വാഴ്ചയാണ് ശൈഖ് മുഹമ്മദിന് സന്ദേശമയച്ചത്. ഇരുരാജ്യങ്ങളും ഒപ്പുവെച്ച ചരിത്രപരമായ സമാധാന കരാറിനെ ഇസ്രായേല്‍ പ്രസിഡന്റ് അഭിനന്ദിച്ചു. യുഎഇ-ഇസ്രായേല്‍ ബന്ധത്തില്‍ പുതിയൊരു യുഗത്തിന് സമാധാന കരാര്‍ വഴിയൊരുക്കിയതായും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടി സന്ദേശം അയച്ച ശൈഖ് മുഹമ്മദ് ഇസ്രായേല്‍ പ്രസിഡന്റിന്റെ പോസിറ്റീവും സൃഷ്ടിപരവുമായ നിലപാടിന് നന്ദി പറഞ്ഞു. ചരിത്രപ്രാധ്യമുള്ള സമാധാന കരാറിന് വഴി തെളിച്ച സഹകരണത്തെ അഭിനന്ദിച്ച അദ്ദേഹം ഇസ്രായേല്‍ പ്രസിഡന്റിനെ യുഎഇ സന്ദര്‍ശിക്കുന്നതിനായി ക്ഷണിക്കുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter