29 September 2020
19 Rajab 1437

പ്രവാചകന്‍: വെളിച്ചത്തിലേക്കുള്ള വഴികാട്ടി

നൗഫല്‍ പി.പി‍‍

12 October, 2011

+ -

മാനവതയുടെ മാര്‍ഗദര്‍ശനത്തിനു വേണ്ടിവന്ന വിശ്വപ്രവാജകനാണ് മുഹമ്മദ് നബി (സ) അകിലലോകങ്ങള്‍ക്കും അനുഗ്രഹവും അഭിമാനവുമായിട്ടായിരുന്നു അവരുടെ രംഗപ്രവേശം. മനുഷ്യജീവദത്തിന്റെ സര്‍വതലക്കെട്ടും പ്രകാശപൂരിതമാക്കാന്‍ മാത്രം നിഴലിച്ചു നില്‍ക്കുന്ന ആ ജീവതത്തിലെ ഓരോ നിമഷവും മനുഷ്യരാശിയുടെ ജീവതപാതയില്‍ വിത്യസ്ഥ അദ്ധ്യായങ്ങളായി നിലനില്‍ക്കുന്നു. കര്‍മങ്ങളുടെ തുറന്ന പുസ്തകമാണ് ആ ജീവിതം. അത് അവലംബിച്ചുകൊണ്ടു മാത്രമേ ഓരോ വിശ്വാസിയും ജീവിതം നയിക്കാനാവൂ.

കാലത്തിന്റെ അനുസൂത്യമായ പ്രവാഹത്തിലും അനുപമമായ വ്യക്തിത്വത്തിന്റെ ഉടമയായി ഇന്നും വിരാജിക്കുന്ന മഹാത്മാവാണ് മുഹമ്മദ് നബി(സ). അവിടുത്തെ അനക്കവും അടുക്കവും വാചാലതയും നിശബ്ദതയും എന്നുവേണ്ട ദൈനദിനം ജീവതത്തിലെ ഓരോ നിമിഷങ്ങള്‍ പോലും സസൂക്ഷമം രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് ഉറ്റാരുടെ ചരിത്രവും ജീവിത ചര്യവും ഇത്ര ക്രത്യമായി രേ ഖപ്പെടുത്തിയിട്ടില്ല. നബിയുടെ കുടുബം, വിവാഹം, ഗാര്‍ഹിക ജീവിതം, ഭാര്യമാര്‍, യാത്ര, പ്രസംഗം, യുദ്ധം, സന്ധി, ഭരണം, അന്താരാഷ്ട്ര ബന്ധം, സമാധാനം, നീതിന്യായം, മാനവികത, ആരധന, ജീവിതവി ശുദ്ധി, പ്രബോധനം തുടങ്ങി എല്ലാമെല്ലാം അതിസൂക്ഷ്മമായും സുവിശദമായും ചരിത്രം രേഖപ്പെടുത്തി. ആ ഉദാത്ത ജീവിതമാത്യക ലോകാന്ത്യം വരെ നിലനിറുത്താന്‍ അല്ലാഹു എല്ലാ മുന്‍കരുതലുകളും ചെയ്തുവെച്ചിട്ടുണ്ട് എന്നര്‍ത്ഥം.

ബഹുമുഖമായ ജീവിതപ്രശ്‌നങ്ങളുടെ ഇരുളടഞ്ഞ മേഖലകളില്‍ ഉന്നതവും പവിത്രവുമായ ആദര്‍ശ സംഹിതകളാണ് തിരുമേനി ലോകത്തിന്ന് നല്‍കിയത്. പ്രവാചകന്റെ സാമൂഹ്യ പരിഷ്‌കര്‍താവ്, സര്‍വ്വ സൈന്യാധിപന്‍, യോദ്ധാവ്, കച്ചവടക്കാരന്‍, പ്രഭാഷകന്‍, ഭരണാധികാരി, രാഷ്ട്ര തന്ത്രജ്ഞന്‍, അനാഥ സംരക്ഷകന്‍, സ്ത്രി വിമോചകന്‍, നിയമജ്ഞന്‍, ന്യായാധിപന്‍, മതമൈത്രയുടെ ദൂതന്‍, മാതൃകാവര്യനായ പിതാവും ഭര്‍താവും, കുടുംബത്തലവന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ജീവിത മേഖലകളില്ലാം ഉജ്ജ്വലമായ കര്‍മകാന്തിയാണ് അവിടുന്ന് പ്രകടിപ്പിച്ചിട്ടുള്ളത്.

അതിരില്ലാത്ത മഹത്ത്വത്തിന്റെ പ്രവാചകന്‍ (സ) നന്മയുടെ നിലക്കാത്ത പ്രവാഹമാണ് ലോകത്ത് സൃഷ്ടിച്ചത്. ജ്ഞാനപ്രഭഞ്ചത്തിന്ന് അടിത്തറ പാകിയപ്പോള്‍ ഇരുണ്ടയുഗത്തിലെ ഒരു ജനത ഉത്തമ സമുദായമായി മാറി. ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിക്കാന്‍ മാത്രമുള്ള അറിവുണ്ടായിരുന്നവര്‍, ഒരു സമുദായത്തിന്റെ നവജാഗരണത്തിന്റെ തേരാളികളായിമാറി. ആ നൂറ്റാണ്ടും തുടര്‍ന്നുവന്ന രണ്ട് നൂറ്റാണ്ടും ചരിത്രത്തിലെ വര്‍ണാഭമായ ഉത്തമനൂറ്റാണ്ടായിതൂര്‍ന്നു. അവിടുന്ന് ഭൂജാതരായതോടെ മനുഷ്യകുലത്തിന്‌മൊത്തം ശാന്തിയുടെ കവാടമാണ് തുറക്കപ്പെട്ടത്. ആ തിരുചര്യയിലൂടെ ഓരോ മനുഷ്യനും വഴിതെറ്റാതെ തന്റെലക്ഷ്യസ്ഥാനത്തേക്ക് നടന്നടുക്കാം. ജീവിതത്തിന്റെ അലമുറിയാത്ത തിരമാലകളോട് മല്ലിയിടുന്ന മനുഷ്യകപ്പിത്താന് ആ മഹല്‍ ജീവിതം എന്നും വഴിവിളക്കാണ്. ഒരു അറബി കവിപറഞ്ഞത് ഏറെശ്രദ്ധേയമാണ്.

(സന്‍മാര്‍ഗം പിറന്നിരിക്കുന്നു. ഇനിലോകമെങ്ങും പ്രകാശം പരക്കുകയായി. കാലഘട്ടത്തിന്റെ ചുണ്ടുകളില്‍ ഇനി പുഞ്ചിരിയുടെ പൂക്കാലം)

സര്‍വ്വ വിധഅനാചാരങ്ങളെയും ഇല്ലാതാക്കാനും സദാചാര നിഷ്ടയുള്ള ഒരുസമുദായത്തെ വളര്‍ത്തിയെടുക്കാനും അവിടന്ന് കിടഞ്ഞുശ്രമിച്ചു. ഹ്രസ്യമായ കാലയളവിനുള്ളില്‍ ഭൂമിഒരിക്കലും ദര്‍ശിച്ചിട്ടില്ലാത്ത ഒരു സമുദായത്തെ സംഭാവന ചെയ്യുക മാത്രമല്ല, ആ സമുദായത്തിലെ ഒരോ അംഗവും മാനുഷ്യകത്തിന്റെ രക്ഷകനും സമാധാനത്തിന്റെയും, ശാന്തിയുടെയും, പ്രയോക്താവുമായുംതീര്‍ന്നു. ഥൈബയുടെയും, യഥ്‌രിബിന്റെയും മരുപ്പച്ചകളെ സ്‌നേഹപ്യവാടിയാക്കാന്‍ വന്നമഹാരഥന്റെ നിയോഗമായിരുന്ന് അവിടുത്തേത്. വിശുദ്ധിയില്‍ നിലക്കാത്ത സൂര്യതേജസും, സാമൂഹിക വ്യവഹരങ്ങളില്‍ സ്‌നേഹത്തിന്റെ അപ്പോസ്തലനും, ഇടപാടുകളില്‍ വിശ്വാസ്യയോഗ്യനായ മഹാതാമാവുമായിരുന്നു മുഹമ്മദ് നബി (സ).

വഴിയില്‍ കിടക്കുന്ന മുള്ളെടുത്തിടേണ്ടത് വിശ്വാസത്തിന്റെ ഭാഗമാണെന്നും ദാഹിച്ച് വലയുന്ന പട്ടിക്ക് വെള്ളം കൊടുത്തവന്‍ സ്വര്‍ഗത്തിലാണെന്നും കാലാന്ത്യം അടുത്തെന്ന് ബോധ്യപ്പെട്ടാലും കൈവശമുള്ള ചെടിനട്ട് സമൂഹത്തില്‍ തണലേകാന്‍ ശ്രമിക്കണമെന്നും ലോകത്തെ പഠിപ്പിച്ച സമുത്വവ്യെക്തിത്വത്തിനുടമയാണ് തിരുദൂതര്‍. വഴിചോദിച്ചാല്‍ പറഞ്ഞ്‌കൊടുക്കുന്നവന് പ്രതിഫലം, വഴിയില്‍ കാണുന്നസഹജീവിയോട് പുഞ്ചിരിതൂകിയാല്‍ പുണ്യം, തന്റെ സഹോദരന്റെ നേരെ ആയുധം  ചൂണ്ടുകപോലും ചെയ്യരുതെന്ന കര്‍ശനമായ താക്കീത്, രണ്ട്‌പേര്‍ക്കിടയില്‍ രജ്ഞിപ്പുണ്ടാക്കലാണ് ഏറ്റവും  വലിയസര്‍ക്കമെന്നസുപദേശം ആ മഹാത്മാവിനെപ്പോലെ ലോകത്തെസ്‌നേഹിച്ച മാനവികതക്ക് പരിത്യാഗം ചൈതവര്‍ തിരുദൂതരല്ലാതെ മറ്റെരാളെ  കണ്ടത്തുകപ്രയാസം.

ആളുകല്‍ക്കിടയിലൂടെ അമ്പുപോലുള്ളകൂര്‍ത്ത അഗ്രമുള്ള ആയുധംകൊണ്ട് പോകേണ്ടിവന്നാല്‍ അതിന്റെ മുനയില്‍ കൈകൊണ്ട്‌പൊത്തിപ്പിടിക്കണെമെന്നും ആളുകളെ തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പഠിപ്പിച്ചു. മുസ്‌ലിംകളുടെ പൊതുകാര്യത്തില്‍ ശ്രദ്ധിക്കാത്തവന്‍ നമ്മളില്‍പ്പെട്ടവനല്ലായെന്ന് തിരുമൊഴികളിലൂടെ നമ്മേ ഉണര്‍ത്തി. ആ തിരുദൂതരെപ്പോലെ ലോകസമാധാനത്തിന് വേണ്ടി ശബ്ദിച്ചവര്‍ ചരിത്രാന്യാമാണ്. ഉള്ളവന്റെ സ്വത്തില്‍നിന്ന് ഇല്ലാത്തവന് ക്രത്യമായ അവകാശം വര്‍ഷംതോറും നിര്‍ബന്ധമായും നല്‍കണമെന്ന് നിഷ്‌കര്‍ശിച്ച തിരുദൂതരെപ്പോലെ സോഷ്യലിസ്റ്റ്‌വീക്ഷണം പുലര്‍ത്തുന്ന മറ്റെരുനേതാവിനെയും കണ്ടത്താന്‍ കഴിയില്ല.

തന്റെ സമുദായത്തിന് ഭാരമാകുമെന്ന് ഭയന്നതുകൊണ്ടാണ് മിസ്‌വാക്ക്‌ചെയ്യല്‍, തഹജ്ജുദ് നമസ്‌കാരം തുടങ്ങിയവ നിര്‍ബന്ധമായി കല്‍പ്പിക്കാതിരുന്നത്. താനാരെയെങ്കിലും ആക്ഷപിച്ചാല്‍ അതവര്‍ക്ക് പൊറുത്തുകെടുക്കാന്‍ ഇരന്നും ഞാനൊരു രാജാവല്ല, ഉണക്കമാംസം കഴിക്കുന്ന ഒരുഖുറൈശി വനിതയുടെ മകനാ)ണെന്ന സമുത്വസുന്ദരമായ പ്രഖ്യാപനം കാഴ്ചവെച്ചു. എണ്ണിയെടുക്കാത്ത അനുഗ്രഹങ്ങളുടെ പേമാരിയായി വര്‍ഷിക്കുമ്പോഴും സാധാരണക്കാരില്‍ സാധരണക്കാരന്റെ ജീവിതം കാഴ്ചവെച്ചു.

ഒരു ജന്മംകൊണ്ട് എണ്ണിത്തീ്ര്‍ക്കാന്‍ കഴിയുന്നതല്ല ആ മഹാത്മാവിന്റെ സത്കീര്‍ത്തികള്‍ പിറവിക്കുമുമ്പേ അല്ഭുതങ്ങളുടെ നിദാനമായിയെന്നുമാത്രമെല്ല സര്‍വലോകത്തിനുമനുഗ്രഹമായിട്ടായിരുന്നു റസൂലിന്റെ പിറവി.

തിരുപ്പിറവിയും, അനാഥബാല്യവും

ജീവിതപ്രരാബങ്ങളുടെ പരീക്ഷണങ്ങാഗ്‌നിയിലേക്ക് അനാഥത്തിന്റെ കയ്പ്പുനീര്‍ കുടിച്ചിറക്കിക്കൊണ്ടായിരുന്നു തിരുപിറവി. ആസന്നഭാവിയിലെ വെല്ലുവിളികളെ സമര്‍ത്ഥമായി നേരിടാന്‍ പിറവിക്കുമുമ്പേ പ്രവാചകനി(സ)ലൂടെ പരീക്ഷണശാലയൊരുക്കപെടുകയുണ്ടായി.ലോകചരിത്രത്തില്‍ ഏറ്റവും അനുഗ്രഹീതമായദിവസം, അനുഗ്രഹീതമായനിമിഷം, ആനക്കലഹംനടന്ന വര്‍ഷം റബീഉല്‍അവ്വല്‍ പന്ത്രണ്ടിനാണ് ക്രി: 570 ഏപ്രില്‍ 20 റസൂലുല്ലാഹി(സ)യുടെ ജനനം.

തിരുമേനിയുടെ പ്രസവാനന്തരം പിതാമഹന്‍ അബുദുല്‍മുത്ത്വലിബ് നബിയെ കഅ്ബയിലേക്ക് കൊണ്ടപോയി അല്ലാഹുവിന് സ്തുതികീര്‍ത്തനങ്ങള്‍ അര്‍പ്പിക്കുകയും, അനന്തരം കുട്ടിക്ക് മുഹമ്മദ് എന്നനാമകരണം ചെയ്യുകയും ചെയ്തു. ബനൂസഅ്ദ് ഗോത്രത്തിലെ ഹലീമത്തുസഅ്ദിയ്യ ഈഅനാഥബാലനെ മുലയൂട്ടുകയെന്ന അതിമഹത്തായ ദൗത്യം ഏറ്റടുത്തു. ഈയെരുതീരുമാനത്തിലൂടെ ഐശ്വര്യസമ്പൂര്‍ണമായ ഒരുജൂവിതക്രമം തെരഞ്ഞടുക്കുകയായിരുന്നു ഹലീമ(റ). തീക്ഷണമായ അനുഭവങ്ങളിലൂടെയും പ്രതികൂല സാഹചര്യങ്ങളിലൂടെയുമുള്ള പ്രയാണമായിരുന്നു പിന്നീട് അവിടുത്തെ ജീവിതം.

അനാഥത്വത്തിന്റെ നൊമ്പരപ്പാടുമായിപിറന്ന തിരൂദൂതരുടെ ആറാം വയസ്സില്‍ അബവാഇല്‍ വെച്ച് പ്രിയ മാതാവ് ആമിന പരലോകവാസം പുല്‍കി. പിന്നീട് പിതാമഹന്‍ അബ്ദുല്‍ മുത്തലിബിന്റെ സംരക്ഷണത്തില്‍ വളര്‍ന്ന തിരുദൂതര്‍ക്ക് പക്ഷേ, ഏറെ നേരം ഈ സൗഭാഗ്യസന്നിപാതമനുഭവിക്കാന്‍ വിധിയുണ്ടായില്ല. നബി(സ) യുടെ എട്ടാം വയസ്സില്‍ അബ്ദുല്‍ മുത്തലിബും ദിവംഗതനായി. അബ്ദുല്‍ മുത്തലിബിന് ശേഷം റസൂലുല്ലാഹി(സ) പിതൃവ്യന്‍ അബൂത്വാലിബിനോടൊപ്പം താമസം തുടങ്ങി. അബ്ദുല്ലയുടെ നേരെ സഹോദരനായ അബൂത്വാലിബ്, മക്കളായ അലി, ജഅ്ഫര്‍, ഉഖൈല്‍ എന്നിവരേക്കാളും വലിയ സ്‌നേഹം നബിയോട് കാണിക്കുകയുണ്ടായി.

അനുഗ്രഹീത നിയോഗം

ഒരൂ പക്വമതിയുടെ പെരുമാറ്റവും സ്വഭാവവിശേഷണങ്ങളുമായിരുന്നു തിരുദൂതരുടേത്. അജ്ഞതയും അനാചാരവും അക്രമവും കൊടികുത്തി വാണിരുന്ന സാമൂഹികാന്തരീക്ഷത്തിലും അവയില്‍ നിന്നെല്ലാം മുക്തമായ ജീവിതം നയിച്ചു. തന്റെ ജീവിതത്തില്‍ നിന്നും ഓരോ ആണ്ടുകള്‍ കൊഴിഞ്ഞു വീഴും തോറും സാമൂഹിക മനസ്സാക്ഷിയോടുള്ള വിമ്മിട്ടം വര്‍ദ്ധിച്ചു വന്നു. ഒറ്റയ്ക്ക് ഒരിടത്ത് മാറിയിരിക്കല്‍ പതിവായി  മാറി. ഏകാന്തതയില്‍ പ്രവാചക്(സ)ന് വലിയ സമാധാനം ലഭിച്ചിരുന്നു. തുടര്‍ന്ന് പട്ടണത്തില്‍ നിന്നും ജനവാസ സ്ഥലങ്ങളില്‍ നിന്നും അകന്ന് മക്കയുടെ മലഞ്ചെരുവിലൂടെ നടന്നു. ഏതാനും ദിവസത്തേക്ക് താമസത്തിനുള്ള സാധനങ്ങളും കരുതി പ്രവാചകന്‍ (സ) ഈ ദിവസങ്ങളില്‍ ഹിറാഗുഹയിലേക്ക് പോകാറുണ്ടായിരുന്നു. ഇബ്‌റാഹീമീ ശൈലിയിലും സംശുദ്ധ ബുദ്ധിയുടെ വെളിച്ചത്തിലും അവിടെ ഒറ്റയ്ക്ക് ആരാധനകളില്‍ മുഴുകിയിരുന്നു.

ഒരു ദിവസം ഹിറാഗുഹയുടെ ഏകാന്തതയില്‍ പരമകാരുണികനുമുന്നില്‍ ധ്യാന നിമഗ്നനായി ഇരിക്കവെ പ്രവാചകത്വ സ്ഥാനം കൊണ്ട് അനുഗ്രഹിക്കപ്പെടാനുള്ള സമയം സമാഗതമായി.നാല്‍പത്തിഒന്നാം വയസ്സിലെ റമദാന്‍ ഒന്നാം തിയ്യതി(ക്രിസ്താബ്ദം 610 ആഗസ്റ്റ് 6) അവിടത്തെ സന്നിധിയില്‍ ജിബ്‌രീല്‍ (അ) പ്രത്യക്ഷപ്പെട്ട് നിര്‍ദേശിച്ചു. ഓതുക. റസൂലുല്ലാഹി(സ) പ്രതിവചിച്ചു: ഞാന്‍ ഓതാന്‍ പഠിച്ചിട്ടില്ല. തുടര്‍ന്ന് ജിബ്‌രീല്‍ റസൂലിനെ കഠിനമായി പിടിച്ചമര്‍ത്തി. ശേഷം വിട്ടുകൊണ്ട് വായിക്കുക. നബി പറഞ്ഞു ഞാന്‍ വായിക്കാന്‍ പഠിച്ചിട്ടില്ല. ഇതു മൂന്നുതവണ ആവര്‍ത്തിച്ചു. ശേഷം പിടിവിട്ടുകൊണ്ട് ജിബ്‌രീല്‍ ഇപ്രകാരം പറഞ്ഞു.’സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ രക്തപിണ്ഢത്തില്‍ നിന്നും സൃഷ്ടിച്ചു. മനുഷ്യന് അവനറിയാത്തതെല്ലാം പഠിപ്പിച്ച അത്യുന്നതനായ നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക.’ നുബുവ്വത്തിന്റെ ഒന്നാം ദിവസവും ഖുര്‍ആനിക വഹ്‌യിന്റെ പ്രഥമ ഭാഗവുമായിരുന്നു ഇത്.(., തെളിച്ചം മാസിക, ദാറുല്‍ഹുദാ, ചെമ്മാട്)


RELATED ARTICLES