മുഹമ്മദ് നബി സ്വാധീനിച്ച കേരളം

മാനവരാശിയുടെ മാര്‍ഗദര്‍ശനത്തിനായി അല്ലാഹു നിയോഗിച്ച മുഴുവന്‍ പ്രവാചകന്മാരും പ്രബോധനം ചെയ്തത് ഇസ്‌ലാമിന്റെ മഹനീയ സന്ദേശങ്ങളായിരുന്നു. അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ നിയോഗത്തിലൂടെ ഇസ്‌ലാമിക സന്ദേശം ലോകത്ത് പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്തു. നബി(സ) ഇസ്‌ലാം മത പ്രബോധനവുമായി ബന്ധപ്പെട്ട് സ്വഹാബത്തിനെ പറഞ്ഞയക്കുകയും പല രാഷ്ട്രത്തലവന്‍മാരെയും ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകള്‍ അയക്കുകയും ചെയ്തു. അതനുസരിച്ച് കേരളത്തിലെ രാജാവിനും കത്തെഴുതിയിരിക്കാമെന്നാണ് ചരിത്രമതം. എ.ഡി 628-ല്‍ (ഹിജ്‌റ 7) ആഫ്രിക്കയിലേയും ഏഷ്യയിലേയും മറ്റു പല രാജാക്കന്‍മാര്‍ക്കും മുഹമ്മദ് നബി(സ) ഇസ്‌ലാം മതത്തിലേക്ക് ക്ഷണിച്ച് കത്തെഴുതിയിരുന്നതായി പറയപ്പെടുന്നു. 

അക്കൂട്ടത്തില്‍ പണ്ടേ കച്ചവടബന്ധം പുലര്‍ത്തിയിരുന്ന കേരളത്തിലെ പെരുമാക്കള്‍ക്കും കത്തെഴുതിയിരിക്കാമെന്നാണ് കേസരി ശ്രീ. എ. ബാലകൃഷ്ണ പിള്ളയുടെ പക്ഷം. (കേരളത്തിലെ മുസ്‌ലിം പള്ളികള്‍ സമന്വയ സാക്ഷികള്‍ -പി.കെ. മുഹമ്മദ് കുഞ്ഞി, പേ-12) കേസരി തന്റെ 'ചരിത്ര കേരള'ത്തിനെഴുതിയ ആമുഖത്തിലാണ് ഇത് പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് കേരളം ഭരിച്ചിരുന്ന രാജാക്കന്മാര്‍ ഇസ്‌ലാമിനെക്കുറിച്ച് മുമ്പ് തന്നെ മനസ്സിലാക്കിയിരിക്കാമെന്നാണ് അനുമാനിക്കേണ്ടിയിരിക്കുന്നത്. 

കേരളവും മലബാറും
ഇന്ത്യയുടെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു സംസ്ഥാനമാണ് നമ്മുടെ കേരളം. സാംസ്‌കാരികമായും ഭൂപ്രകൃതി അനുസരിച്ചുമെല്ലാം തന്നെ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വേര്‍പ്പെട്ടു കിടക്കുന്നു. കാടും മലയും കുന്നുകളും കടല്‍തീരങ്ങളും ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങളും ജലാശയങ്ങളുമെല്ലാമടങ്ങിയതാണ് കേരളം. പ്രകൃതിരമണീയമായ ഭൂപ്രകൃതികൊണ്ട് അനുഗൃഹീതമാണ് നമ്മുടെ നാട്. കേരളത്തെ കവികളും എഴുത്തുകാരും വാനോളം പുകഴ്ത്തിയിട്ടുണ്ട്.

കേരളത്തിന്റെ ഉത്ഭവത്തെ കുറിച്ച് ഹൈന്ദവസമുദായത്തില്‍ നിലനില്‍ക്കുന്ന ഒരു ഐതിഹ്യമുണ്ട്. ദൈവഭക്തനും സന്യാസിയുമായ പരശുരാമന്റെ പിതാവിനെ ക്ഷത്രിയവിഭാഗത്തില്‍പ്പെട്ട ഒരാള്‍ വധിക്കുകയും അതിനു പ്രതികാരമായി അവരില്‍ നിന്നുള്ള ധാരാളം പുരുഷന്‍മാരെ അദ്ദേഹം വകവരുത്തുകയുമുണ്ടായി. കയ്യില്‍ ഒരു മഴുവും പിടിച്ച് അദ്ദേഹം നടക്കുകയും ക്ഷത്രിയരെ കണ്ടാല്‍ വധിക്കുകയുമായിരുന്നു പതിവ്. കുറച്ചുനാള്‍ക്ക് ശേഷം തന്റെ ചെയ്തികളില്‍ അദ്ദേഹത്തിന് പശ്ചാത്താപം തോന്നുകയും വര്‍ഷങ്ങളോളം മൗനിയായി ഒരിടത്തിരുന്ന് ദൈവാരാധനയില്‍ മുഴുകുകയും ചെയ്തു. അവസാനം തന്റെ കയ്യിലുള്ള കോടാലി സമുദ്രത്തിലേക്കെറിയുകയും അതു കാരണമായി ഒരളവോളം വെള്ളം നീങ്ങി കരയായിത്തീരുകയും ചെയ്തു എന്നതാണ് ഈ ഐതിഹ്യം. ചരിത്രപരമായി യാതൊരു പിന്‍ബലവുമില്ലാത്ത വെറും കെട്ടുകഥ മാത്രമാണിത്. 

കേരളം എന്ന് നമ്മുടെ നാടിനു പേര് വന്നതിനെക്കുറിച്ച് ചരിത്രകാരനായ പി.എ. സെയ്ത് മുഹമ്മദ് ഇങ്ങനെ രേഖപ്പെടുത്തുന്നു. ഈ രാജ്യത്തിന് പണ്ട് കേരളം എന്ന് തന്നെയായിരുന്നു പേര്. കേരളം എന്ന സംബോധനക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കം കാണുന്നുണ്ട്. പ്രാചീന തമിഴ് ഗ്രന്ഥങ്ങളിലാണ് കേരള നാമം ആദ്യമായി വന്നതെന്നുമാനിക്കപ്പെടുന്നു. 'ചേരമാന്‍' എന്നതാണ് സംസ്‌കൃതത്തിലും പാലിയിലും കേരളമായത്. ചേരന്‍, ചേരലം, കേരലം, കേരളം എന്നീ പതനങ്ങളിലൂടെ കേരളമായി രൂപാന്തരപ്പെട്ടതാകാനേ വഴിയുള്ളൂ. ചേരമാന്റെ തലസ്ഥാനം ആയതുകൊണ്ടാണ് കേരളമെന്ന് പേരു വന്നതെന്ന് ചിലര്‍ പറയുന്നു. (കേരള മുസ്‌ലിം ചരിത്രം -പി.എ. സൈത് മുഹമ്മദ്, പേ-15)

കേര വൃക്ഷങ്ങള്‍ ധാരാളം വളരുന്നതുകൊണ്ടാണ് കേരളത്തിനു കേരവൃക്ഷങ്ങളുടെ നാട് എന്നര്‍ത്ഥമുള്ള കേരളം എന്നു പേര്‍ വന്നതെന്നും അതല്ല ഖൈറുല്ലാഹ് എന്ന വാക്കില്‍നിന്ന് രൂപഭേദം വന്നതാണ് കേരളമെന്നും ചില ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നു. അറബികളായ കച്ചവടക്കാര്‍ കേരളത്തിലെ നന്മനിറഞ്ഞ മനോഹരമായ ഭൂപ്രകൃതിയും ഹരിതഭംഗിയും കൃഷിത്തോപ്പുകളും തടാകങ്ങളും നദികളുമൊക്കെ കണ്ട് പുളകിതരായിത്തീര്‍ന്ന് ഈ നാടിനെ ഖൈറുല്ല അഥവാ അല്ലാഹുവിന്റെ നന്മവിളയുന്ന സ്ഥലം എന്നു വിശേഷിപ്പിച്ചതാണെന്നാണ് അവരുടെ പക്ഷം. 

അറബികള്‍ക്കിടയില്‍ 'കുരുമുളകിന്റെ നാട്' എന്നും കേരളത്തിന് പേരുണ്ട്. പതിനാറാം നൂറ്റാണ്ട് മുതല്‍ തന്നെ മലനാട് എന്ന പേരില്‍ ഈ പ്രദേശം അറിയപ്പെട്ടിരുന്നു. പതിനൊന്നാം നൂറ്റാണ്ട് മുതല്‍ ഈ നാടിന് മലബാര്‍ എന്ന് ഉപയോഗിച്ചുവന്നിരുന്നു. അറബി ഗ്രന്ഥകാരന്‍മാരാണ് ആദ്യമായി മലബാര്‍ എന്ന വാക്ക് അവരുടെ ഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചത്. അല്‍ബയ്‌റൂനി, യാക്കൂത്ത്ഹമവി, ഇദ്‌രീസ് മുതലായവരാണ് ആദ്യമായി ഈ പദം ഉപയോഗിച്ചത്. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് കുരുമുളക് കയറ്റിപ്പോകുന്ന ധാരാളം പട്ടണങ്ങളുള്ള വലിയ ഭൂപ്രദേശമാണ് മലബാര്‍ എന്ന് മുഅ്ജമുല്‍ ബുല്‍ദാനി'ല്‍ യാക്കൂത്തുല്‍ ഹമവി എഴുതുന്നു. 'മലയ' എന്നും ബാര്‍ എന്നുമുള്ള രണ്ട് പദങ്ങള്‍ കൂടിച്ചേര്‍ന്നതാണ് മലൈബാര്‍. ഡ്രാവിഡന്‍ ഭാഷയിലും സംസ്‌കൃതത്തിലും മലൈ എന്നാല്‍ പര്‍വതങ്ങളെന്നും ബാര്‍ എന്ന പേര്‍ഷ്യന്‍ പദത്തിനു ധാരാളം  എന്നുമാണര്‍ത്ഥം. അതായത് കൂടുതല്‍ മലകളും പര്‍വ്വതങ്ങളുമുള്ള നാട് എന്ന് സാരം. പാശ്ചാത്യസഞ്ചാരികള്‍ കേരളത്തിന്റെ പേരായി മലബാര്‍ ഉപയോഗിച്ചതായിക്കാണാം. മാര്‍ക്കോ പോളോ ചൈനയില്‍ നിന്നുള്ള മടക്കയാത്രയില്‍ ദക്ഷിണേന്ത്യ സന്ദര്‍ശിക്കുകയും (എ,ഡി 1293) കേരളത്തെ മലബാര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നു. മലയാളം എന്നും കേരളത്തിനു പറയപ്പെടാറുണ്ട്. വെള്ളത്തിനും പര്‍വ്വതങ്ങള്‍ക്കുമിടയിലുള്ള നാട് എന്നര്‍ത്ഥം. 

മലബാറിലെ മുസ്‌ലിംകളെ മാപ്പിളമാര്‍ എന്നാണ് അറിയപ്പെടുന്നത്. ഈ വാക്കിന്റെ ഉത്ഭവത്തെക്കുറിച്ച് എഴുത്തുകാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. ബഹുമാന സൂചകമായിട്ടാണ് ഇത് ഉപയോഗിക്കുന്നതെന്നാണ് പൊതുവെ പ്രബലമായ അഭിപ്രായം. മാപ്പിളമാരുടെ വിശ്വാസാചാരങ്ങളും ജീവിതരീതികളും കണ്ട് മനസ്സിലാക്കി കാല്‍നൂറ്റാണ്ടോളം മലബാറിലെ മാപ്പിളമാരുമായി അടുത്തിടപഴകിയ പ്രസിദ്ധചരിത്രകാരനായ റോളണ്ട് ഇ. മില്ലര്‍ ഈ അഭിപ്രായം പ്രത്യേകം എടുത്തുദ്ധരിച്ചതായി കാണാം. അദ്ദേഹം എഴുതുന്നു: ''The origin of the term is not settled but it appears to have been   basically a little of respect (Mappila Muslims of kerala, Rolland E Miller P. 30) 

അഥവാ ഈ പദത്തിന്റെ ഉത്ഭവത്തെക്കുറിച്ച് യോജിച്ച ഒരു അഭിപ്രായമില്ലെങ്കിലും അടിസ്ഥാനപരമായി ഇത് ബഹുമാനസൂചകമായി ഉപയോഗിക്കുന്ന ഒന്നാണ്. ഈ ആശയം തന്നെയാണ് ചരിത്രകാരനായ പത്മനാഭമേനോന്‍ തന്റെ History of kerala എന്ന ഗ്രന്ഥത്തില്‍ പ്രകടിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കാണുക: ''മാപ്പിളയെന്ന പദം മഹാപിള്ളയുടെ വികൃത രൂപമാണ്. 'മഹാ' എന്നതിന്റെ അര്‍ത്ഥം മഹത്തായ, മാന്യമായ എന്നെല്ലാമാണ്. അറബി വ്യാപാരികളെ മാന്യന്മാരായി പരിഗണിച്ചിരുന്നതു കൊണ്ട് അവരെ 'മഹാന്‍' എന്ന് വിളിച്ചിരുന്നു. അവരുടെ മക്കള്‍ മഹാപിള്ളകളായി. പിള്ളയുടെ അര്‍ത്ഥം മഹാന്‍ എന്നാണല്ലോ.'' 

(ഉദ്ധരണം മുസ്‌ലിംകളും കേരള സംസ്‌കാരവും-പി.കെ മുഹമ്മദ് കുഞ്ഞി, പേ- 30) എന്നാല്‍ 1907-ല്‍ മലബാര്‍ കലക്ടറായിരുന്ന സി.എ. ഇന്നസ് മാപ്പിളമാരുടെ ഉത്ഭവവും ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം മതം സ്വീകരിച്ചതും ബന്ധപ്പെടുത്തി കൊണ്ടാണ് സംസാരിക്കുന്നത്. അദ്ദേഹം എഴുതിയ ങമഹമയമൃ ഏമ്വമേേലലൃ ഈ അഭിപ്രായം ശരിവെക്കുന്നു. 'The Tradition of the origin of the Mappilas which connects them with the conversion of a  perumal to Islam in the ninth century and the subsequent mission  of the four apostles '' (P 185) ഇന്നസിന്റെ ഈ പ്രസ്താവനയില്‍ നിന്നും ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം മതം സ്വീകരിച്ചതും തുടര്‍ന്ന് മാലിക് ദീനാര്‍ തുടങ്ങിയുള്ള ഇസ്‌ലാമിക പ്രബോധകരുടെ വരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് മാപ്പിളമാരുടെ ഉത്ഭവമെന്ന് നമുക്ക് മനസ്സിലാക്കാം.

ഇസ്‌ലാം കേരളത്തിലേക്ക്

പുരാതനകാലം മുതല്‍ തന്നെ കേരളവുമായി അറബികള്‍ക്ക് വാണിജ്യബന്ധമുണ്ടായിരുന്നു. കേരളത്തിലെ വിവിധ തുറമുഖപട്ടണങ്ങളുമായി അറബികള്‍ വ്യാപാരാവശ്യാര്‍ത്ഥം ബന്ധപ്പെടുകയും ഇവിടെയുള്ള ഉത്പന്നങ്ങളായ കുരുമുളക്, ഇഞ്ചി, നാളികേരം, കാറാംപൂ, ആനക്കൊമ്പ് മുതലായവ കയറ്റിക്കൊണ്ട് പോവുകയും ചെയ്തിരുന്നു. സുലൈമാന്‍ നബി(അ)ന്റെ കാലം മുതല്‍ക്ക് തന്നെ ഈ ബന്ധം നിലനിന്നിരുന്നതായി ബൈബിള്‍ പഴയ നിയമം വെളിപ്പെടുത്തുന്നു: Once every three years the fleet of ships of Tarshish used to come bringing gold, silver, ivory,  apes and peacocks (kings 10-22) 

ബി.സി 10-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശലമോന്റെ (സുലൈമാന്‍ നബി) കാലത്ത് തര്‍ശീശ് കപ്പലുകള്‍ മൂന്ന് സംവത്സരത്തിലൊരിക്കല്‍ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയില്‍ എന്നിവ കൊണ്ടുവന്നിരുന്നു. ഓഫീര്‍ തുറമുഖത്തു നിന്നാണ് ഇവ കയറ്റിക്കൊണ്ടുപോയിരുന്നതെന്ന് ഇതേ അധ്യായത്തില്‍ 11-ാം വാക്യത്തില്‍ പറയുന്നു. ഇന്ത്യന്‍ ചരിത്രകാരനായ താരാചന്ദ് ഓഫീര്‍ തുറമുഖം കോഴിക്കോടിനടുത്ത് ബേപ്പൂര്‍ ആണെന്ന് എഴുതിയിട്ടുണ്ട്. പൗരാണിക കാലം മുതല്‍ക്ക് തന്നെ കേരളത്തിലെ ഉല്‍പന്നങ്ങള്‍ അറേബ്യന്‍ നാടുകളില്‍ അറിയപ്പെട്ടിരുന്നുവെന്നും കേരളവുമായി അറേബ്യന്‍ നാടുകള്‍ക്ക് വളരെ പണ്ട് തന്നെ ബന്ധമുണ്ടായിരുന്നുവെന്നും തെളിയിക്കുന്നതാണ് ജാഹിലിയ്യാ കാലത്തെ കവികളായ ഇംറിഉല്‍ ഖൈസ്, അന്‍തറ മുതലായ കവികള്‍ അവരുടെ കവിതകളില്‍ 'ഫുല്‍ഫുല്‍' എന്ന പദം ഉപയോഗിച്ചത്.
 
ഇങ്ങനെ വ്യാപാരാവശ്യാര്‍ത്ഥം അറബികള്‍ കേരളത്തില്‍ വന്നിരുന്നതു കൊണ്ട് അവരുടെ ഭാഷയും സംസ്‌കാരവും കേരളത്തില്‍ പ്രചരിക്കാന്‍ ഇടവന്നു. കേരളത്തിലെ പല ഉത്പന്നങ്ങളും അറബികളാണ് യൂറോപ്പ്യന്‍മാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് എന്നത് കൊണ്ടു ഇംഗ്ലീഷില്‍ പോലും അറബി ഭാഷയുടെ സ്വാധീനം കാണാം. ചന്ദനം, പുളി മുതലായ പല പദങ്ങള്‍ക്കും ഇംഗ്ലീഷിലും അറബിയിലും ഒരേ പദം തന്നെയാണു ഉപയോഗിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നബി(സ)യുടെ കാലത്തും അറബികള്‍ കച്ചവടാവശ്യാര്‍ത്ഥം കേരളത്തില്‍ വന്നു പോയിക്കൊണ്ടിരുന്നു. ചില അറബികള്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ വന്ന് താമസിക്കുകയും കേരളീയ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തു. ഈ ബന്ധത്തിലുണ്ടായ കുട്ടികളെയാണ് ബഹുമാനസൂചകമായി 'മാപ്പിള' എന്ന് വിളിക്കപ്പെടുന്നതെന്നും ചില ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വില്യം ലോഗന്റെ മലബാര്‍ മാന്വല്‍ ഒന്നാം അധ്യായം ഈ വിഷയം സവിസ്തരം ചര്‍ച്ച ചെയ്യുന്നുണ്ട്.

ഇങ്ങനെ അറേബ്യന്‍ കച്ചവട സംഘത്തിന്റെ കേരളവുമായി ഉണ്ടായിരുന്ന ബന്ധത്തിലൂടെ ഇസ്‌ലാം മതവും കേരളത്തില്‍ പ്രചരിക്കാനിടയായി. ഇന്ത്യയില്‍ ആദ്യമായി ഇസ്‌ലാമിക സന്ദേശമെത്തിയത് കേരളത്തിലാണെന്നാണ് ഭൂരിപക്ഷം ചരിത്രകാരന്‍മാരുടെയും അഭിപ്രായം. ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ ഇത് നടന്നിട്ടുണ്ടെന്ന് ചരിത്രം വെളിപ്പെടുത്തുന്നു. മുഹമ്മദ് നബി(സ)യുടെ കാലത്തു തന്നെ ഇസ്‌ലാം കേരളത്തില്‍ പ്രചരിച്ചു തുടങ്ങി എന്ന അഭിപ്രായത്തിന് ഉപോല്‍ബലകമായി നിരവധി ചരിത്രസാക്ഷ്യങ്ങളുണ്ട്. കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാളുടെ ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനമാണ് കേരളത്തിലെ ഇസ്‌ലാം മതപ്രചരണത്തിന്റെ തുടക്കമായി കണക്കാക്കുന്നത്. നബി(സ)യുടെ മുഅ്ജിസത്തായ ചന്ദ്രന്‍ പിളര്‍ന്ന സംഭവം നേരില്‍ കണ്ട പെരുമാള്‍ സിലോണിലെ ആദം മല സന്ദര്‍ശിക്കാന്‍ പോകുന്ന വഴിയില്‍ കേരളത്തില്‍ വന്ന മുസ്‌ലിം തീര്‍ത്ഥാടകരോട് ഇതിനെക്കുറിച്ച് അന്വേഷിക്കുകയും അവര്‍ ഈ സംഭവത്തിന്റെ സത്യാവസ്ഥയും ഇസ്‌ലാമിനെക്കുറിച്ചും രാജാവിനെ ബോധ്യപ്പെടുത്തുകയും കാര്യം ബോധ്യപ്പെട്ട രാജാവ് അവരുടെ മടക്കയാത്രയില്‍  അവരുടെ കൂടെ നബി(സ)യെ കണ്ട് ഇസ്‌ലാം മതം സ്വീകരിക്കാനായി മക്കത്തേക്ക് പോവുകയും ചെയ്തു എന്നതാണ് ചരിത്രം. പ്രവാചകന്റെ അമ്പത്തിയേഴാം വയസിലായിരുന്നു ഈ കൂടിക്കാഴ്ച 'എന്നാണ് ചരിത്ര കേരള'ത്തില്‍ ശ്രീ എ. ബാലകൃഷ്ണ പിള്ള പറയുന്നത്. ചേരമാന്‍ പെരുമാള്‍ പതിനൊന്ന് ദിവസം നബി(സ)യോടൊപ്പം താമസിച്ചു എന്നു ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച തബ്‌രി എന്ന പണ്ഡിതന്‍ തന്റെ 'ഫിര്‍ദൗസുല്‍ ഹിക്മ'യില്‍ രേഖപ്പെടുത്തുന്നു. 

ഇസ്‌ലാം മതം സ്വീകരിച്ച ചേരമാന്‍ പെരുമാള്‍ 'താജുദ്ദീന്‍' എന്ന പേര്‍ സ്വീകരിച്ചു. താന്‍ സ്വീകരിച്ച മതം കേരളത്തില്‍ പ്രചരിപ്പിക്കുവാനും ആരാധനാലയങ്ങള്‍ സ്ഥാപിക്കാനും ഉദ്ദേശിച്ചുകൊണ്ട് കേരളത്തിലേക്ക് മടങ്ങിയ ചേരമാന്‍ പെരുമാള്‍ വഴിയില്‍ വെച്ച് രോഗബാധിതനായി. തന്റെ കൂടെയുള്ളവരോട് മത പ്രബോധനത്തില്‍നിന്ന് പിന്തിരിയരുതെന്ന് ഉപദേശിക്കുകയും മലബാറിലെ രാജാക്കന്മാര്‍ക്ക് നല്‍കാനുള്ള കത്തുകള്‍ ഏല്‍പ്പിക്കുകയും ചെയ്തു. മതപ്രബോധനത്തിനും പള്ളികള്‍ പണിയാനും സൗകര്യം ചെയ്തു കൊടുക്കണം എന്നായിരുന്നു കത്തുകളിലെ ഉള്ളടക്കം. പെരുമാള്‍ അറേബ്യന്‍ തീരത്തുള്ള സഫാറില്‍ വെച്ച് അന്തരിക്കുകയും അവിടെ മറമാടപ്പെടുകയും ചെയ്തു. 

പെരുമാളുടെ കത്തുമായി മാലിക്ബ്‌നുദീനാറും അനുയായികളും കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങി. കൊടുങ്ങല്ലൂര്‍ രാജാവിനെ മുഖം കാണിച്ചു ചേരമാന്‍ പെരുമാളിന്റെ കത്ത് കൊടുത്തു. രാജാവ് അവരെ ആദരവോടെ സ്വീകരിക്കുകയും അവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തി കൊടുക്കുകയും ചെയ്തു. കൊടുങ്ങല്ലൂരില്‍ തന്നെ ആദ്യത്തെ മുസ്‌ലിം പള്ളി പണിയാനുള്ള സൗകര്യവും രാജാവ് ചെയ്തു. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളി കൊടുങ്ങല്ലൂരില്‍ സ്ഥാപിതമായി. തുടര്‍ന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനൊന്ന് പള്ളികള്‍ കൂടി അവര്‍ നിര്‍മിച്ചു. ഇതാണ് കേരളത്തിന്റെ ഇസ്‌ലാംമത പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം.

മാലിക് ബ്‌നുദീനാറും സംഘവും കേരളത്തില്‍ വന്നപ്പോള്‍ അവരെ സ്വീകരിച്ചതും വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതും ഇവിടെയുണ്ടായിരുന്ന ഹൈന്ദവ രാജാക്കന്‍മാരാണ്. ഇസ്‌ലാമിക സന്ദേശങ്ങളുടെ മഹിമയും അതുമായി വന്ന മതപ്രബോധകരുടെ വിനയവും സത്യസന്ധതയും സല്‍സ്വഭാവവും മതസഹിഷ്ണുതയിലും ധാര്‍മികമൂല്യങ്ങളിലും ഭക്തിയിലും അധിഷ്ഠിതമായ പ്രവര്‍ത്തന ശൈലിയുമാണ് കേരളീയരെ ഇസ്‌ലാമിലേക്കാകര്‍ഷിച്ചത്. ഇസ്‌ലാം വാളുകൊണ്ടാണ് പരത്തപ്പെട്ടതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേരളത്തിലെ അനുഭവം തെളിയിക്കുന്നു. അറബികളുടെ ചുറുചുറുക്കും അന്വേഷണാസക്തിയും തുടിക്കുന്ന ഈ കലര്‍പ്പില്ലാത്ത ഇസ്‌ലാമിക സംസ്‌കാരം കേരളത്തിലല്ലാതെ ഇന്ത്യയില്‍ മറ്റെവിടെയുമെത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം'' (മുസ്‌ലിംകളും കേരള സംസ്‌കാരവും-പി.കെ മുഹമ്മദ് കുഞ്ഞി പേജ്-50) ഒരിക്കലും ഒരു ഇസ്‌ലാമികാക്രമണം ഇന്ത്യക്ക് നേരെ ഉണ്ടായിട്ടില്ല എന്നും ഇസ്‌ലാം സമാധാനപൂര്‍വ്വമാണ് പ്രചരിച്ചതെന്നും ജവഹര്‍ലാല്‍ നെഹ്‌റു എഴുതുന്നു. Islam had come peacefully as  a religion and taken its place among the peacufully religion of india without trouble or conflict (Discovery of India P. 236)

മുഹമ്മദ് നബി(സ) സ്വാധീനിച്ച കേരളം

നബി(സ) പ്രബോധനം ചെയ്ത ഇസ്‌ലാം മതത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് കേരളത്തിലേക്ക് വന്ന സൂഫികളായ സ്വഹാബത്തിന് അവരുടെ നിഷ്‌കളങ്കമായ മതപ്രബോധനം കൊണ്ട് കേരള ജനതയില്‍ എളുപ്പത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു. ഇന്ത്യയിലും കേരളത്തിലുമുള്ള ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളിലും ഇസ്‌ലാം എളുപ്പത്തില്‍ സമൂഹമനസ്സുകളില്‍ വേരൂന്നിയതിലും സൂഫികളുടെ സ്വാധീനം വലുതാണ്. ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ)വിന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ ഇസ്‌ലാമിക പ്രചാരണം നടന്നത്. ബഹുമാനപ്പെട്ട ഹസന്‍ ബസ്വരി(റ)യുടെ ശിഷ്യനായ മാലിക്ബ്‌നുദീനാറാണ് കേരളത്തില്‍ ഇസ്‌ലാമിക പ്രബോധനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ഇന്ത്യയിലും കേരളത്തിലും മതപ്രബോധനം നടത്തിയ മുഴുവന്‍ മിഷനറികളും സൂഫിപണ്ഡിതന്മാരും സര്‍വ്വോപരി ത്വരീഖത്തിന്റെ മശാഇഖുമായിരുന്നു.
ഇത്തരം മഹാന്മാരായ മതപ്രബോധകരിലൂടെ പ്രചരിച്ച മുഹമ്മദ് നബി(സ)യുടെ അധ്യാപനങ്ങള്‍ കേരളീയ സമൂഹത്തില്‍ വമ്പിച്ച സ്വാധീനവും പരിവര്‍ത്തനവും വരുത്തുകയുണ്ടായി. കേരളീയ ജനതയില്‍ ജാതിസമ്പ്രദായം കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു അത്. സാമൂഹ്യപരമായ പല ഉച്ചനീചത്വങ്ങളും താഴ്ന്ന ജാതിക്കാര്‍ക്ക് ഉയര്‍ന്ന ജാതിയില്‍നിന്ന് അനുഭവിക്കേണ്ടിവന്നു. ബ്രാഹ്മണര്‍ ജന്മിമാരും അടിയാളന്‍മാര്‍ കുടിയാന്‍മാരുമായിരുന്നു. തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും ഹൈന്ദവ വിഭാഗത്തിനിടയില്‍ നിലനിന്നു. ഒരു നായര്‍ക്ക് പുലയന്റെ നിശ്വാസം തട്ടിയാല്‍ അശുദ്ധമാകുമെന്നായിരുന്നു വിശ്വാസം. സവര്‍ണ്ണരെ കാണുമ്പോള്‍ കീഴ്ജാതിക്കാര്‍ എത്രയോ അകലെയായി വഴിമാറിപ്പോകേണ്ടിയിരുന്ന ഗതികേടാണ് അന്നത്തെ സമൂഹം അഭിമുഖീകരിച്ചത്. ഈ അവസ്ഥയാണ് മഹാകവി കുമാരനാശാന്‍ തന്റെ 'ദുരവസ്ഥ'യില്‍ വിവരിക്കുന്നത്.

ആട്ടും വിലക്കും വഴിയാട്ടും മറ്റുമി-
ക്കൂട്ടര്‍ സഹിച്ചു പൊറുതിമുട്ടി
വിട്ടതാ ഹിന്ദുമതം-താ നേ
കെട്ട്കഴിഞ്ഞ നമ്പൂരി മതം
കേരളത്തിങ്കല്‍ മൂസല്‍മാന്മാര്‍ പശ്ചിമ-
പാരങ്ങളില്‍ നിന്ന് വന്‍കടലിന്‍ ചീറും തിരകള്‍ കടന്നോ ഹിമാലയ-മേറിയോ വന്നവരേറെയില്ല
എത്രയോ ദൂരം വഴിതെറ്റി നില്‍ക്കേണ്ടൊ-
രേഴച്ചെറുമന്‍ പോയ്‌തൊപ്പിയിട്ടാല്‍
ചിത്രമവനെത്തിച്ചാരത്തിരുന്നിടാം
ചെറ്റും പേടിക്കേണ്ടാ നമ്പൂരാരേ
ഇത്ര സുലഭവുമാശ്ചര്യവുമായി
സ്സിദ്ധിക്കും സ്വാതന്ത്ര്യ സൗഖ്യമെങ്കില്‍
ബുദ്ധിയുള്ളോരിങ്ങാശ്രേയസ്സുപേക്ഷിച്ചു 
ബദ്ധരായ് മേവ്വമോജാതി ജേലില്‍?
(ദുരവസ്ഥ)

ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥിതിയും അസമത്വവും അസ്വാതന്ത്ര്യവുമാണ് കവി ഇവിടെ വരച്ചുകാണിക്കുന്നത്. അതോടൊപ്പം തന്നെ ഇസ്‌ലാമിന്റെ സമത്വസുന്ദരമായ ആശയഭംഗിയും സ്വാതന്ത്ര്യവും സമഭാവനയും സാഹോദര്യബോധവും സഹിഷ്ണുതയുമെല്ലാം തന്നെ കവി ഈ വരികളിലൂടെ തുറന്നുകാണിക്കുന്നു. ഈ ജാതിക്കോമരങ്ങളെ കവി തന്റെ പല കവിതകളിലും ആക്ഷേപിച്ചതായി കാണാം. ഇത്തരം സാമുദായിക ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്നത് കൊണ്ടാണ് താഴ്ന്ന ജാതിക്കാര്‍ ഇസ്‌ലാമിലേക്ക് കൂട്ടത്തോടെ ആകര്‍ഷിക്കപ്പെട്ടത്. സമൂഹത്തില്‍ അവര്‍ അനുഭവിച്ചിരുന്ന കഷ്ടതകള്‍ക്ക് ഒരു പരിഹാരമെന്നോണം അവര്‍ക്ക് ശാന്തിയും സമാധാനവും നല്‍കുന്ന ഒരഭയസ്ഥാനമായിട്ടാണ് അവര്‍ ഇസ്‌ലാമിനെ കണ്ടത്. 

നബി(സ) പഠിപ്പിച്ച സമത്വവും സാഹോദര്യവും മനുഷ്യരെ ഒന്നായിക്കാണാനുള്ള വിശാലമനസ്സുമെല്ലാം കേരള ജനതയില്‍ സ്വാധീനം ചെലുത്തുകയും ഇസ്‌ലാമിലേക്ക് അവര്‍ കൂട്ടമായി വരാന്‍ ഇടയാക്കുകയും ചെയ്തു. അറബിക്ക് അനറബിയേക്കാളോ, വെളുത്തവന് കറുത്തവനെക്കാളോ ഇസ്‌ലാമില്‍ സ്ഥാനമില്ലെന്നും അല്ലാഹുവിലുള്ള ഭയഭക്തിയാണ് ഔന്നത്യത്തിന്റെ മാനദണ്ഡമെന്നും നബി(സ) പഠിപ്പിച്ചത് കേരളത്തില്‍ ഉപരിവര്‍ഗത്തിന്റെ പീഡനങ്ങള്‍ക്കിരയായവര്‍ക്ക് ആശ്വാസമേകി. നബി(സ)യില്‍ നിന്ന് കേട്ട ഇത്തരം സന്ദേശങ്ങളുമായി കേരളത്തിലെത്തിയ മതപ്രബോധകര്‍ക്ക് ഇവിടുത്തെ ജനസമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു. വലിയവനും ചെറിയവനും മുതലാളിയും തൊഴിലാളിയും വ്യത്യാസമില്ലാതെ ആര്‍ക്കും ഓരേപോലെ ഇസ്‌ലാമിലെ നിസ്‌കാരം, ഹജ്ജ് മുതലായ ആരാധനകളിലും സാമൂഹ്യകാര്യങ്ങളിലും പങ്കെടുക്കാമെന്ന മുഹമ്മദ് നബി(സ)യുടെ അധ്യാപനങ്ങള്‍ കേരളത്തിലെ ഹൈന്ദവ വിഭാഗങ്ങളില്‍ ഇസ്‌ലാമിനെക്കുറിച്ച് മതിപ്പുളവാക്കി. അയിത്തവും തീണ്ടലുമില്ലാത്ത ഇസ്‌ലാമിനെ അവര്‍ കൂട്ടത്തോടെ വാരിപ്പുണര്‍ന്നു.

വര്‍ഗ-വര്‍ണ-ഭാഷ-ദേശ വൈജാത്യങ്ങളെ ഇല്ലായ്മ ചെയ്ത് സാര്‍വ്വ ലൗകിക സാഹോദര്യവും സമത്വവും നടപ്പാക്കിയ മുഹമ്മദ് നബി(സ)യുടെ അധ്യാപനങ്ങള്‍ കേരള ജനതയുടെ സാമൂഹ്യരംഗത്തും വലിയ പരിവര്‍ത്തനം സൃഷ്ടിച്ചു. തന്നെക്കാള്‍ തന്റെ സഹോദരനെ സ്‌നേഹിക്കാനും പരസ്പരം സഹായിക്കാനും ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് നല്‍കി താഴെക്കിടയിലുള്ളവരെ സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കുവാനും നിറവും ഭാഷയും ദേശവും നോക്കാതെ കഷ്ടപ്പെടുന്നവരെ സഹായിക്കാനുമുള്ള മുഹമ്മദ് നബി(സ)യുടെ ആഹ്വാനം ഏറെ സ്വാധീനിച്ച നാടാണ് കേരളം. ഇങ്ങനെ സാമൂഹ്യരംഗത്ത് നിലനിന്നിരുന്ന പല തെറ്റായ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഇല്ലായ്മ ചെയ്ത കേരള ജനതയെ സാമൂഹ്യമായി സംസ്‌കരിച്ചെടുക്കുവാനും ഒരുത്തമ സമൂഹമായി അവരെ വളര്‍ത്തിക്കൊണ്ടുവരാനും നബി(സ)യുടെ മാതൃകാപരമായ അധ്യാപനങ്ങള്‍ക്ക് കഴിഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് വലിയ സ്വാധീനമാണ് മുഹമ്മദ് നബി(സ)യുടെ അധ്യാപനങ്ങള്‍ സൃഷ്ടിച്ചത്. കേരളത്തില്‍ വന്ന ആദ്യ മിഷനറി സംഘം പള്ളികള്‍ നിര്‍മിച്ചത് ആരാധനകള്‍ക്ക് മാത്രം സൗകര്യപ്പെടുത്തിയല്ല, മറിച്ച് വിജ്ഞാന മധു നുകരാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനും അവര്‍ക്ക് താമസിക്കുവാനും പള്ളികളുടെ നിര്‍മാണഘട്ടത്തില്‍ തന്നെ സൗകര്യമൊരുക്കിയിരുന്നു. പുരാതനകാലം മുതല്‍ക്ക് തന്നെ പള്ളികള്‍ പണിയുമ്പോള്‍ രണ്ടു തട്ടുകളായി നിര്‍മിച്ചത് ഈ ഉദ്ദേശ്യലക്ഷ്യത്തോടു കൂടിയായിരുന്നു. വിജ്ഞാനത്തിന് അത്ര വലിയ സ്ഥാനമാണ് ഇസ്‌ലാം നല്‍കിയത്. വിശുദ്ധ ഖുര്‍ആനിലെ ആദ്യം അവതരിച്ച സൂക്തങ്ങള്‍ തന്നെ ഇതിന് മതിയായ തെളിവാണ്. വായനയും എഴുത്തും പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ആ വചനങ്ങള്‍. 

വാമൊഴിയും വരമൊഴിയും മാത്രമല്ല അടുത്ത കാലത്ത് ആധുനിക ശാസ്ത്രം കണ്ടു പിടിച്ച വലിയ ശാസ്ത്രീയ സത്യങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ടായിരുന്നു ആദ്യ സൂക്തങ്ങളുടെ അവതരണം. ലോകത്ത് വിജ്ഞാനത്തിന് ഇത്രമാത്രം പ്രാധാന്യം നല്‍കിയ മറ്റൊരു മതവുമില്ല എന്ന് ഇതില്‍നിന്ന് നമുക്ക് മനസ്സിലാക്കാം. മറ്റു മത ഗ്രന്ഥങ്ങളായ ബൈബിളോ ഭഗവത്ഗീതയോ ഒന്നും തുടങ്ങുന്നത് വിജ്ഞാനത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ചു കൊണ്ടല്ല എന്നതും ശ്രദ്ധേയമാണ്.  ഒരു സമൂഹത്തിന്റെ സമൂലപരിവര്‍ത്തനത്തിനും സംസ്‌കരണത്തിനും വിജ്ഞാനം ആര്‍ജ്ജിച്ചേതീരൂ എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് വൈജ്ഞാനികമായി ഉന്നത ശ്രേണിയിലേക്കുയരാന്‍ നബി(സ) അനുയായികളെ ബോധവാന്മാരാക്കിയത്.

നബി(സ) തുടങ്ങിവെച്ച വൈജ്ഞാനിക വിപ്ലവത്തിന്റെ പൊന്‍കിരണങ്ങള്‍ ഏറ്റുവാങ്ങിയ ബഹുമാനപ്പെട്ട സ്വഹാബത്ത് കേരളത്തിലും വിദ്യാഭ്യാസ രംഗത്ത് വലിയ വിസ്‌ഫോടനങ്ങള്‍ തന്നെ സൃഷ്ടിക്കുകയുണ്ടായി. അതനുസരിച്ച് കേരളത്തില്‍ നിര്‍മിക്കപ്പെട്ട പള്ളികളില്‍ തുടക്കം മുതല്‍ തന്നെ പള്ളിദര്‍സുകളും സ്ഥാപിക്കപ്പെട്ടു. ഇത്ര വ്യവസ്ഥാപിതമായി നടന്നുവരുന്ന പള്ളിദര്‍സ് സമ്പ്രദായം കേരളത്തിന്റെ മാത്രം പ്രത്യേകതയായത് വിദ്യ നേടാനുള്ള നബി(സ)യുടെ പ്രചോദനമായിരുന്നു. അൃമയശര ശി ടീൗവേ കിറശമ എന്ന ഗ്രന്ഥത്തില്‍ പള്ളിദര്‍സുകളെ  കുറിച്ചു ഇങ്ങനെ വിവരിക്കുന്നു: ''Dars system is a unique feature of Kerala which is not found any where else in India. This explains why the mosques in Kerala unlike those in other parts of India are built double storeyed'' (P.54)

  ''ഇന്ത്യയില്‍ മറ്റൊരിടത്തും കാണാത്ത കേരളത്തിന്റെ മാത്രം സവിശേഷതയാണ് ദര്‍സ് സമ്പ്രദായം. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പള്ളികള്‍ രണ്ടു നിലകളിലായി നിര്‍മിച്ചത് ഈ ഉദ്ദേശ്യം വ്യക്തമാക്കുന്നു. ഇങ്ങനെയുള്ള പള്ളിദര്‍സുകളുടെ പഴയരൂപത്തില്‍ നിന്ന് അറബിക്കോളേജുകളും മത-ഭൗതിക വിദ്യകള്‍ സമന്വയിപ്പിച്ച് നല്‍കുന്ന സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളുമൊക്കെയായി വിദ്യാഭ്യാസ മേഖല വളര്‍ന്നു വന്നു. കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് ഇത്രവലിയ മുന്നേറ്റം സാധ്യമായത് ഈ വിഷയത്തിലുള്ള നബി(സ)യുടെ പ്രചോദനവും സ്വാധീനവുമാണ്. ഖുര്‍ആനില്‍ നിന്നും നബിവചനങ്ങളില്‍ നിന്നും പാഠമുള്‍കൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ ബഹുദൂരം സഞ്ചരിക്കാനായതും പുരോഗമനമായ പല പദ്ധതികളും നടപ്പാക്കാനായതും കേരളത്തില്‍ നബി(സ) ചെലുത്തിയ സ്വാധീനശക്തികൊണ്ട് മാത്രമാണ്.

കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേധാവിത്വത്തിന്റെ ഫലമായി ഇവിടത്തെ കുടുംബരംഗവും വളരെ കലുഷിതമായിരുന്നു. നമ്പൂരിമാര്‍ പോലെയുള്ള ഉന്നത കുലജാതര്‍ക്ക് സമൂഹത്തിലെ താഴേക്കിടയിലുള്ള സ്ത്രീകളെ യഥേഷ്ടം ഉപയോഗിക്കാമെന്ന ദുഷിച്ച വിശ്വാസവും ആചാരവുമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. 'സംബന്ധം' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ നീചപ്രവൃത്തിമൂലം കേരളത്തിലെ സ്ത്രീകള്‍ പീഡനമനുഭവിക്കുന്നവരായിരുന്നു. വെറും അടിമകളും അടിച്ചമര്‍ത്തപ്പെട്ടവരുമായി കഴിഞ്ഞു കൂടാനായിരുന്നു അവരുടെ വിധി. ഈ വിഷയം ചര്‍ച്ചചെയ്തു കൊണ്ട് പി.കെ. ഗോപാലകൃഷ്ണന്‍ എഴുതുന്നു: ''നമ്പൂതിരിമാര്‍ ഭൂവുടമകളായിത്തീര്‍ന്നപ്പോള്‍ അവരുടെ ഭൂസ്വത്ത് ഛിന്നഭിന്നമായിപ്പോകാതിരിക്കാന്‍ അവര്‍ ഒരു ഉപായം കണ്ടു പിടിച്ചു. കുടുംബത്തിലെ മൂത്തമകന്‍ മാത്രം 'വേളി' (സ്വസമുദായത്തില്‍ നിന്നുള്ള വിവാഹം) കഴിക്കുകയും  കനിഷ്ഠ പുത്രന്‍മാര്‍ നായര്‍ സ്ത്രീകളെ സംബന്ധം കഴിക്കുകയും ചെയ്യുക എന്ന സമ്പ്രദായമായിരുന്നു അത്. (കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം, പേജ് 302) 

തുടര്‍ന്ന് ഈ സംബന്ധാചാരം നായര്‍ സമുദായത്തിലേക്കും വ്യാപിച്ചു. അതു പോലെ താഴ്ന്ന ജാതികളിലെ സ്ത്രീകള്‍ക്ക് മാറ് മറക്കാന്‍ അവകാശമുണ്ടായിരുന്നില്ല. മരുമക്കത്തായം പോലുളള പല ദുഷിച്ച ഏര്‍പ്പാടുകളും അന്ന് നിലനിന്നിരുന്നു. ഇത്തരം ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇലൃമേശി ടൃേമലഴല രൗേെീാ െീള വേല ഒശിറൗ െശി ങമഹമയമൃ (മലബാറിലെ ഹിന്ദുക്കളുടെ ഇടയില്‍ നിലനിന്നിരുന്ന വിചിത്രമായ ആചാരങ്ങള്‍) എന്നാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍ വിശേഷിപ്പിക്കുന്നത്. (മുഹമ്മദ് ഹുസൈന്‍ നൈനാറുടെ ഇംഗ്ലീഷ് തര്‍ജമ)

കേരളത്തില്‍ ഇസ്‌ലാം പ്രചരിച്ചതോട് കൂടി ഇത്തരം അനാചാരങ്ങളില്‍ പൊറുതിമുട്ടിയ നല്ലൊരു വിഭാഗം ഇസ്‌ലാമിലേക്ക് ആകൃഷ്ടരായി. കുടുംബസംവിധാനം മാന്യവും ഭദ്രവുമായി നിലനില്‍ക്കാന്‍ നിയമപരമായ വൈവാഹിക ബന്ധത്തിന്റെ ആവശ്യകത ഇസ്‌ലാം അവരെ പഠിപ്പിച്ചു. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം നല്‍കപ്പെടുകയും അനന്തരാവകാശം അവര്‍ക്ക് അനുവദിക്കുകയും സംതൃപ്തമായ കുടുംബ ജീവിതം നയിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്തതു കേരളത്തില്‍ ഇസ്‌ലാം മതം പ്രചരിച്ചതോടെ കൈവന്ന മുഹമ്മദ് നബി(സ)യുടെ അധ്യാപനങ്ങളുടെ സ്വാധീനമായിരുന്നു കേരളീയ സമൂഹത്തിന്റെ  കുടുംബജീവിതത്തില്‍ വലിയ പരിവര്‍ത്തനം വരുത്താന്‍ മുഹമ്മദ് നബി(സ)യുടെ അധ്യാപനങ്ങള്‍ക്ക് കഴിഞ്ഞു.

ഇസ്‌ലാമിന്റെ ആഗമനത്തോടു കൂടി സാമ്പത്തിക രംഗത്തും വലിയ മാറ്റമാണ് കേരളത്തില്‍ പ്രകടമായത്. മനുഷ്യന്റെ ജീവിത നിലനില്‍പ്പിനാധാരമായ പ്രധാനഘടകമായ ധനം സമ്പാദിക്കുന്നതില്‍ ന്യായാന്യായങ്ങള്‍ പാലിക്കണമെന്നും ധനസമ്പാദനത്തിന്റെ മാര്‍ഗവും ലക്ഷ്യവും നന്നാവണമെന്നും ഇസ്‌ലാം സമൂഹത്തെ പഠിപ്പിച്ചു. ധനം കൂമ്പാരമാക്കി വെക്കാതെ അവശര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും നല്‍കണമെന്ന് ഇസ്‌ലാം അവരെ ബോധ്യപ്പെടുത്തി. നിര്‍ബന്ധമായും ഐച്ഛികമായും ദാനം നല്‍കി ഉള്ളവര്‍ ഇല്ലാത്തവരെ സഹായിച്ചു. അനാഥകളുടെ ധനം ചൂഷണം ചെയ്യുന്നതിനെതിരെ ഇസ്‌ലാം ശക്തമായ താക്കീത് നല്‍കി. ഇസ്‌ലാം നടപ്പിലാക്കിയ പരിഷ്‌കരണം പാവപ്പെട്ടവര്‍ക്ക് പണക്കാരനോടുള്ള മതിപ്പ് വര്‍ധിപ്പിച്ചു. ധനവാന്മാര്‍ അഹംഭാവികളാകാതെ പാവപ്പെട്ടവരോട് കരുണയും സ്‌നേഹവും സഹായമനോഭാവവും കാണിക്കാന്‍ സാമ്പത്തിക രംഗത്തുളള മുഹമ്മദ് നബി(സ)യുടെ അധ്യാപനങ്ങളുടെ സ്വാധീനം കൊണ്ട് സാധിച്ചു.

സമൂഹം മറ്റൊരു സമൂഹത്തോടും ഒരു വ്യക്തി മറ്റൊരു വ്യക്തിയോടുമുള്ള പെരുമാറ്റത്തിലും ഇടപഴകലിലും മര്യാദയും സ്‌നേഹവും കാണിക്കാന്‍ ഇസ്‌ലാം ജനങ്ങളെ ഉല്‍ബോധിപ്പിച്ചു. വിശ്വാസത്തിന്റെ ലക്ഷണമായി പരസ്പര  സ്‌നേഹത്തെ ഇസ്‌ലാം കണക്കാക്കി. ചെറിയവരെ സ്‌നേഹിക്കലും വലിയവരെ ബഹുമാനിക്കലും ഒരു മുസ്‌ലിമിന്റെ ബാധ്യതയാണെന്ന് പ്രവാചകന്‍ തറപ്പിച്ച് പറഞ്ഞു. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ യഥാര്‍ത്ഥ വിശ്വാസിയല്ലെന്ന് പഠിപ്പിച്ച പ്രവാചകന്റെ അധ്യാപനങ്ങള്‍ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സ്‌നേഹവും സൗഹാര്‍ദ്ദവും സഹവര്‍ത്തിത്വവും നിലനില്‍ക്കാന്‍ കാരണമായി. അങ്ങനെ കേരളത്തിലെ ജനങ്ങളുടെ സ്വഭാവസംസ്‌കരണത്തിലും മഹത്തായ പങ്കാണ് നബി(സ) അധ്യാപനങ്ങള്‍ വഹിച്ചത്. 

കേരളത്തില്‍ ഇസ്‌ലാം മത പ്രചരണത്തിന്റെ തുടക്കം മുതല്‍ തന്നെ മതസൗഹാര്‍ദ്ദാന്തരീക്ഷം നിലനിന്നിരുന്നു. മതപ്രബോധനത്തിന് ഇവിടെയെത്തിയ മുസ്‌ലിം മിഷനറികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തത് കേരളത്തിലെ ഹൈന്ദവ രാജാക്കന്മാരും സമൂഹവുമായിരുന്നു. കേരളത്തില്‍ പെരുമാക്കന്‍മാരുടെയും സാമൂതിരി രാജാക്കന്‍മാരുടെയും ഭരണകാലത്ത് ഈ മതമൈത്രിയും സാമുദായിക സൗഹാര്‍ദ്ദവും നിലനിന്നു. ബഹു. മഖ്ദൂം തങ്ങള്‍ സാമൂതിരി രാജാവിന്റെ ഉപദേശകരില്‍ പ്രധാനിയായിരുന്നു. വിദേശ രാജ്യങ്ങള്‍ക്ക് കത്തുകളയക്കാന്‍ സാമൂതിരി മഖ്ദൂമിന്റെ സഹായം തേടിയിരുന്നു. വലിയ ആദരവും സ്‌നേഹവുമാണ് അവര്‍ തമ്മില്‍ ഉണ്ടായിരുന്നത്. ആ കാലഘട്ടത്തിലെ മതസൗഹാര്‍ദ്ദത്തിന് ധാരാളം ഉദാഹരണങ്ങളുണ്ട്. വന്ദ്യരായ ഖുതുബ്ബുസ്സമാന്‍ മമ്പുറം തങ്ങളുടെ(ഖ.സി) കാര്യസ്ഥന്‍ കോന്തു നായര്‍ എന്ന ഹൈന്ദവനായിരുന്നുവെന്ന് ചരിത്രം പഠിപ്പിക്കുന്നു. ബഹുമാനപ്പെട്ട തങ്ങളവര്‍കള്‍ എന്ത് കാര്യം തീരുമാനിക്കുമ്പോഴും തന്റെ കാര്യസ്ഥനായ കോന്തുനായരെ വിളിച്ച് മുശാവറ ചെയ്തിരുന്നു. സാമൂതിരിയുടെ നായര്‍ പടയാളികളും മുസ്‌ലിം സൈന്യവും ചേര്‍ന്ന് പോര്‍ച്ച്ഗീസുകാരില്‍നിന്ന് ചാലിയം കോട്ട പിടിച്ചെടുക്കാന്‍ നടന്ന യുദ്ധത്തില്‍ നേടിയ വ്യക്തമായ വിജയത്തെ കുറിച്ച് വിവരിക്കുന്നതാണ് അല്‍ ഫത്ഹുല്‍ മുബീന്‍ എന്ന കാവ്യകൃതി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter