മ്യാന്മറിന്റെ കാര്യത്തില്‍ യു.എന്നും അമേരിക്കയും എവിടെപ്പോയി?

ഇതിനകം വിശ്വോത്തരമായ പല സന്നദ്ധ സംഘടനകളും മ്യാന്മറിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് പഠിക്കുകയും ഞെട്ടിക്കുന്ന വിവരങ്ങളുമായി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ടവയാണ് അമേരിക്കയിലെ യാലെ യൂണിവേഴ്‌സിറ്റിക്കുകീഴിലുള്ള യാലെ ലോ സ്‌കൂള്‍-ഫോര്‍ട്ടിഫൈ റൈറ്റ്‌സും ലണ്ടനിലെ ക്വീന്‍ മേരി യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷ്‌നല്‍ ക്രൈം ഇനീഷ്യേറ്റീവും 2016 ല്‍ നടത്തിയ രണ്ടു പഠനങ്ങള്‍. ചരിത്രത്തില്‍തന്നെ തുല്യതയില്ലാത്ത തരം മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

Rohinghya face the final stagte of genocide എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഇന്റര്‍നാഷ്‌നല്‍ ക്രൈം ഇനീഷ്യേറ്റീവിന്റെ പഠനം ഞെട്ടിക്കുന്ന ചില വിവരങ്ങളാണ് റോഹിംഗ്യകളെക്കുറിച്ച് പുറത്തെത്തിച്ചിരിക്കുന്നത്. പഠന ശീര്‍ഷകം സൂചിപ്പിക്കുന്ന പോലെ വംശീയ ഉന്മൂലനത്തിന്റെ അവസാന ഘട്ടത്തിലാണ് റോഹിംഗ്യന്‍ മുസ്‌ലിംകള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നതെന്ന് തെളിവുകള്‍ നിരത്തി പഠനം സമര്‍ത്ഥിക്കുന്നു. പ്രമുഖ ജീനോസൈഡ് ഗവേഷകന്‍ ഡാനിയല്‍ ഫിയറസ്റ്റൈന്റെ (Daniel Feierstein) 2014 ല്‍ പുറത്തുവന്ന ഏലിീരശറല മ െടീരശമഹ ജൃമരശേരല എന്ന ഗവേഷണത്തെ ഉപോല്‍ബലമായെടുത്താണ് ഈ പഠനം നടന്നിട്ടുള്ളത്. മീഡിയ പ്രവര്‍ത്തകര്‍, അഭയാര്‍ത്ഥികള്‍, ഗവണ്‍മെന്റ് ഡോക്യുമെന്റ്ുകള്‍, ഭരണാധികാരികള്‍, ബുദ്ധസന്യാസിമാര്‍ തുടങ്ങി ഇരു ഭാഗങ്ങളിലെയും അനവധി സ്രോതസുകളില്‍നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചായിരുന്നു റോഹിംഗ്യകളുടെ ഇപ്പോഴത്തെ ശരിയായ അവസ്ഥ ഒപ്പിയെടുക്കാനുള്ള ഈ ശ്രമം. 

ഒരു ജനതയെ തെളിവുപോലും ശേഷിക്കാത്തവിധം വംശീയമായി ഉന്മൂലനം ചെയ്യാന്‍ ആറു ഘട്ടങ്ങളാണുള്ളതെന്ന് ഫിയറസ്റ്റൈന്‍ തന്റെ പഠനത്തില്‍ പറയുന്നുണ്ട്. -stigmatization and dehumanization (ഉന്നംവെക്കലും അപമാനിക്കലും), harassment, violence and terror (പീഡനവും അക്രമവും), isolation and segregation (ഒറ്റപ്പെടുത്തലും അകറ്റിനിര്‍ത്തലും), systematic weakening  (ക്രമാനുഗതമായി ക്ഷയിപ്പിക്കല്‍) എന്നിവയാണ് അതിലെ ആദ്യത്തെ നാലു ഘട്ടങ്ങള്‍. റോഹിംഗ്യന്‍ ജനത ഈ നാലു ഘട്ടവും കടന്ന് ഇപ്പോള്‍ ാമ ൈമിിശവശഹമശേീി (കൂട്ടമായുള്ള ഉന്മൂലനം) എന്ന അഞ്ചാം ഘട്ടത്തിലാണ് എത്തിനില്‍ക്കുന്നതെന്ന് പഠനം പറയുന്നു. removal of the victim group from collective history എന്ന ആറാമത്തെ ഘട്ടമാകുന്നതോടെ ചരിത്രത്തില്‍നിന്നും ആളുകളുടെ മനസ്സില്‍നിന്നുപോലും അവര്‍ എന്നെന്നേക്കുമായി തുടച്ചുമാറ്റപ്പെടുമെന്നാണ് ഫിയറസ്റ്റൈന്‍ സമര്‍ത്ഥിക്കുന്നത്. അങ്ങനെയൊരു ജനത മ്യാന്മറില്‍ അധിവസിക്കുകപോലും ചെയ്തിരുന്നില്ലെന്ന് പറയുന്ന ഒരു തലത്തിലേക്ക് കാലം എത്തിപ്പെടും. റോഹിംഗ്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ ഇതാണ് സംഭവിക്കാന്‍ പോകുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. 
 
വംശീയ ഉന്മൂലനത്തിത്തിനുള്ള സര്‍വ്വ വഴികളും ഒന്നല്ലെങ്കില്‍ മറ്റൊരു നിലക്ക് മ്യാന്മര്‍ ഗവണ്‍മെന്റ് ഇന്നവിടെ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും പഠനം തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വിശദീകരിക്കുന്നു. കലാപകാരികളെ വിലക്കെടുത്തുകൊണ്ടാണത്രെ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന റാഖൈന്‍ ഗ്രാമങ്ങളില്‍ ബന്ധപ്പെട്ടവര്‍ കൊണ്ടുപോയി ഇറക്കുന്നത്. സംഘര്‍ഷം തുടങ്ങിയാല്‍ കെട്ടടങ്ങാതെ ആഴ്ചകളോളം അതിനെ നിലനിര്‍ത്താനും അവര്‍ക്ക് പ്രത്യേകം നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്. അഭയാര്‍ത്ഥി ക്യാംപുകളിലേക്ക് സന്നദ്ധ സംഘടനകളുടെ ഭാഗത്തുനിന്നും വരുന്ന ഭക്ഷ സാധനങ്ങള്‍ തടഞ്ഞുവെക്കുക, അന്തേവാസികളെ ആരോഗ്യപരമായും ശാരീരികമായും പീഡിപ്പിക്കുക എന്നിവയാണ് അവര്‍ ചെയ്യുന്ന മറ്റൊരു ജോലികള്‍. 

സര്‍ക്കാര്‍ ചെലവിലാണ് റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ ഇതെല്ലാം നടക്കുന്നതെന്നതാണ് ഏറെ ഖേദകരം. പൗരത്വം നിഷേധിക്കപ്പെട്ട അവരെ 2014 ല്‍ നടന്ന സെന്‍സസില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. അവര്‍ക്കായി ബര്‍ത്ത് സര്‍ട്ടിഫിക്കറ്റുകളോ മേര്യേജ് സര്‍ട്ടിഫിക്കറ്റുകളോ ഇഷ്യൂ ചെയ്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, രേഖകളിലെവിടെയും തെളിവില്ലാത്ത ഒരു വിഭാഗമായി റോഹിംഗ്യന്‍ മുസ്‌ലിംകള്‍ മാറി. 'ബംഗാളികള്‍' എന്ന ആരോപിത ഗണത്തില്‍ പെടുത്താന്‍ മാത്രമേ മ്യാന്‍മര്‍ സര്‍ക്കാര്‍ തയ്യാറാവുന്നുള്ളൂ. കഴിഞ്ഞ എലക്ഷനില്‍ വോട്ട് ചെയ്യാനുള്ള അവകാശവും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. 

ഒരു തരം ഇസ്‌ലാമോഫോബിയയാണ് മ്യാന്മര്‍ അധികാരികളെ മുന്നോട്ടു നയിക്കുന്നതെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. മുസ്‌ലിംകളുടെ സാന്നിധ്യവും വളര്‍ച്ചയും തങ്ങള്‍ക്ക് ഭീഷണിയാകുമോയെന്ന ഭീതിയും ഒപ്പം ആഴത്തിലുള്ള വംശവെറിയും അവരെ ബാധിച്ചിട്ടുണ്ട്. അഹിംസയുടെ അപ്പോസ്തലന്മാരായി അറിയപ്പെടുന്ന ബുദ്ധഭിക്ഷുക്കളാണ് ഇതിനെല്ലാം നേതൃത്വം നല്‍കുന്നതെന്നതാണ് മറ്റൊരു വിരോധാഭാസം. റാഖൈനില്‍നിന്നും ദൈനംദിനം പുറത്തുവരുന്ന പീഡനത്തിന്റെ ദയനീയ കാഴ്ചകള്‍ ബുദ്ധഭീകരതയുടെ മുഖം എത്രമാത്രം തീക്ഷ്ണവും മൃഗീയവുമാണെന്ന് വ്യക്തമാക്കുന്നതാണ്. 

സൂകിയുടെ നാഷ്‌നല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍.എല്‍.ഡി) അധികാരത്തില്‍ വരികയും രാജ്യത്ത് ജനാധിപത്യം പുലരുകയും ചെയ്യുന്നതോടെ മണ്ണിന്റെ മക്കളായ റോഹിംഗ്യകള്‍ക്ക് ഈ യാതനകളില്‍നിന്നും മോക്ഷമുണ്ടാകുമെന്ന പ്രതീക്ഷയെങ്കിലും ശേഷിച്ചിരുന്നു. അതും നഷ്ടപ്പെട്ടിരിക്കുന്നു ഇപ്പോള്‍. രാജ്യത്തെ മറ്റു ന്യൂനപക്ഷങ്ങളെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും പറയുമ്പോഴും മുസ്‌ലിംകളെക്കുറിച്ച് ഒരക്ഷരംപോലും ഉരിയാടാന്‍ സൂകി തയ്യാറായിട്ടില്ല. സമാധാനത്തിന് നോബല്‍ സമ്മാനം ലഭിച്ച താങ്കള്‍ എന്തുകൊണ്ട് ഇന്നിങ്ങനെ ചെയ്യുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയായിരുന്നുവെങ്കിലും ഇന്ന് ഞാനൊരു രാഷ്ട്രീയ പ്രവര്‍ത്തകയാണ് എന്നായിരുന്നു സൂകിയുടെ പ്രതികരണം. റോഹിംഗ്യകളോട് തന്റെയും പാര്‍ട്ടിയുടെയും നിലപാട് എന്താണെന്ന് ഇതില്‍നിന്നും സുതരാം വ്യക്തമാണ്. 

ഇത്തരുണത്തില്‍, മ്യാന്‍മറിന്റെ ചരിത്രത്തില്‍ വളരെയേറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട റോഹിംഗ്യന്‍ മുസ്‌ലിംകളെക്കുറിച്ച ഒരന്വേഷണത്തിന് ഏറെ പ്രസക്തിയുണ്ട്. ആഴ്ന്ന വേരുകളുള്ള പിറന്ന മണ്ണില്‍ പൗരത്വംപോലും നിഷേധിച്ച്, സര്‍ക്കാര്‍ ചെലവില്‍ പീഡനങ്ങള്‍ക്കിരയാക്കപ്പെടുന്ന ഒരു ജനതയോടുള്ള ഐക്യദാര്‍ഢ്യം കൂടിയാണിത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter