സസ്യശാസ്ത്രവും ഖുര്‍ആനും
- Web desk
- Sep 23, 2011 - 07:49
- Updated: May 4, 2021 - 14:53
ചെടികളിലെ ലിംഗവ്യത്യസം സസ്യങ്ങളിലും സ്ത്രീ-പുരുഷ ലിംഗഭേദമുണ്ടെന്ന് പ്രാചീന മനുഷ്യര്‍ മനസ്സിലാക്കിയിരുന്നില്ല. എന്നാല്‍, ചെടികളില്‍ ആണും പെണ്ണും നിലനില്‍ക്കുന്നുവെന്ന് സസ്യശാസ്ത്രം സമര്‍ഥിക്കുന്നു. ഒരേ തടിയില്‍ത്തന്നെ രണ്ടു സ്വഭാവങ്ങളും പ്രകടിപ്പിക്കുന്ന ചെടികളും ദൃശ്യമാണ്. ഖുര്‍ആന്‍ പറയുന്നു: ''അവന്‍ നിങ്ങള്‍ക്കുവേണ്ടി ആകാശത്തുനിന്നും ജലമിറക്കുകയും അതുമൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തു'' (20:53).
ഫലങ്ങളും ജോടി ''എല്ലാ ഫല വര്‍ഗങ്ങളിലും അവന്‍ ഈരണ്ട് ഇണകളെ സൃഷ്ടിച്ചിരിക്കുന്നു'' (13:3). വലിയ സസ്യങ്ങളുടെ പ്രത്യുല്‍പാദന മാര്‍ഗമാണ് ഫലങ്ങള്‍. സ്ത്രീ പുരുഷ അവയവങ്ങള്‍ സംവിധാനിക്കപ്പെട്ട പുഷ്പങ്ങളാണ് ഇതിന്റെ മുന്നോടി. ഒരു പുഷ്പത്തില്‍നിന്നും മറ്റൊന്നിലേക്ക് പൂമ്പൊടി പറന്നെത്തുന്നതോടെ ഫലങ്ങള്‍ ജനിക്കുയാണ്.
Also read:https://islamonweb.net/ml/6-2026
പിന്നീടത്, പാകമാവുകയും വിത്തുകളായി രൂപപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്ന പോലെ ഓരോ ഫലവും ആണ്‍-പെണ്‍ അവയവങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്നു. എന്നാല്‍, വാഴപ്പഴം, പൈനാപ്പിള്‍, അത്തിപ്പഴം, ഓറഞ്ച്, മുന്തിരി തുടങ്ങിയവയുടെ ചില ഇനങ്ങളില്‍ സംയോജന പുഷ്പങ്ങള്‍ ഉല്ലാതെത്തന്നെ പ്രത്യുല്‍പാദനം നടക്കുന്നു. അവക്ക് അവയുടെതായ ലൈംഗിക സ്വഭാവമുണ്ടെന്നതാണ് പ്രത്യേകത. ഇണകള്‍ ''നാം എല്ലാ വസ്തുക്കളില്‍നിന്നും ഇണകളെ സൃഷ്ടിച്ചിരിക്കുന്നു.'' (51:49). മനുഷ്യന്‍, മൃഗം, സസ്യം, ഫലങ്ങള്‍ എന്നിവക്കു പുറമെ സര്‍വ്വ ചരാചരങ്ങളും ദ്വിമാനമുള്ളവയാണെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. വൈദ്യുതിയിലെ പോസിറ്റീവ്-നഗറ്റീവ് ചാര്‍ജുകള്‍ ഇതിന് ഉദാഹരണമാണ്. ഖുര്‍ന്‍ പറയുന്നു: ''ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും മനുഷ്യ ശരീരങ്ങളിലും അവര്‍ക്കറിയാത്ത വസ്തുക്കളിലും ഇണകളെ സൃഷ്ടിച്ച നാഥന്‍ ഏറെ പരിശുദ്ധന്‍ തന്നെ'' (36:36). മനുഷ്യന്റെ നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാനാകുന്നതും അല്ലാത്തതും ഇതുവരെ കണ്ടെടുക്കപ്പെട്ടതും അല്ലാത്തതുമായ സര്‍വ്വ വസ്തുക്കളും ഇണകളോടുകൂടെയാണ് സൃഷ്ടിക്കപ്പെടുന്നതെന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment