നിസ്‌കാരങ്ങളില്‍ ഓതേണ്ട സൂറത്തുകള്‍

 width=ഹല്‍അതാക"യുമോ ഒതുക. സുബ്ഹിയില്‍ "സജദ"യും "ഇന്‍സാനും" ഓതുക. വെള്ളിയുടെ സുബ്ഹിയില്‍ പ്രസ്തുത സൂറത്തുകള്‍ തന്നെ നിത്യമായി ഓതണമെന്ന് തന്നെയാണ്. പ്രവാചകര്‍ (സ) അതില്‍ നിത്യമായിരുന്നു എന്നത് തന്നെ കാരണം. എന്നാല്‍ ഈ സൂറകള്‍ ഒരാള്‍ ഓതുന്നില്ലെങ്കില്‍(അറിയാഞ്ഞിട്ടോ മറ്റോ)"സബ്ബിഹിസ്മ"യും ഹല്‍ "അതാക"യും ഓതണമെന്നും അതുമോതുന്നില്ലെങ്കില്‍ "കാഫിരൂനും" "ഇഖ്‌ലാസും" ഓതണമെന്നും ഖല്‍യൂബിയില്‍ കാണാം. വെള്ളിയാഴ്ച രാവില്‍  അഥവാ വ്യാഴം അസ്തമിച്ച ഇശായില്‍ ജുമുഅയില്‍ പറഞ്ഞ സൂറത്തുകള്‍ തന്നെയും മഗ്‌രിബില്‍ കാഫിറൂന്‍ ഇഖ്‌ലാസ് എന്നിവയുമാണ് ഓതേണ്ടത്.

ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. മേല്‍ പറഞ്ഞ സൂറത്തുകളുടെ ക്രമം തനിച്ച് നിസ്‌കരിക്കുന്നവനോ നിര്‍ണ്ണിത മഅ്മൂമീങ്ങളുള്ളയാള്‍ക്കോ ആണ് ബാധകം. അത്‌കൊണ്ട് തന്നെ നിര്‍ണ്ണിതമല്ലാത്ത മഅ്മൂമീങ്ങളുടെ ഇമാമിനും വഴിയോരപള്ളി(എപ്പോഴും മഅ്മൂമീങ്ങള്‍ വരാനിടയുള്ള പള്ളി) യിലെ ഇമാമിനും മുകളിലെ സൂറത്തുകള്‍ സുന്നത്തില്ല. അവന്‍ എല്ലാ നിസ്‌കാരങ്ങളിലും "വള്ളുഹാ"ക്ക് ശേഷമുള്ള സൂറത്തുകളാണ് ഓതേണ്ടത്. മഅ്മൂമുകള്‍ക്ക് ബുദ്ധിമുട്ടാവാതിരിക്കാനാണിത്. എന്നാല്‍ വെള്ളിയാഴ്ച പ്രത്യേകം പറഞ്ഞ സൂറത്തുകള്‍ ഇവനും ബാധകമാണ്. അവ അങ്ങനെ തന്നെ എല്ലാവരും ഓതേണ്ടതാണ്.

ഓതേണ്ട സൂറത്തുകള്‍ വ്യക്തമായി. ഇനി ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങള്‍.

ചില സുന്നത്ത് നിസ്‌കാരങ്ങള്‍ക്കും പ്രത്യേക സൂറത്തുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.. അവ ഇവിടെ ചര്ച്ചക്കെടുത്തിട്ടില്ല.

അത് പോലെ മഗിരിബില്‍ "വല്ലുഹാ"ക്ക് ശേഷമുള്ള ഏതുമാവാമെങ്കിലും ഓരോ ദിവസത്തെ മഗ്‌രിബിനും പ്രത്യേക സൂറത്തുകള്‍ പറയുന്ന ഒരു ബൈത്ത് പ്രസിദ്ധമാണ്. ഖസീനതുല്‍ അസ്‌റാറിന്റെ ഹാമിശില്‍ ഇതുള്ളതായി കേട്ടിട്ടുമുണ്ട്.

يسن في مغرب ليلة الاحد   فيل قريش أولين قد ورد وليلة الاثنين والخميس   ماعون كوثر سنة في تين وليلة الثلاث والجمعة   كافر إخلاص بلا ارتياب وليلة الاربع والسبت   فلق برب الناس هن تمت

ഇവയെ ഇങ്ങനെ പറയാം.

 

ശനി : ഫീല്‍-ഖുറൈഷ്

 

ഞായര്‍ : മാഊന്‍- കൌസര്‍

 

തിങ്കള്‍ : കാഫിര്‍- ഇഖ്‌ലാസ്

 

ചൊവ്വ : ഫലഖ്- നാസ്

 

ബുധന്‍ : മാഊന്‍- കൌസര്‍

 

വ്യാഴം : കാഫിര്‍- ഇഖ്‌ലാസ്

 

വെള്ളി : ഫലഖ്- നാസ്

 

മേല്‍ വിവരണത്തില്‍ നിന്ന് ഒരാഴ്ചയിലെ ഓരോ നിസ്‌കാരത്തിനും പ്രത്യേക സുന്നത്തുകള്‍ കാണിക്കുന്ന പട്ടിക തയ്യാറാക്കല്‍ പ്രായോഗികമല്ല എന്ന് മനസ്സിലാകും. കാരണം മിക്ക നിസ്‌കാരങ്ങള്‍ക്കും ഒരു കൂട്ടം (മുഫസ്സല്‍) സൂറത്തുകളില്‍ ഏതുമോതാം എന്നാണ് പറഞ്ഞത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter