ഖുര്‍ആന്റെ മറ്റു പേരുകള്‍
മറ്റൊരാള്‍ പ്രസ്താവിച്ചു: സിഫ്ര്‍. അതാകട്ടെ ജൂതന്മാരുടെ വേദപുസ്തകങ്ങള്‍ക്ക് ഉപയോഗിക്കുന്ന പദമാണ്. മുകളില്‍ പറഞ്ഞ കാരണം കൊണ്ടുതന്നെ സിഫ്റും തള്ളപ്പെട്ടു.
മഹാനായ ഇബ്നു മസ്ഊദ് ഉണര്‍ത്തി: അബ്സീനിയക്കാര്‍ക്ക് ഒരു ഗ്രന്ഥമുള്ളതായി ഞാന്‍ കേട്ടിട്ടുണ്ട്. അവരതിനെ മുസ്ഹഫ് എന്നാണ് വിളിക്കുന്നത്. നമുക്കും അത് തുടരാം. അങ്ങനെ മുസ്ഹഫ് അംഗീകരിക്കപ്പെട്ടു.
Also read:https://islamonweb.net/ml/fatwa-on-web/quran/1334375
വിശുദ്ധ ഖുര്‍ആന്‍ വേറെയും ധാരാളം പേരുകളുണ്ട്. നൂറോളം പേരുകള്‍ സ്ഥാപിച്ചുകൊണ്ട് ഗ്രന്ഥം രചിച്ചിരിക്കുന്നു ഒരു പണ്ഡിതന്. ചിലത് ഇവിടെ പറയാം. ബ്രാക്കറ്റില്‍ അവ മനസ്സിലാകുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ നമ്പറുകളും നല്കിയിരിക്കുന്നു.
കിത്താബ് (അദ്ദുഖാന്‍: 2)
ഖുര്‍ആന്‍ (അല്‍ വാഖിഅ: 77)
നൂറ് (അന്നിസാഅ്: 174)
കലാം (അത്തൗബ: 6)
ഹുദാ (ലുഖ്മാന്: 3)
റഹ്മത്ത് (യൂനുസ്: 58)
ഫുര്‍ആന്‍ (അല്‍ ഫുര്‍ഖാന്‍: 1)
ശിഫാഅ്: (അല്‍ ഇസ്റാഅ്: 82)
മൗഇള (യൂനുസ്: 57)
ദിക്റ് (അല്‍ അമ്പിയാഅ:് 50)
കരീം (അല്‍ വാഖിഅ: 77)
അലിയ്യ് (അസ്സുഖ്റുഫ്: 4)
ഹിക്മത്ത് (അല്‍ ഖമര്‍: 5)
ഹകീം (യൂനുസ്: 1)
മുഹൈമിന് (അല്‍ മാഇദ: 48)
ഹബ്ല് (ആലു ഇംറാന്‍: 103)
സ്വിറാത്തുന്‍ മുസ്തഖീം (അല്‍ അന്‍ആം: 153)
ഖയ്യിം (അല്‍ കഹ്ഫ്: 2)
ഫ്സ്ല് (അത്താരിഖ്: 2)
അന്നബഉല്‍ അളീം (അന്നബഅ്: 2)
അഹ്സനുല്‍ ഹദീസ് (അസ്സമര്: 22)
തന്സീല് (അശ്ശുഅറാ: 192)
റൂഹ് (അശ്ശൂറാ: 52)
വഹ്യ് (അല്‍ അമ്പിയാ: 45)
മസാനീ (അല്‍ ഹിജ്ര്: 87)
അല്‍ ഖൗല് (അല്‍ ഖസസ്: 51)
ബസ്വാഇര്‍ (അല്‍ ജാസിയ: 20)
ബയാന്‍ (ആലു ഇംറാന്‍: 138)
അല്‍ ഇല്മ് (അല്‍ റഅദ്: 37)
അല്‍ ഹഖ് (ആലു ഇംറാന്‍: 62)
അല്‍ ഹാദി (അല്‍ ഇസ്റാഅ:് 9)
അജബ് (അല്‍ ജിന്ന്: 1)
തദ്കിറ (അല്‍ മുദ്ദസിര്: 54)
അല്‍ ഉര്‍വതുല്‍ വുസ്ഖാ (ലുഖ്മാന്: 22)
മുതശാബിഹ് (അസ്സുമര്‍: 23)
സിദ്ഖ് (അസ്സുമര്‍: 33)
അദ്ല് (അല്‍ അന്‍ആം: 115)
ഈമാന്‍ (ആലു ഇംറാന്‍: 193)
അറബിയ്യ് (അസ്സുമര്‍: 28)
അംറ് (അത്ത്വലാഖ്: 5)
ബുശ്റാ (അന്നംല്: 2)
മജീദ് (അല്‍ ബുറൂജ്: 21)
അസ്സബൂര്‍ (അല്‍ അമ്പിയാ: 105)
മുബീന് (യൂസുഫ്: 1)
ബശീര്‍ (മാഇദ: 19)
നദീര്‍ (ഫിസ്സിലത്ത്: 4)
അസീസ് (ഫുസ്സിലത്ത്: 41)
ബലാഗ് (ഇബ്റാഹീം: 52)
അഹ്സനുല്‍ ഖസസ് (യൂസുഫ്: 3)
സുഹുഫ് (അബസ: 13)
ഖുര്‍ആനിന് ഖുര്‍ആനില്‍തന്നെ വേറെയും പേരുകള്‍ കണ്ടെത്താവുന്നതാണ്.
-എഎം തമീം
ഖുര്‍ആന്‍ ഡൈജസ്റ്റ്, 1985 /എസ്.പി.സി, ചെമ്മാട്
Leave A Comment