ബദ്‌റിലെ ശുഹദാക്കള്‍ ആരെല്ലാം?

മുഹാജിരീങ്ങളായ ശുഹദാക്കള്‍

ബദ്‌റ് കുബ്‌റാ എന്ന ബദ്ര്‍ യുദ്ധത്തില്‍ മുഹാജിരീങ്ങളായ സ്വഹാബികളില്‍ നിന്നും ആറു പേരാണ് രക്തസാക്ഷിത്വംവരിച്ചത്. അവരുടെ ജീവചരിത്രം പേരുകളുടെ അക്ഷരമാലക്രമത്തില്‍ വിവരിക്കുന്നു.

1) ദുശ്ശിമാലയ്‌നിബ്‌നു അബ്ദു അംറ്(റ)
പിതൃപരമ്പര:- അദ്ദേഹം ആമിറുല്‍ ഖസാഇയുടെ മകന്‍ അംറിന്റെ മകന്‍ ഹാരിസയുടെ മകന്‍ അഫ്‌സയുടെ മകന്‍ 'മലകാന്‍' എന്ന് പറയപ്പെടുന്ന മാലികിന്റെ മകന്‍ സുലൈമിന്റെ മകന്‍ ഗുബ്ശാന്റെ മകന്‍ അംറിന്റെ മകന്‍ നള്‌ലിന്റെ മകന്‍ അബ്ദു അംറിന്റെ മകന്‍ ഉമൈര്‍ ആണ്. 
മാതാവ് സഹ്‌റയുടെ മകന്‍ അബ്ദുല്‍ ഹാരിസിന്റെ മകള്‍ നുഅ്മ എന്നവരാണ്. 
ഉമൈര്‍(റ) ബനൂസഹ്‌റയുടെ സഖ്യകക്ഷികളിലൊരാളായിരുന്നു. കാരണം, അദ്ദേഹത്തിന്റെ പിതാവ് നള്‌ലയുടെ മകന്‍ അബ്ദു അംറ് എന്നവര്‍ മക്കയില്‍ വരികയും ഹാരിസ്ബ്‌നു സഹ്‌റയോട് സന്ധിയിലേര്‍പ്പെടുകയും അവരുടെ മകളായ നുഅ്മയെ വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഈ നുഅ്മ എന്നവരാണ് ഉമൈര്‍(റ)വിനു ജന്മം നല്‍കിയത്. 
ഉമൈര്‍(റ) ഇരു കരങ്ങളും ജോലികള്‍ക്ക് ഉപയോഗിക്കുന്നതിനാലാണ് ദൂശ്ശിമാലയ്ന്‍ (രണ്ട് ഇടതു കൈയുള്ള) എന്ന് വിളിപ്പേര് നല്‍കപ്പെട്ടത്. 
ദുശ്ശിമാലയ്‌നി ഉമൈറുബ്‌നു അബ്ദു അംറ്(റ) ആദ്യകാലത്ത് തന്നെ ഇസ്‌ലാമിലേക്ക് കടന്നുവന്ന സ്വഹാബിയാണ്. റസൂല്‍(സ്വ) അദ്ദേഹത്തിന്റെയും അന്‍സ്വാരിയായ സൈദുബ്‌നു ഹാരിസ്(റ)വിന്റെയും ഇടയില്‍ സഹോദര ബന്ധം സ്ഥാപിച്ചു. ഇദ്ദേഹവും ബദ്ര്‍ ശുഹദാക്കളില്‍ പെട്ട സ്വഹാബിയാണ്. 
ഉമൈര്‍(റ) ബദ്‌റില്‍ യുദ്ധം ചെയ്യുകയും നല്ല ധീരത പ്രകടിപ്പിക്കുകയും ചെയ്തു. രക്തസാക്ഷികളാവുന്നതു വരെ അദ്ദേഹം യുദ്ധം ചെയ്തുകൊണ്ടേയിരുന്നു. മുശ്‌രികീങ്ങളില്‍ പെട്ട ഉസാമതുല്‍ ജുശമി എന്നയാളാണ് അദ്ദേഹത്തെ വധിച്ചത്. 

2) സ്വഫ്‌വാനുബ്‌നു വഹ്ബ്
പിതൃപരമ്പര:- അദ്ദേഹം കിനാനതുല്‍ ഖുറശിയ്യുല്‍ ഫിഹ്‌രിയുടെ മകന്‍ നള്‌റിന്റെ മകന്‍ മാലികിന്റെ മകന്‍ ഫിഹ്‌റിന്റെ മകന്‍ ഹാരിസിന്റെ മകന്‍ ളബ്ബതിന്റെ മകന്‍ വഹബിന്റെ മകന്‍ ഹിലാലിന്റെ മകന്‍ റബീഅയുടെ മകന്‍ ഹിലാലിന്റെ മകന്‍ റബീയുടെ മകന്‍ വഹബിയുടെ മകന്‍ സ്വഫ്‌വാന്‍ എന്നവരാണ്. 
മാതാവ് ഫിഹ്‌റിന്റെ മകന്‍ ഹാരിസിന്റെ മകന്‍ ളര്‍ബിന്റെ മകന്‍ ആഇശിന്റെ മകന്‍ അംറിന്റെ മകന്‍ ജുഹ്ദുമിന്റെ മകള്‍ അല്‍ ബൈളാഅ് ദഅ്ദ് എന്നവരാണ്. 
തങ്ങളുടെ ഉമ്മയിലേക്ക് ചേര്‍ത്തി അബ്‌നാഇല്‍ ബൈളാഅ് (ബൈളാഇന്റെ മക്കള്‍) എന്നറിയപ്പെടുന്ന സഹ്‌ല്, സുഹൈല്‍ എന്നിവരുടെ സഹോദരനാണ് സ്വഫ്‌വാന്‍(റ).
സ്വഫ്‌വാനുബ്‌നു വഹ്ബ്(റ)വും ആദ്യകാലത്തു തന്നെ ഇസ്‌ലാമിലേക്ക് കടന്നുവന്ന സ്വഹാബിയാണ്. ദീനിനെ സഹായിക്കാനും ഇലാഹീ വിശ്വാസത്തിന്റെ വചനങ്ങള്‍ ഉയരാനും വേണ്ടി സ്വശരീരത്തെ വരെ അദ്ദേഹം സമര്‍പ്പിച്ചു. റസൂല്‍(സ്വ) അദ്ദേഹത്തിന്റെയും അന്‍സ്വാരിയായ റാഫിഉബ്‌നു മുഅല്ലാ എന്ന സ്വഹാബിയുടെയും ഇടയില്‍ സാഹോദര്യം സ്ഥാപിച്ചു. ഇദ്ദേഹവും ബദ്‌റില്‍ ശഹീദായ സ്വഹാബിയാണ്.
സത്യാസത്യങ്ങള്‍ക്കിടയില്‍ വേര്‍തിരിക്കുന്ന ധര്‍മത്തിന്റെയും അധര്‍മത്തിന്റെയും രണ്ടു സംഘങ്ങള്‍ ഒരുമിച്ചുകൂടിയ ആ ദിവസത്തില്‍ സ്വഫ്‌വാന്‍(റ)വും മുസ്‌ലിങ്ങളും അക്രമത്തെയും ശത്രുതയെയും ആട്ടിയോടിക്കാന്‍ നിശ്ചിത സ്ഥലത്ത് ഇറങ്ങിയിരുന്നു. പിന്നെ സ്വഫ്‌വാന്‍(റ) തന്റെ വാളൂരി ശത്രുസൈന്യത്തിന്റെ അണികളെ ഭേദിച്ചുകൊണ്ട് പിന്നിടാതെ സധൈര്യം മുന്നോട്ടുപോയിക്കൊണ്ടേയിരുന്നു. തക്ബീറിന്റെയും തഹ്‌ലീലിന്റെയും മന്ത്രധ്വനികള്‍ മുഴക്കിക്കൊണ്ട് അദ്ദേഹം യുദ്ധം ചെയ്തുകൊണ്ടേയിരുന്നു. 
അലി അല്ലെങ്കില്‍ ഹംസ(റ) ഇവരിലൊരാളുടെ കൈകളാല്‍ അതേ യുദ്ധത്തില്‍ കൊല്ലപ്പെട്ട തുഐമതു ബ്‌നു അദിയ്യു ബ്‌നു നൗഫല്‍ അബ്ദു മനാഫ് എന്നയാളാണ് സ്വഫ്‌വാന്‍(റ)വിന്റെ ഘാതകന്‍.

3) ആഖിലുബ്‌നുല്‍ ബുകൈര്‍(റ)
പിതൃപരമ്പര:- അദ്ദേഹം കിനാനിയും ലൈസിയുമായ അബ്ദുമനാഫിന്റെ മകന്‍ ബക്‌റിന്റെ മകന്‍ ലൈസിന്റെ മകന്‍ സഅ്ദിന്റെ മകന്‍ ഇദാതിന്റെ മകന്‍ നാഷിബിന്റെ മകന്‍ അബ്ദു യാലീലിന്റെ മകന്‍ ബുകൈറിന്റെ മകന്‍ ആഖില്‍ എന്നവരാണ്.
ആഖില്‍ ബ്‌നു ബുകൈര്‍(റ) ആദ്യകാലത്ത് ഇസ്‌ലാമിലേക്ക് കടന്നുവന്നവരും ദാറുല്‍ അര്‍ഖമില്‍ വച്ച് നബി(സ്വ)യോട് ബൈഅത്ത് ചെയ്ത പ്രഥമ സ്വഹാബികളില്‍ പെട്ടയാളുമാണ്. നബി(സ്വ) തങ്ങള്‍ അദ്ദേഹത്തിന്റെയും അന്‍സ്വാരിയായ മുബശറുബ്‌നു അബ്ദുല്‍ മുന്‍ദിറിന്റെയും ഇടയിലാണ് അന്‍സ്വാറുകളുടെയും മുഹാജിറുകളുടെയും ഇടയില്‍ സാഹോദര്യബന്ധം സ്ഥാപിച്ചപ്പോള്‍ സാഹോദര്യബന്ധം സ്ഥാപിച്ചത്; ഇദ്ദേഹവും ബദ്‌റില്‍ ശഹീദായിട്ടുണ്ട്.
ഇസ്‌ലാം സ്വീകരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പേര് ഗ്വാഫില്‍ (അശ്രദ്ധന്‍) എന്നായിരുന്നു. നബി(സ്വ) തങ്ങള്‍ അത് ആഖില്‍ (ബുദ്ധിമാന്‍) എന്നാക്കി മാറ്റി. 
ആഖിലുബ്‌നു ബുകൈര്‍(റ) ശഹീദാവും വരെ ബദ്‌റില്‍ തന്റെ ധീരമായ മുന്നേറ്റം കാഴ്ചവച്ചു. മാലികുബ്‌നു സുഹൈറുല്‍ ജുശമി എന്നയാളാണ് ആഖില്‍(റ)വിനെ വധിച്ചത്. അദ്ദേഹത്തിന്റെ സഹോദരന്മാരായ ആമിര്‍, ഖാലിദ്, ഇയാസ്(റ) എന്നിവരും ബദ്‌റില്‍ പങ്കെടുത്തിട്ടുണ്ട്. 

4) ഉബൈദതുബ്‌നുല്‍ ഹാരിസിബ്‌നുല്‍ മുത്വലിബ്(റ)
പിതൃപരമ്പര:- അദ്ദേഹം ഖുറൈശിയും മുത്വലഖിയുമായ ഖുസ്വയ്യിന്റെ മകന്‍ അബ്ദുമനാഫിന്റെ മകന്‍ മുത്വലിബിന്റെ മകന്‍ ഹാരിസിന്റെ മകന്‍ ഉബൈദാ എന്നവരാണ്. 
മാതാവ് ഖുവൈറസു സഖഫിയുടെ മകന്‍ ഖുസാഈയുടെ മകള്‍ സുഖൈലത് എന്നവരാണ്.
ഉബൈദ(റ) ദീനീ പ്രബോധനത്തിനു വേണ്ടി നബി(സ്വ) ദാറുല്‍ അര്‍ഖമില്‍ പ്രവേശിക്കുന്നതിന്റെ മുമ്പുതന്നെ മുസ്‌ലിമായ ആദ്യകാല മുസ്‌ലിങ്ങളില്‍ പെട്ട സ്വഹാബിയാണ്. 
അദ്ദേഹം തന്റെ സഹോദരന്മാരായ തുഫൈല്‍, ഹുസൈന്‍ എന്നിവരോടൊപ്പം മദീനയിലേക്കു ഹിജ്‌റ പോയി. നബി(സ്വ) തങ്ങള്‍ അദ്ദേഹത്തിന്റെയും ബദ്‌റില്‍ തന്നെ ശഹീദായ അന്‍സ്വാരി ഉമൈറുബ്‌നു ഹുമാമു സലമി എന്ന സ്വഹാബിയുടെയും ഇടയില്‍ സാഹോദര്യം സ്ഥാപിച്ചു. 
നബി(സ്വ) തങ്ങളുടെ അടുക്കല്‍ പ്രത്യേക സ്ഥാനവും പദവിയും കൊണ്ട് സൗഭാഗ്യം സിദ്ധിച്ച വ്യക്തിയാണ് ഉബൈദ(റ). ചരിത്രകാരന്‍മാരിലെ  ചിലരുടെ അഭിപ്രായമനുസരിച്ച് ഹിജ്‌റ ഒന്നാം വര്‍ഷം റബീഉല്‍ അവ്വലിലോ അല്ലെങ്കില്‍ ശവ്വാലിലോ നബി(സ്വ) തങ്ങള്‍ ഇസ്‌ലാമിന്റെ ആദ്യപതാക ഉബൈദ(റ)വിനു നല്‍കി മുഹാജിരീങ്ങളില്‍ നിന്നുള്ള അറുപതോ എണ്‍പതോ സൈനികരെയും നല്‍കി. അവര്‍ ഹിജാസിലെ അഹ്‌യാഅ് എന്ന സ്ഥലത്ത് ഇരുന്നൂറോളം വരുന്ന മുശ്‌രിക്കീങ്ങളെ കണ്ടുമുട്ടി. അവരുടെ നേതാവ് അബൂസുഫ്‌യാനുബ്‌നു ഹര്‍ബായിരുന്നു. എന്നാല്‍, ഇക്‌രിമതുബ്‌നു അബൂ ജഹ്‌ല് ആണെന്നും അതല്ല മുകരിസുബ്‌നു ഹഫ്‌സില്‍ അഖീഫാണെന്നും പറയപ്പെട്ടിരിക്കുന്നു. ഇരു വിഭാഗത്തിന്റെയും ഇടയിലുള്ള ഈ സംഘട്ടനം എതിര്‍ത്തുനില്‍ക്കലിന്റെയും അമ്പെയ്ത്തിന്റെയും മേല്‍ ചുരുങ്ങി പിന്നെ ഇരു വിഭാഗവും പിരിഞ്ഞുപോയി. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആദ്യമായി അമ്പെയ്തത് സഅ്ദുബ്‌നു അബീ വഖാസാണെന്ന് ചരിത്രകാരന്‍മാര്‍ സൂചിപ്പിക്കുന്നു. സഅ്ദുബ്‌നു മാലികാണെന്ന് പറയപ്പെട്ടിരിക്കുന്നു. 
ഈ സംഘട്ടനത്തിനിടയില്‍ മിഖ്ദാദുബ്‌നു അംറില്‍ ബുഹ്‌റാനി, ഉത്ബതുബ്‌നു ഒസ്‌വാന്‍ എന്നിവര്‍ മുശ്‌രിക്കീങ്ങളില്‍ നിന്നും മുസ്‌ലിങ്ങളിലേക്ക് ഓടി അഭയം തേടി. അവര്‍ രണ്ടു പേരും മുമ്പെ മുസ്‌ലിമായവരും മുസ്‌ലിങ്ങളോട് ചേരാന്‍ വേണ്ടി മുശ്‌രിക്കീങ്ങളോട് കൂടെ പുറപ്പെട്ടവരുമായിരുന്നു. 
ബദ്ര്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ മുശ്‌രിക്കീങ്ങളില്‍നിന്നും ഉത്ബയും അവന്റെ സഹോദരന്‍ ശൈബയും മകന്‍ വലീദും മുന്നോട്ടു വന്ന് അവരെ നേരിടാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അവരിലേക്ക് ഹംസതു ബ്‌നു അബ്ദില്‍ മുത്വലിബ്, അലിയ്യുബ്‌നു അബീത്വാലിബ്, ഉബൈദതുബ്‌നു ഹാരിസ്(റ) എന്നിവര്‍ പുറപ്പെട്ടു. ഹംസ(റ) ശൈബയെ നേരിടുകയും വധിക്കുകയും ചെയ്തു. അലി(റ) വലീദിനെ നേരിട്ട് വധിച്ചു. ബദ്ര്‍ ദിനത്തില്‍ മുസ്‌ലിങ്ങളില്‍ ഏറ്റവും പ്രായമുള്ള ഉബൈദ(റ) ഉത്ബയെ നേരിട്ടു. അദ്ദേഹത്തിനു മുറിവേറ്റു. ഉടനെ ഹംസ(റ)വും അലി(റ)വും ഉത്ബയുടെ മേല്‍ ചാടിവീണ് അവനെയും വധിച്ചു. 
ഉബൈദ(റ)വിനെ നബി(സ്വ) തങ്ങളുടെ അടുത്തേക്ക് നീക്കി. നബി(സ്വ) തന്റെ മടിയില്‍ അദ്ദേഹത്തിന്റെ തല വച്ച് മുഖത്തുള്ള പൊടി തുടച്ചുക്കൊടുക്കാന്‍ തുടങ്ങി. അധികം വൈകാതെ രാത്രിക്കു ശേഷം മരണപ്പെട്ടു. 63 വയസ്സായിരുന്നു. സ്വഫ്‌റാഅ് എന്ന സ്ഥലത്ത് ഖബറടക്കി. നബി(സ്വ) തങ്ങള്‍ അദ്ദേഹത്തിന്റെ ഖബറില്‍ ഇറങ്ങുകയും ശഹാദത്ത് കൊണ്ട് സാക്ഷി നില്‍ക്കുകയും ചെയ്തു. 
ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. നബി(സ്വ) തങ്ങളും സ്വഹാബത്തും നാസിയത് എന്ന സ്ഥലത്ത് ഇറങ്ങിയപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: ''ഞങ്ങള്‍ക്ക് കസ്തൂരിയുടെ സുഗന്ധം ലഭിക്കുന്നുവല്ലോ.'' അപ്പോള്‍ നബി(സ്വ) തങ്ങള്‍ പറഞ്ഞു: ''അതിനെന്ത് തടസ്സമാണുള്ളത്. ഇവിടെയാണല്ലോ അബൂമുആവിയ അഥവാ, ഉബൈദ(റ)വിന്റെ ഖബറുള്ളത്.''  
ബദ്ര്‍ യുദ്ധത്തിന്റെ മുമ്പുള്ള ഈ സംഘട്ടനത്തെ കുറിച്ച് അല്ലാഹു പറയുന്നു: ''ഈ രണ്ട് എതിര്‍ കക്ഷികള്‍ തങ്ങളുടെ നാഥന്റെ കാര്യത്തില്‍ പരസ്പരം തര്‍ക്കിക്കുന്നു. എന്നാല്‍, സത്യനിഷേധികള്‍ക്ക് തീയാലുള്ള വസ്ത്രം മുറിച്ചുവയ്ക്കപ്പെട്ടിട്ടുണ്ട്. അവരുടെ തലക്കു മീതെ കഠിന ചൂടുള്ള വെള്ളം ഒഴിക്കപ്പെടുകയും ചെയ്യും. അതുമൂലം അവരുടെ വയറ്റിലുള്ളതും തൊലികളും ഉരുക്കപ്പെടും. അവര്‍ക്ക് (തലക്കടിക്കപ്പെടുന്ന) ഇരുമ്പിന്റെ ദണ്ഡുകളുമുണ്ട്. ദുഃഖം കാരണം നരകത്തില്‍നിന്ന് പുറത്തുകടക്കാന്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അവര്‍ അതിലേക്ക് മടക്കപ്പെടും. കരിച്ചുകളയുന്ന ശിക്ഷ ആസ്വദിക്കുക (എന്ന് അവരോട് പറയപ്പെടും.) സത്യത്തില്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരെ അല്ലാഹു താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ പ്രവേശിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കവിടെ സ്വര്‍ണ വളകളും മുത്തും ധരിപ്പിക്കപ്പെടും. പട്ടുവസ്ത്രമാണവര്‍ക്കവിടെ ഉണ്ടാവുക. ഉല്‍കൃഷ്ട വാക്കുകളിലേക്ക് അവര്‍ നയിക്കപ്പെട്ടിരിക്കുന്നു. സ്തുതിക്കപ്പെട്ടവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തിലേക്കവര്‍ നയിക്കപ്പെട്ടിരിക്കുന്നു. (ഹജ്ജ്: 19:24)

5) ഉമൈറുബ്‌നു അബീ വഖാസ്
പിതൃപരമ്പര:- ഖുറൈശിയും സുഹരിയുമായ കിലാബിന്റെ മകന്‍ സഹ്‌റയുടെ മകന്‍ അബ്ദുമനാഫിന്റെ മകന്‍ ഉഹൈബിന്റെ മകന്‍ മാലിക് എന്ന അബീവഖാസിന്റെ മകന്‍ ഉമൈര്‍ എന്നവര്‍. സഅ്ദുബ്‌നു അബീ വഖാസിന്റെ സഹോദരനാണ്. 
മാതാവ് അബ്ദു ശംസിന്റെ മകന്‍ ഉമയ്യത്തിന്റെ മകന്‍ സുഫ്‌യാന്റെ മകള്‍ ഹംനത്ത് എന്നവരാണ്. 
ഉമൈര്‍(റ) ആദ്യകാല മുസ്‌ലിങ്ങളില്‍ പെട്ടയാളാണ്. പിന്നെ മദീനയിലേക്ക് ഹിജ്‌റ പോയി. നബി(സ്വ) തങ്ങള്‍ അദ്ദേഹത്തിന്റെയും അന്‍സാരിയും മക്കയില്‍ ശഹീദാവുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആദ്യമായി ക്രൂശിക്കപ്പെട്ടവരുമായ ഖുബൈബുബ്‌നു അദിയ്യ്(റ)വിന്റെയും ഇടയില്‍ സഹോദര്യബന്ധം സ്ഥാപിച്ചു. ഖുബൈബ്(റ)വിനെ ഹാരിസിന്റെ സന്താനങ്ങള്‍ തങ്ങളുടെ പിതാവിനെ ബദറില്‍ കൊലപ്പെടുത്തിയതിനു പ്രതികാരമായിട്ട് വധിച്ചതാണ്. 
ഉമൈര്‍(റ) 16 വയസ് പോലും വിട്ടുകടന്നിട്ടില്ലാത്ത ചെറുപ്പക്കാരനായ കുട്ടിയായിരുന്നു. പ്രായം ചെറുതാണെങ്കിലും ഹൃദയം വിശ്വാസത്താല്‍ പ്രകാശിക്കുന്നതും അവയവങ്ങള്‍ ധര്‍മസമരത്തിനായുള്ള അതിയായ ആഗ്രഹത്താല്‍ ചലിക്കുന്നതും ആയിരുന്നു. ഈ യുദ്ധം ചെയ്യുന്നതും രക്തസാക്ഷിത്വം വരിക്കുന്നതുമായ ആത്മാക്കള്‍ തീര്‍ച്ചയായിട്ടും ഇസ്‌ലാം മനസ്സുകളില്‍ വിശ്വാസത്തെ നട്ടുപിടിപ്പിക്കുന്ന ജീവിതവ്യവസ്ഥയും മതവുമാണെന്നത് ശക്തിപ്പെടുത്തപ്പെടുന്നതാണ്. ഹൃദയത്തില്‍ ബലിയര്‍പ്പിക്കുന്നതിന്റെയും ആത്മാര്‍പ്പണത്തിന്റെയും ധര്‍മസമരത്തിന്റെയും എല്ലാ ആശയങ്ങളെയും വ്യാപരിക്കുന്നതുമാണ്. അതുകൊണ്ട് മുസ്‌ലിം സൈന്യും അവരുടെ മതത്തെ സഹായിക്കാന്‍ വേണ്ടി ധര്‍മ യുദ്ധത്തിലേക്ക് പരസ്പരം മത്സരിച്ചു മുന്നേറുന്നു. അവര്‍ വഴികേടിന് പകരം സന്മാര്‍ഗത്തെയും നരകത്തിനു പകരം സ്വര്‍ഗത്തെയും ദുന്‍യാവിനു പകരം ആഖിറത്തേയും വാങ്ങിയവരാണ്. അവരുടെ ഈ കച്ചവടം എത്ര മഹത്വമേറിയതാണ്.
ഈമാനികമായ സമ്മാനങ്ങളുടെ തണലില്‍ മുസ്‌ലിം സൈന്യം ബദ്‌റില്‍ മുശ്‌രിക്കീങ്ങളോട് ഏറ്റുമുട്ടാന്‍ തയ്യാറായി. തന്റെ ചെറുപ്രായം കാരണത്തിനാല്‍ ഈ മഹത്തായ പദവി തനിക്ക് നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്നവരായിരുന്നു ഉമൈര്‍ ബ്‌നു അബീ വഖാസ്(റ). 
അദ്ദേഹം ഭയപ്പെട്ടതുപോലെ തന്നെ നബി(സ്വ) തങ്ങള്‍ അദ്ദേഹത്തിന്റെ പ്രായക്കുറവ് കാരണത്താല്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സമ്മതം നല്‍കാതെ മടക്കിയയച്ചു. ഈ സന്ദര്‍ഭത്തില്‍ ഉമൈര്‍(റ)വിന് താന്‍ അനുഭവിക്കുന്ന വിഷമവും തന്റെ പ്രവര്‍ത്തനങ്ങളുടെ നിഷ്ഫലതയും വിവരിക്കാന്‍ സാധിക്കാതെ മനസ്സില്‍ നിയന്ത്രണം നഷ്ടപ്പെട്ട് കരഞ്ഞു. അദ്ദേഹത്തിന്റെ ശത്രുക്കളോട് എതിരിടാനുള്ളതും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിക്കാനുള്ളതുമായ അതിയായ ആഗ്രഹം മനസ്സിലാക്കിയ നബി(സ്വ) അവസാനം അനുമതി നല്‍കി. തന്റെ സഹോദരന്‍ സഅ്ദുബ്‌നു അബീ വഖാസ്(റ) തന്റെ വാള്‍ നീണ്ടതായതിനാല്‍ വാള്‍ച്ചട്ട കെട്ടാറുണ്ടായിരുന്നു എന്നത് തന്നെ ഉമൈര്‍(റ) വളരെ ചെറുപ്രായക്കാരനായിരുന്നു എന്നറിയിക്കുന്നുണ്ട്. 
ഉമൈര്‍(റ) യുദ്ധക്കളത്തിലേക്കു പോയി അവിടെ തന്റെ ധീരമായ പോരാട്ടം രക്തസാക്ഷിയാവും വരെ തുടര്‍ന്നു. 
ഹിജ്‌റ അഞ്ചാം വര്‍ഷം ഖന്‍ദഖ് (അഹ്‌സാബ്) യുദ്ധത്തില്‍ അലി(റ)വിന്റെ കരങ്ങളാല്‍ വധിക്കപ്പെട്ട അംറുബ്‌നു അബ്ദുവുദ്ദ് ആണ് ഉമൈര്‍(റ)വിന്റെ ഘാതകന്‍. 

6) മിഹ്ജഅ് മൗല ഉമറുബ്‌നുല്‍ ഖത്താബ്(റ)
മിഹ്ജഅ്(റ)വിന്റെ പരമ്പരയെ കുറിച്ച് ചരിത്രത്തില്‍ സൂചിപ്പിക്കപ്പെട്ടിട്ടില്ല. അദ്ദേഹം യമന്‍കാരനാണെന്നും പിന്നീട് അടിമയാക്കപ്പെട്ടെന്നും ഉമറുബ്‌നുല്‍ ഖത്താബ്(റ) മോചിപ്പിച്ചെന്നും പറയപ്പെട്ടിട്ടുണ്ട്. 
മിഹ്ജഅ്(റ) ആദ്യകാലത്ത് ഇസ്‌ലാം സ്വീകരിച്ചവരും മദീനയിലേക്ക് ഹിജ്‌റ പോയവരുമായ സ്വഹാബിയാണ്. നബി(സ്വ) അദ്ദേഹത്തിന്റെയും ഹിജ്‌റ എട്ടാം വര്‍ഷം നടന്ന മുഅ്ത യുദ്ധത്തില്‍ രക്തസാക്ഷിയായ അന്‍സ്വാരി സ്വഹാബി സുറാഖതുബ്‌നു അംറുബ്‌നു അത്വിയ്യത്(റ) എന്നവരുടെയും ഇടയില്‍ സാഹോദര്യം സ്ഥാപിച്ചു. 
ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. നബി(സ്വ) തങ്ങളുടെ സമീപത്തിലൂടെ ബഹുദൈവാരാധകര്‍ കടന്നുപോവുമ്പോള്‍ നബി(സ്വ) തങ്ങള്‍ മുസ്‌ലിങ്ങളില്‍നിന്നും ബലഹീനരായ സ്വുഹൈബുബ്‌നു സിനാന്‍, അമ്മാറുബ്‌നു യാസിര്‍, ബിലാലുബ്‌നു റബാഹ്, ഖബ്ബാബുബ്‌നു അറത്ത്, മിഹ്ജഅ്(റ) തുടങ്ങിയ സ്വഹാബികളോടോ അവരെ പോലോത്തവരോടോ കൂടെയിരിക്കുന്നവരായിരുന്നു. നബി(സ്വ) തങ്ങള്‍ ഇവരെ ആട്ടിയോടിച്ചാല്‍ ഞങ്ങള്‍ നിങ്ങളെ പിന്‍പറ്റാമെന്ന് മുശ്‌രികീങ്ങള്‍ വ്യാജവാദം നടത്താറുണ്ടായിരുന്നു. അവര്‍ പറയും ഇക്കൂട്ടര്‍ തറവാടിത്തത്തിലും പദവിയിലും മഹത്വത്തിലും ഞങ്ങളെക്കാള്‍ താഴെയാണ്. 
എന്നാല്‍, അല്ലാഹു സുബ്ഹാനഹ് വതാഅല നബി(സ്വ) തങ്ങളോട് അവരെ ആട്ടിയോടിക്കരുതെന്ന് കല്‍പ്പിക്കുകയുണ്ടായി. അവര്‍ അല്ലാഹുവിന്റെ ശിക്ഷ ഭയപ്പെട്ടുകൊണ്ടും കാരുണ്യം പ്രതീക്ഷിച്ചുകൊണ്ടും തൃപ്തി കാംക്ഷിച്ചുകൊണ്ടും പ്രഭാതത്തിലും പ്രദോശത്തിലും തങ്ങളുടെ നാഥനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന സൂക്ഷ്മശാലികളായ വിശ്വാസികളാണ്.
മഹത്വമേറിയ സ്രഷ്ടാവ് വ്യക്തമാക്കി, ഈ ഐഹിക ലോകം സന്മാര്‍ഗം, ദുര്‍മാര്‍ഗം, നിന്ദ്യത, പ്രതാപം, ബലഹീനത, ശക്തി, ദാരിദ്ര്യം, സമ്പന്നത എന്നിവകൊണ്ട് പരിശോധിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന ലോകമാണ്. യഥാര്‍ത്ഥ വിശ്വാസിയെ അല്ലാഹു വിശ്വാസം, സന്മാര്‍ഗം, സല്‍കര്‍മങ്ങള്‍ എന്നിവ കൊണ്ടനുഗ്രഹിച്ചിരിക്കുന്നു. ദരിദ്രന്റെയോ സമ്പന്നന്റെയോ ദുര്‍ബലന്റെയോ ബലഹീനന്റെയോ ഇടയില്‍ യാതൊരു വിവേചനവുമില്ല. ഇതിനാല്‍ സൂക്ഷ്മതയും സല്‍കര്‍മങ്ങളുമാണ് മുസ്‌ലിങ്ങള്‍ക്കിടയില്‍ ഏറ്റവിത്യാസത്തിനുള്ള നിദാനം. 
തങ്ങളുടെ നന്മയുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട സല്‍കര്‍മങ്ങള്‍ കൊണ്ടും ഹൃദയത്തെ അലങ്കൃതമാക്കിയ വിശ്വാസം കൊണ്ടും മുസ്‌ലിങ്ങളിലെ ദുര്‍ബലര്‍ അല്ലാഹുവിന്റെ അടുക്കല്‍ ശക്തരായിരിക്കും. അതിനാല്‍ വിവേകം കൊണ്ടും സന്മാര്‍ഗം കൊണ്ടും അല്ലാഹു അനുഗ്രഹിച്ചവരെ മുശ്‌രിക്കീങ്ങള്‍ പരിഹസിക്കുന്നതിന് ഒര്‍ത്ഥവുമില്ല. മുശ്‌രികീങ്ങള്‍ ശക്തരും സമ്പന്നരും മുസ്‌ലിങ്ങള്‍ ദുര്‍ബലരും ദരിദ്രരുമാണെങ്കിലും ശരി. 

ചരിത്രകാരന്‍മാര്‍ ഉദ്ധരിച്ചതനുസരിച്ച് ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിങ്ങളുടെ അണിയില്‍നിന്നും ആദ്യം രക്തസാക്ഷിയായി വീണത് മിഹ്ജഅ്(റ) ആണ്. രണ്ട്  അണികള്‍ക്കിടയിലായിരിക്കെ അമ്പേറ്റാണ് അദ്ദേഹം ശഹീദായത്. ബദ്ര്‍ യുദ്ധത്തില്‍ തന്നെ അമ്മാറുബ്‌നു യാസിര്‍(റ)വിനാല്‍ വധിക്കപ്പെട്ട ആമിറുബ്‌നുല്‍ ഹള്‌റമിയാണ് മഹ്ജഅ്(റ)വിനെ അമ്പെയ്തത്. 

അന്‍സാരീങ്ങളില്‍നിന്നുള്ള ശുഹദാക്കള്‍
ബദ്ര്‍ യുദ്ധത്തില്‍ അന്‍സാരീങ്ങളായ സ്വഹാബികളില്‍നിന്ന് എട്ടു പേരാണ് ശഹീദായത്. അവരുടെ ജീവചരിത്രം പരേകളുടെ അക്ഷരമാല ക്രമത്തില്‍ വിവരിക്കുന്നു. 

1) ഹാരിസ്ബ്‌നു സുറാഖത്ത്
അദ്ദേഹം സുറാഖതുല്‍ ഹാരിസിന്റെ മകന്‍ അന്‍സാരിയും ഖസ്‌റജിയുമായ ഹാരിസത് എന്നവരാണ്. 
മാതാവ് അനസുബ്‌നു മാലിക്(റ)വിന്റെ പിതൃവ്യനായ നള്‌റിന്റെ മകള്‍ റുബ്ബുയ്യഅ് എന്നവരാണ്. 
ഹാരിസതുബ്‌നു സുറാഖ(റ) താന്‍ രക്തസാക്ഷിയാവുന്ന സമയത്ത് ചെറുപ്പക്കാരനും സൂക്ഷ്മതയുള്ളവരും ദുന്‍യാവില്‍ വിരക്തിയുള്ളവരും ആഖിറത്തിന്റെ കാര്യത്തില്‍ രക്തസാക്ഷിത്വത്തെ പ്രതീക്ഷിക്കുന്നവരുമായിരുന്നു.
തന്റെ അവസ്ഥയെ കുറിച്ച് ചോദിക്കപ്പെട്ടപ്പോഴുള്ള നബി(സ്വ) തങ്ങളോടുള്ള അഭിസംബോധനയില്‍ അദ്ദേഹം പറയുന്നു: ''ഓ അല്ലാഹുവിന്റെ ദൂതരേ, എന്റെ ശരീരത്തെ ദുന്‍യാവിനെ തൊട്ട് ഞാന്‍ തടഞ്ഞു. അപ്പോള്‍ ഞാന്‍ രാത്രിയില്‍ ഉറക്കമൊഴിക്കുകയും പകലില്‍ ദാഹിച്ചിരിക്കുകയും ചെയ്തു. ഇപ്പോള്‍ ഞാനിതാ എന്റെ രക്ഷിതാവിന്റെ സിംഹാസനത്തിങ്കല്‍ വെളിവായതുപോലെ പരസ്പരം സന്ദര്‍ശനം നടത്തുന്ന സ്വര്‍ഗവാസികളെയും നിലവിളിക്കുന്ന നരകവാസികളെയും ഞാന്‍ കാണുന്ന പോലെ. റസൂല്‍(സ്വ) പറഞ്ഞു: നീ ഈ അവസ്ഥയെ നിത്യമാക്കുക. ഇതാ അല്ലാഹു ഹൃദയത്തില്‍ വിശ്വാസത്തെ പ്രകാശിപ്പിച്ച അടിമ.'' 
ഇവിടെ നമുക്ക് ഹാരിസ്ബ്‌നു സുറാഖ(റ)വിന്റെ ഈമാന്‍ അതിന്റെ മുഴുവന്‍ വീര്യത്തോടെയും വ്യക്തമാവുന്നു. ആ ഈമാന്‍ കൊണ്ടാണ് ലോകരക്ഷിതാവിന്റെ അടുക്കലുള്ള ദൃഢതയുടെയും അനശ്വരതയുടെയും ലോകത്തേക്ക് മനസ്സുകള്‍ ഉയരുന്നത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം ലഭിക്കാന്‍ നബി(സ്വ) പ്രാര്‍ത്ഥിക്കാന്‍ ഹാരിസ്(റ) ആഗ്രഹിക്കുന്നതിലും അദ്ദേഹത്തിന്റെ വിശ്വാസം വെളിവാകുന്നുണ്ട്. നബി(സ്വ) തങ്ങള്‍ അദ്ദേഹത്തിന്റെ ആഗ്രഹത്തിനും അഭിലാഷത്തിനും ഉത്തരം നല്‍കുകയും ചെയ്തു. 
ഈ അനിര്‍വചനീയവും മഹത്തായതുമായ ഈമാനിക നിറഞ്ഞുകവിയലില്‍ അല്‍പം നില്‍ക്കാന്‍ ചിന്തോദ്ദീപകമായേക്കും. ആഗ്രഹങ്ങളാലും ആര്‍ത്തിയാലും പല പദ്ധതികളാലും വലയം ചെയ്യപ്പെട്ട ലൗകിക ജീവിതത്തിനാലും അതിന്റെ ആഢംബരത്തിനാലും വിവിധ തോതിലാണെങ്കിലും ശരി-ബന്ധസ്ഥനാക്കപ്പെട്ടാണ് സാധാരണയിലും യുവത്വകാലത്തില്‍ മനുഷ്യന്‍ കാണപ്പെടുന്നത്. എന്നാല്‍, ഇവയൊന്നും ഹാരിസത്(റ)വിന്റെ ഊഹനയില്‍ പോലും ചുറ്റിക്കറങ്ങിയില്ല. മറിച്ച്, തന്റെ രക്ഷിതാവിന്റെ സ്വര്‍ഗത്തിലെ ശാശ്വത ജീവിതത്തിനും രക്ഷിതാവിന്റെ തൃപ്തിക്കും വേണ്ടി രക്ഷിതാവിനെ കണ്ടുമുട്ടാന്‍ ധൃതിയില്‍ സഞ്ചരിക്കുകയായിരുന്നു. 
അദ്ദേഹം ആഗ്രഹിച്ചതും കൊതിച്ചതും യാഥാര്‍ത്ഥ്യമായി. കാരണം ഹാരിസത്(റ) ശത്രുവിന്റെ ചലനങ്ങളും പ്രതിരോധ നീക്കങ്ങളും യുദ്ധസന്നാഹങ്ങളും വീക്ഷിക്കുന്ന നിരീക്ഷകനായിരുന്നു. അതിനിടയില്‍ വെള്ളം കുടിക്കാന്‍ ഒരു ഹൗളിന്റെ അരികില്‍ നില്‍ക്കുന്ന നിമിഷം ഒരമ്പ് അദ്ദേഹത്തിന്റെ നെഞ്ചിലേറ്റ് രക്തസാക്ഷിയായി. അദ്ദേഹമാണ് അന്‍സ്വാരികളില്‍നിന്ന് ബദ്‌റില്‍ ശഹീദായ ആദ്യത്തെയാള്‍ ഹിബ്ബാനുബ്‌നു അറഖത്താണ് അമ്പെയ്തത്. 
ഹാരിസ(റ)വിന്റെ മാതാവ് വിഷമത്തിന്റെയും വേദനയുടെയും ഉച്ചിയില്‍ അത്യധികം സങ്കടത്തോടെ നബി(സ്വ) തങ്ങളോട് ചോദിച്ചു: ''ഓ അല്ലാഹുവിന്റെ ദൂതരേ, ഹാരിസയെ കുറിച്ച് എനിക്ക് പറഞ്ഞുതരുമോ? അവന്‍ സ്വര്‍ഗത്തിലാണെങ്കില്‍ ഞാന്‍ ക്ഷമിക്കും. മറ്റു വല്ലതുമാണെങ്കില്‍ ഞാന്‍ അവന്റെമേല്‍ കരഞ്ഞുകൊണ്ടേയിരിക്കും.'' ഇതിനു നബി(സ്വ) തങ്ങള്‍ നല്‍കിയ മറുപടി ശുഹദാക്കളുടെ പ്രതിഫലത്തെയും കൂലിയെയും ഉറപ്പിക്കുന്നതാണ്. നബി(സ്വ) പറഞ്ഞു: ''ഓ ഹാരിസതിന്റെ മാതാവ്, സ്വര്‍ഗത്തില്‍ ധാരാളം തോട്ടങ്ങളുണ്ടെന്നത് വാസ്തവം. തീര്‍ച്ചയായിട്ടും നിന്റെ മകന്‍ അതിലെ ഏറ്റവും ഉയര്‍ന്ന ഫിര്‍ദൗസിനെ എത്തിച്ചിരിക്കുന്നു.''

2) റാഫിഅ്ബ്‌നുല്‍ മുഅല്ല
അദ്ദേഹം  മുഅല്ലയുടെ മകന്‍ അന്‍സാരിയും ഖസ്‌റജിയുമായ റാഫിഅ് ആകുന്നു. റാഫിഅ്(റ) ആദ്യകാലത്ത് ഇസ്‌ലാമിലേക്ക് കടന്നുവന്നവരാണ്. ബദ്ര്‍ യുദ്ധത്തില്‍ രണ്ട് സൈന്യങ്ങളും കണ്ടുമുട്ടുകയും ഖഡ്ഗങ്ങള്‍ ആലിംഗനം ചെയ്യുകയും യുദ്ധം ശക്തിപ്പെടുകയും ചെയ്തപ്പോള്‍ റാഫിഅ്(റ) യുദ്ധ അണിയില്‍ മുന്നേറിക്കൊണ്ടിരുന്നു. അല്ലാഹു തആലാ സത്യത്തിന്റെയും ദൃഢവിശ്വാസത്തിന്റെയും സൈന്യത്തെ തന്റെ സഹായം കൊണ്ട് ശക്തിപ്പെടുത്തുകയും സ്ഥൈര്യം നല്‍കുകയും ചെയ്തു. അവിശ്വാസികളെ ഉന്മൂലനം ചെയ്തു. അവരുടെ ഹൃദയത്തില്‍ ഭയമിട്ടു. അവരുടെ ചതികള്‍ ദുര്‍ബലപ്പെടുത്തു. കുറ്റവാളികള്‍ വെറുത്താലും ശരി, സത്യത്തെ സ്ഥിരപ്പെടുത്താനും അസത്യം മായ്ച്ചുകളയാനും വേണ്ടി ശഹീദാവുന്നത് വരെ റാഫിഅ്(റ) യുദ്ധം ചെയ്തു. ഇക്‌രിമതുബ്‌നു അബീ ജഹ്‌ലാണ് അദ്ദേഹത്തെ വധിച്ചത്. അന്ന് ഇക്‌രിമ മുശ്‌രികീങ്ങളില്‍ പെട്ട ആളായിരുന്നു. 
 
3) സഅ്ദുബ്‌നു ഖൈസമ(റ)
അദ്ദേഹം ഖൈസമിന്റെ മകന്‍ അന്‍സാരിയും ഔസിയുമായ സഅ്ദ് എന്നവരാണ്. 
സഅ്ദുബ്‌നു ഖൈസ(റ) മിനയുടെ അടുത്ത് അഖബ താഴ്‌വരയില്‍ നബി(സ്വ) തങ്ങളോട് ബൈഅത്ത് ചെയ്യാന്‍ വേണ്ടി മക്കയില്‍ വന്ന 73 പുരുഷന്‍മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന അന്‍സാരികളെ ഏറ്റെടുത്തവരായിരുന്നു. 
നബി തങ്ങളെ സഹായിക്കുമെന്നും ശക്തിപ്പെടുത്തുമെന്നും നിന്ദിക്കില്ലെന്നും അവര്‍ ഉടമ്പടി ചെയ്തു. 
നബി(സ്വ) തങ്ങള്‍ അവരില്‍ നിന്നും 12 നേതാക്കളെ തെരഞ്ഞെടുത്തു. പുതിയ മതത്തിലേക്കുള്ള പ്രബോധനത്തിനു വേണ്ടിയായിരുന്നു അത് സഅ്ദുബ്‌നു ഖൈസമ(റ) നേതാക്കളിലൊരാളായിരുന്നു. നേതാവ് ജനതയിലെ അറിവാളനായിരുന്നു. അദ്ദേഹം ബനൂ അംറുബ്‌നു ഔഫിന്റെ നേതാവായാണ് തെരഞ്ഞെടുക്കപ്പെട്ടത്. 
നബി(സ്വ) തങ്ങള്‍ മുഹാജിറായി മദീനാ മുകറമയില്‍ വന്നപ്പോള്‍ ബനൂ അംറുബ്‌നു ഔഫില്‍ കുല്‍സൂമുബ്‌നുല്‍ ഹുദമിന്റെ അടുക്കല്‍ ഇറങ്ങി. അദ്ദേഹം വൃദ്ധനായിരുന്നു. നബി(സ്വ) തങ്ങള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ നിന്ന് പുറപ്പെട്ടാല്‍ സഅ്ദ്ബ്‌നു ഖൈസമ(റ)വിന്റെ വീട്ടില്‍ ജനങ്ങള്‍ക്ക് വേണ്ടി ഇരിക്കും. അതല്ല, ആദ്യം തന്നെ നബി(സ്വ) തങ്ങള്‍ സഅ്ദ്(റ)വിന്റെ വീട്ടിലാണിറങ്ങിയതെന്നും പറയപ്പെട്ടിട്ടുണ്ട്. തൗഹീദിന്റെ വചനത്തെ ഉയര്‍ത്തുന്നതിലും ദീനിനെ സഹായിക്കുന്നതിലും ഈ വിശിഷ്ട സ്വഹാബി വഹിച്ച പങ്കും അദ്ദേഹത്തിന്റെ മഹത്വവും എത്രമാത്രമാണെന്ന് ഇതില്‍നിന്നും വ്യക്തമാണ്. 
നബി(സ്വ) മദീനയില്‍ അദ്ദേഹത്തിന്റെയും അബൂസലമ ബനൂ അബ്ദുല്‍ അസദുല്‍ മഖ്‌സൂമി(റ) എന്നിവരുടെയും ഇടയില്‍ സാഹോദര്യം സ്ഥാപിച്ചു. ഇദ്ദേഹം ഉമ്മുസലമത ഹിന്ദ് ബിന്‍ത് ഉമയ്യ(റ)യുടെ ഭര്‍ത്താവാണ്. മഹതിയെ അദ്ദേഹത്തിന്റെ വഫാത്തിനുശേഷം നബി(സ്വ) തങ്ങള്‍ വിവാഹം കഴിച്ചു. 
സഅ്ദൂം തന്റെ പിതാവ് ഖൈസമും(റ) ആദ്യകാലത്ത് തന്നെ ഇസ്‌ലാം സ്വീകരിച്ചവരാണ്. ഇസ്‌ലാമിനു വേണ്ടി പ്രതിരോധം തീര്‍ക്കാനും അതിന്റെ ജലാശയത്തെ സംരക്ഷിക്കാനും ബഹുദൈവാരാധകര്‍ വെറുത്താലും ശരി, ഇസ്‌ലാം മറ്റു മതങ്ങളെക്കാള്‍ പ്രകടമാവാനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ പരസ്പരം മത്സരിച്ചു. 
നബി(സ്വ) തങ്ങള്‍ മുഹാജിറുകളും അന്‍സാറുകളുമായ സ്വഹാബികളെ രണ്ടൊലൊരു വിഭാഗത്തെ ഒന്നുകില്‍ ഖുറൈശികളുടെ കച്ചവടസംഘം അല്ലെങ്കില്‍ ശത്രുസൈന്യത്തിനോടുള്ള യുദ്ധം കൊണ്ട് വിജയം വരിക്കാന്‍ വേണ്ടി പുറപ്പെടാന്‍ ക്ഷണിച്ചപ്പോള്‍ സഅ്ദും തന്റെ പിതാവ് ഖൈസും(റ) ഹബീബിന്റെ വിളിക്ക് അതിവേഗത്തില്‍ ഉത്തരം നല്‍കി. നബി(സ്വ) തങ്ങള്‍ രണ്ടിലൊരു സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനു വേണ്ടി മദീനയില്‍ തന്നെ നില്‍ക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഓരോരുത്തരും തന്നെത്തന്നെ യുദ്ധത്തിന് തെരഞ്ഞെടുത്തു. രണ്ടുപേരും യുദ്ധത്തിനു പുറപ്പെടുന്നതിന്റെ മേല്‍ ഉറച്ചു നിന്നപ്പോള്‍ അവസാനം നറുക്കിടുകയും സഅ്ദ്(റ)വിന് നറുക്ക് ലഭിക്കുകയും ചെയ്തു. ആ സമയത്ത് പിതാവ് അദ്ദേഹത്തോട് മകനെ നീ എന്നെ യുദ്ധത്തിനയക്കൂ എന്ന് പറഞ്ഞ് നറുക്കെടുപ്പ് ആവര്‍ത്തിക്കാന്‍  ഉദ്ദേശിച്ചപ്പോള്‍ യോദ്ധാവായ വിശ്വാസിയുടെ നിശ്ചയ ദാര്‍ഢ്യത്തോടെ സഅ്ദ്(റ) മറുപടി നല്‍കിയത് ഇപ്രകാരമായിരുന്നു. സ്വര്‍ഗമല്ലാത്തതാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയേനെ എന്റെ ഈ മുന്നേറ്റത്തില്‍ തന്നെ രക്തസാക്ഷിയാവാന്‍ ഞാന്‍ കൊതിക്കുന്നു.''
അങ്ങനെ സഅ്ദ്(റ) നബി(സ്വ)യോടും സ്വഹാബത്തിനോടും കൂടെ ബദ്‌റിലേക്ക് പുറപ്പെട്ടു. യോദ്ധാക്കളുടെ കൂടെ സഅ്ദ്(റ) ശഹീദാവും വരെ സധൈര്യം പോരാടി. ത്വുഐമത് ബ്‌നു അദീല്‍ എന്നയാളാണ് ഘാതകന്‍. 

4) ഉമൈറുബ്‌നുല്‍ ഹുമാമ്(റ)
അദ്ദേഹം ഹുമാമിന്റെ മകന്‍ അന്‍സാരിയും ഖസ്‌റജിയുമായ ഉമൈര്‍(റ) ആണ്. ഉമൈര്‍(റ) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയാവാന്‍ പരിശ്രമിക്കുന്നവരും മറ്റു മുസ്‌ലിങ്ങളുടെ കൂടെ അതില്‍ മത്സരിക്കുന്നവരുമായിരുന്നു. 
നബി(സ്വ) തങ്ങളും സ്വഹാബത്തും എത്തുന്നതിന് മുമ്പ് മുശ്‌രികീങ്ങള്‍ ബദറിലെത്തിയിരുന്നു. മുശ്‌രിക്കീങ്ങള്‍ വന്നപ്പോള്‍ നബി(സ്വ) തങ്ങള്‍ പറഞ്ഞു: ''നിങ്ങളിലൊരാളും ഒന്നിലേക്കും മുന്നിടരുത്. ഞാനവന്റെ മുന്‍വശത്തുണ്ടാകുന്നതുവരെ . മുശ്‌രികീങ്ങള്‍ അടുത്തെത്തിയപ്പോള്‍ നബി(സ്വ) പറഞ്ഞു: ''ആകാശഭൂമികളെക്കാള്‍ വിശാലമായ സ്വര്‍ഗത്തിലേക്ക് എണീറ്റുവരൂ.'' ഉമൈര്‍(റ) ചോദിച്ചു: ''ആകാശഭൂമികളേക്കാള്‍ വിശാലമായ സ്വര്‍ഗമേ?'' നബി(സ്വ) തങ്ങള്‍ പറഞ്ഞു: ''അതെ ഉമൈര്‍(റ) പറഞ്ഞു: ദേഷ്,  ദേഷ് നബി(സ്വ) തങ്ങള്‍ ചോദിച്ചു: ''എന്തിനാണത് പറയുന്നത്.'' ഉമൈര്‍(റ) പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ ഞാന്‍ ആ സ്വര്‍ഗത്തിന്റെ അവകാശഇകളിലൊരാളാവാനുള്ള ആഗ്രഹമാണ് എന്നെക്കൊണ്ടത് പറയിപ്പിച്ചത്.'' നബി(സ്വ) തങ്ങള്‍ പറഞ്ഞു: ''താങ്കള്‍ സ്വര്‍ഗാവകാശിയാണ്. പിന്നെ അല്‍പം കാരക്കയെടുത്ത് അത് തിന്നാന്‍ തുടങ്ങി.'' പിന്നെ പറഞ്ഞു: ഞാന്‍ എന്റെ ഈ അല്‍പം കാരക്കകള്‍ തിന്നുതീരും വരെ ജീവിക്കുകയാണെങ്കില്‍ അത് ഒരു സുദീര്‍ഘമായ ജീവിതമായിരിക്കുമല്ലോ. പിന്നീട് കൈയിലുള്ളത് അവിടെ ഇട്ട് വധിക്കപ്പെടുന്നതുവരെ യുദ്ധം ചെയ്തു.   
ക്ഷമയോടെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യലും സല്‍കര്‍മങ്ങളും സൂക്ഷ്മതയുമല്ലാതെ മറ്റൊരു പാഥേയവുമില്ലാതെ അല്ലാഹുവിലേക്ക് യാത്രയായി. എന്നാല്‍, സന്മാര്‍ഗവും നന്മയും സൂക്ഷ്മതയുമല്ലാത്ത എല്ലാ പാഥേയവും നശിക്കുന്നതാണ്. നബി(സ്വ) നരകാവകാശിയായി എണ്ണുകയും ഉഹ്ദ് യുദ്ധത്തില്‍ തനിക്കേറ്റ പരുക്കിനാല്‍ വേദന ക്ഷമിക്കാതെ ആത്മഹത്യ ചെയ്യുകയും ചെയ്ത ഖുസ്മാന്‍ എന്ന കപടവിശ്വാസിയുടെ കൈകളാല്‍ ഹിജ്‌റ മുന്നാം വര്‍ഷത്തില്‍ നടന്ന ഉഹ്ദ് യുദ്ധത്തില്‍ കൊല്ലപ്പെട്ട ഖാലിദ് ബ്‌നുല്‍ അഅ്‌ലമുല്‍ ഖസ്വാഇയാണ് ഉമൈര്‍(റ)വിനെ വധിച്ചത്.

5,6) ഔഫാ,  മുഅവ്വദ്ബ്‌നുല്‍ ഹാരിസ്(റ)
അവര്‍ രണ്ടുപേരും റിഫാഅയുടെ മകന്‍ ഹാരിസിന്റെ രണ്ടു മക്കളാണ്. 
അവരുടെ മാതാവ്  സഅ്‌ലബയുടെ മകന്‍ ഉബൈദിന്റെ മകള്‍ അഫ്‌റാഅ് ആണ്. 
അഫ്‌റാഇന്റെ മക്കള്‍ എന്നറിയപ്പെടുന്ന ഔഫ്, മുഅവ്വദ്, മുആദ്(റ) എന്നിവര്‍ ആദ്യകാലത്ത് തന്നെ ഇസ്‌ലാം ആശ്ലേഷിച്ചവരാണ്. ബഹുദൈവാരാധകര്‍ വെറുത്താലും മറ്റു മതങ്ങളെക്കാള്‍ ഇസ്‌ലാം മികച്ചു നില്‍ക്കാനുള്ള എല്ലാ സഹായവും ചെയ്യുമെന്ന് അവര്‍ ഉറപ്പിച്ചിരുന്നു. 
ഔഫുബ്‌നുല്‍ ഹാരിസ്(റ) ഒന്നാം അഖബ ഉടമ്പടിയില്‍ പങ്കെടുത്ത അന്‍സ്വാരികളായ ആറംഗ സംഘത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തിരുന്നു. അദ്ദേഹവും സഹോദരന്‍ മുആദ്(റ)വും അന്‍സ്വാരികളില്‍ നിന്നുള്ള പന്ത്രണ്ടാളുകളോടു കൂടെ രണ്ടാം അഖബ ഉടമ്പടിയിലും സന്നിഹിതരായിരുന്നു. ഔഫ്(റ), മുഅവ്വദ്(റ), മുആദ്(റ) എന്നിവര്‍ അന്‍സ്വാരികളില്‍നിന്നുള്ള എഴുപതില്‍ ചില്ല്വാനം സ്വഹാബികളോട് കൂടെ മൂന്നാം അഖബ ഉടമ്പടിയില്‍ പങ്കെടുത്തിട്ടുണ്ട്. 
ബദ്ര്‍ യുദ്ധദിനത്തില്‍ വിശ്വാസത്താല്‍ ഹൃദയം പ്രകാശപൂരിതമായ യുദ്ധത്തിനുവേണ്ടി സജ്ജരായ ഒനത്(റ) നബി(സ്വ) തങ്ങളോട് ചോദിച്ചു: തന്റെ അടിമയുടെ ഏത് പ്രവൃത്തി കാരണമായിട്ടാണ് അല്ലാഹു സന്തോഷിക്കുക. നബി(സ്വ) തങ്ങള്‍ പറഞ്ഞുച രക്ഷാകവചങ്ങളില്ലാതെ യുദ്ധത്തില്‍ മുഴുക യുദ്ധം ചെയ്യുന്നതായി ആ അടിമയെ കാണുമ്പോള്‍ ഉടനെ ഔഫ്(റ) തന്റെ പടയങ്കിവീഴും വരെ അദ്ദേഹം യുദ്ധം ചെയ്തുകൊണ്ടേയിരുന്നു. 
മുഅവ്വദ്(റ) മുആവദ്(റ) ബദ്ര്‍ യുദ്ധത്തില്‍ മഹത്തായ പങ്ക് വഹിച്ചിട്ടുണ്ട്. അവര്‍ രണ്ടുപേരുമാണ് അവിശ്വാസികളുടെ നേതാവായ അബൂജഹ്‌ലുബ്‌നു ഹിശാമിനെ വധിച്ചത്. 
മുആദ്(റ)വനിന് പരുക്കേല്കക്കുകയും മുആദ്(റ) ശഹീദാവുകയും ചെയ്തു. ഇപ്രകാരം അബ്‌നാഉ അഫ്‌റാഅ് എന്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter