നിങ്ങള്‍ പേരിന് മാത്രം ഒരു ബാപ്പയായാല്‍ പോരാ...
കുടുംബത്തിലെ പുരുഷന് എന്ന നിലക്ക് പിതാവിന്‍റെ ഉത്തരവാദിത്തെ കുറിച്ചാണ് ഈ കുറിപ്പ് ചര്‍ച്ച ചെയ്യുന്നത്. തന്‍റെ കുടുംബത്തിന് ചെലവ് കൊടുക്കുക, ഭാര്യയെയും മക്കളെയം സംരക്ഷിക്കുക എന്നതിലപുരി പിതാവ് ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം എന്താണ്? നിങ്ങളുടെ മക്കളെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ എന്തായാലും പിതാവ് തന്നെയായിരിക്കും. കാരണം അവന്‍ നിങ്ങള്ക്ക് പിറന്നതാണ്. എന്നാല്‍ നിങ്ങള്‍ ആ അര്‍ഥത്തിലുള്ള ബാപ്പ മാത്രം ആയാല് പോരാ. അത് എല്ല ജന്തുജാലങ്ങളിലും കാണുന്നത പിതൃത്വമാണ്. ജനിപ്പിച്ചവന്‍ പിതാവിയിരിക്കുമെന്നത് മൃഗങ്ങളിലും കാണുന്നതാണല്ലോ. അപ്പോള്‍ നിങ്ങള് പേരിന് ഒരു ബാപ്പയായാല് പോരാ. മറിച്ച് ജീവിതത്തെ കുറിച്ചുള്ള നിരീക്ഷണം രൂപപ്പെടുത്തുന്ന കാര്യത്തില്‍ മകന്‍റെ ഏറ്റവും വലിയ റോള്‍മോഡല്‍ ആയിമാറുന്ന ബാപ്പയാകാന് ‍കഴിയണം നിങ്ങള്‍ക്ക്. കരിയറിന്‍റെ കാര്യത്തിലോ മറ്റോ മകന് റോള്‍മോഡലാകുന്ന കാര്യമല്ല ഇപ്പറയുന്നത്. ഭാവിയില്‍ ബിസിനസുകാരനോ, ഡോക്ടറോ, എഞ്ചിനീയറോ, കൂലിപ്പണിക്കാരനോ എന്തെങ്കിലുമൊക്കെ അവന്‍ ആയിമാറും. എന്താകണമെന്ന് അവന് തന്നെ ആഗ്രഹങ്ങുണ്ടാകും. അതിന് ബാപ്പ തന്നെ റോള്‍മോഡലാകണമെന്നില്ല. മറിച്ച് അവന് സ്വയം ഒരു റോള്‍മോഡലിനെ കണ്ടെത്തി കൊള്ളും. എന്നാല്‍ നിങ്ങളുടെ മോന്‍ പഠിച്ച് വലുതായി ഇന്ത്യയുടെ പ്രസിഡണ്ടായാല്‍ തന്നെയും ജീവിതത്തെ കുറിച്ച് ഒരു നിരീക്ഷണം രൂപപ്പെടുത്താനാകില്ല. നിങ്ങള്‍ അതനുസരിച്ചുള്ള പെരുമാറ്റം അവന് മുന്നില് കാഴ്ചവെച്ചില്ലെങ്കില്‍. ആ അര്‍ഥത്തിലും നിങ്ങളുടെ മകന് നിങ്ങള്‍ റോള്‍മോഡലാകുന്നില്ലെങ്കില്‍ പിന്നെ നിങ്ങളൊരു പരാജയപ്പെട്ട ബാപ്പയാണെന്ന് പറയാതെ വയ്യ. നിങ്ങളുടെ മകന് പില്‍ക്കാലത്ത് പരാജയം സംഭവിക്കുന്നുവെങ്കില്‍ അതിന്‍റെ പോലും ഉത്തരാവദി നിങ്ങളാണെന്നും. ബാപ്പ-മകന്‍ ബന്ധത്തെ കുറിച്ചാണ് ഈ കുറിപ്പ് നേരിട്ട് സംസാരിക്കുന്നതെങ്കിലും ഇതിലെ പല കാര്യങ്ങളും ബാപ്പയും മകളും തമ്മിലുള്ള ബന്ധത്തിലും ബാധകമാണ്. ചില കാര്യങ്ങള്‍ താഴെ പറയാം ഒന്ന്, കുഞ്ഞിനോട് സംസാരിക്കുമ്പോള്‍ നിങ്ങളും അവന്‍റെ പ്രായക്കാരനായി മാറണം. മാനസികമായും ശാരീരികമായും. രണ്ടു വയസ്സുകാരനായ ഇളയ കുഞ്ഞിനോട് സംസാരിക്കുമ്പോള്‍ ആ പ്രായക്കാരനായും 15 വയസ്സുകാരനായ മൂത്തവനോട് സംസാരിക്കുമ്പോള്‍ ആ പ്രായക്കാരനായും നിങ്ങള്‍ക്ക് പെട്ടെന്ന് മാറാനാകണം. ഉദാഹരണത്തിന് പാവാച്ചിയുമായി കളിച്ചു കൊണ്ടിരിക്കുന്ന നിങ്ങളുടെ കുഞ്ഞുമോള്‍ കളിക്കുമ്പോള്‍ അവളുടെ അടുത്ത് പോയിരുന്ന് അവള്‍ അതില് ‍കാണുന്ന അത്ഭുതങ്ങളെ കുറിച്ചാകണം നിങ്ങളും സംസാരിക്കേണ്ടത്. അതവരുടെ വയസ്സിനൊത്ത തുടര്‍വളര്‍ച്ചക്ക് ഏറെ സഹായിക്കുമെന്നതില്‍ സംശയമില്ല. ചെറിയ കുട്ടികളെ നഴ്സറിയിലോ മറ്റോ ചേര്‍ത്തുമ്പോഴും അവിടത്തെ രീതികളെ കുറിച്ച് കൃത്യമായി മനസ്സിലാക്കി വേണം അത്തരമൊരു ഉദ്യമത്തിന് മുതിരാനെന്നര്‍ഥം. രണ്ട്, പ്രധാനപ്പെട്ട എന്തെങ്കിലും കാര്യം ചെയ്യാന്‍ കുഞ്ഞിനോട് നിങ്ങള്‍ ആവശ്യപ്പെട്ടുവെന്നിരിക്കട്ടെ. എന്നാല്‍ പിന്നെ അതിന്‍റെ തുടര്‍ച്ച നിങ്ങള്‍ അന്വേഷിക്കണം. അതായത് പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ എന്ന് ബാപ്പ അന്വേഷിക്കുന്നുവെന്ന തോന്നല്‍ മക്കളിലുണ്ടാക്കല് ‍നല്ലതാണ്. അല്ലെങ്കില്‍ പിന്നെ നിങ്ങള് ‍പറയുന്ന കാര്യങ്ങളും പിന്നെ കേള്‍ക്കാതെ വരും. അതെസമയം വളരെ നിസ്സാരമായ ചീളു കാര്യങ്ങള് വരെ മക്കളോട് വീണ്ടും വീണ്ടും അന്വേഷിക്കുന്ന ഏര്‍പ്പാടും ചില രക്ഷിതാക്കളില്‍ കണ്ടുവരാറുണ്ട്. അതത്ര നല്ലതല്ലെന്നാണ് അഭിപ്രായം. ചെയ്തില്ലെങ്കിലും കാര്യമായി പ്രശ്നമൊന്നുമില്ലാത്ത കാര്യങ്ങളാണെങ്കില്‍ പിന്നെ അതവര്‍ക്ക് വിടുക. മക്കള്‍ക്കുമുണ്ടല്ലോ നമ്മെ പോലെ തന്നെ ചില താത്പര്യങ്ങള്‍. അതിനെ കൂടി നാം ഇല്ലാതാക്കരുത്.  src=മൂന്ന്, വീട്ടിലോ കുടുംബത്തിലോ അയല്പക്കത്തോ ഉള്ള മറ്റു കുഞ്ഞുങ്ങളുമായി നിങ്ങളുടെ മക്കളെ താരതമ്യം  ചെയ്ത് അവരോട് സംസാരിക്കരുത്. ബുദ്ധിയുടെയും കഴിവിന്‍റെയും കാര്യത്തില്‍ അവര് തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടെങ്കില്‍ പ്രത്യേകിച്ചും. അതവനെ ജീവിതത്തില് ഏറെ പിന്നോട്ടടിപ്പിക്കും. മറിച്ച് അവന് ആത്മവിശ്വാസം കൂട്ടുന്ന തരത്തിലാകണം ഒരു പരിധിവരെ നാം സംസാരിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. അതായത് നിങ്ങള്‍ക്ക് വേണമെങ്കില് പരസ്പരം ‍താരമ്യം ചെയ്യാം. ഒരുപക്ഷെ താരത്മ്യം ചെയ്യുക തന്നെയാണ് വേണ്ടത്. എന്നാല്‍ അതത്തരത്തില്‍ അവനോട് സംസാരിക്കുന്നതാണ് പ്രശന്ം. ഗ്രെയ്സ്മാര്‍ക്കോടെ എല്ലാത്തിലും എപ്ലസ് നേടിയ അമ്മാവന്‍റെ മകനോടാവരുത്, ഗ്രെയ്സ് മാര്‍ക്കില്ലാത്ത നാലു വിഷയത്തില്‍ മാത്രം എപ്ലസ് നേടിയ സ്വന്തം മകനെ താരതമ്യപ്പെടുത്തി സംസാരിക്കുന്നത് എന്നാണ് ഇപ്പറഞ്ഞത്. മറിച്ച് അടുത്ത പരീക്ഷ വരുന്നതിന് മുമ്പ് ഗ്രെയ്സ് മാര്‍ക്ക് സ്വന്തും മോനും ലഭിക്കാനുള്ള മാര്‍ഗമുണ്ടോ എന്ന് അന്വേഷിക്കുകയാവാം. നാല്, മക്കള്‍ക്ക് ഒരു പ്രായമെത്തിയാല്‍ വീട്ടിലെ സാധാരണ കാര്യങ്ങള്‍ ഭാര്യമാരോടെന്ന പോലെ മക്കളോടും അന്വേഷിക്കുക. അതവനിലെ പരിഹാരം കണ്ടെത്തുന്നതിനുള്ള കഴിവിനെയും ചിന്താശേഷിയെയും വര്‍ധിപ്പിക്കും. നല്ലതാണെങ്കില്‍ അഭിപ്രായം സ്വീകരിക്കുകയും നിങ്ങളുദ്ദേശിച്ച തലത്തിലെത്തിയില്ലെങ്കില്‍ അത്തരത്തില് അവന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യാമല്ലോ. അഞ്ച്, മക്കള്‍ക്ക് നിങ്ങള്‍ സമ്മാനിക്കുന്ന ഒരു പുഞ്ചിരിയും ചുംബനവുമെല്ലാം അവനിലെ കുഞ്ഞിനെ മാനസികമായി ആരോഗ്യത്തോടെ വളരാന്‍ സഹായിക്കും. ഒരു പക്ഷെ നിങ്ങള്‍ വാങ്ങിക്കൊടുക്കുന്ന പോഷകാഹാരത്തെക്കാളും അത് അവനെ ആരോഗ്യവനാക്കും. അത് കൊണ്ട് സ്നേഹം പ്രകടിപ്പിക്കുന്നതില്‍ പിശുക്ക് കാട്ടാതിരിക്കുക. കുറച്ച് വലുതായാലും കുഞ്ഞിനെ അടുത്ത് വിളിക്കാനും തലോടാനുമെല്ലാം മടി കാണിക്കേണ്ടതില്ല. രോഗമുണ്ടാകുമ്പോള്‍ മാത്രം തങ്ങളുടെ മക്കളെ തൊട്ടു തലോടുന്നവരാണ് നമ്മില്‍ പെട്ട പല രക്ഷിതാക്കളും. രോഗമില്ലാത്ത കാലത്തും മുതിര്‍ന്ന മോനെ ഇടയ്ക്കൊക്കെ തലോടാന്‍ നാം ശീലിക്കേണ്ടിയിരിക്കുന്നു. മന്‍ഹര്‍ യു.പി കിളിനക്കോട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter