ഭക്ഷണം കഴിക്കുമ്പോള്‍
ആദരിക്കപ്പെടേണ്ട വസ്തുവാണ് ഭക്ഷണം. ഭക്ഷണം കഴിക്കുന്നതിനു മുമ്പ് രണ്ടു കൈകളും കഴുകല്‍ സുന്നത്താണ്. വലതു കൈക്കൊണ്ട് കഴിക്കുക, പാത്രത്തില്‍നിന്നും തന്നോട് അടുത്ത ഭാഗത്തുനിന്നും കഴിക്കുക. അതായത് തളികയില്‍ നിന്ന് പരക്കെ എടുത്ത് കഴിക്കരുത്. കഴിക്കാന്‍ തുടങ്ങുമ്പോള്‍ بِسْمِ اللهِ الرَّحْمنِ الرَّحِيمْ എന്നു ചൊല്ലുക തുടങ്ങിയവയെല്ലാം ചില സുന്നത്തുകളാണ്. തുടക്കത്തില്‍ ബിസ്മി ചൊല്ലാന്‍ മറന്നാല്‍ ഓര്‍മ വരുമ്പോള്‍ ബിസ്മില്ലാഹി അവ്വലുഹു വ ആഖിറുഹു എന്നു പറയുക. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഇങ്ങനെ പറയുക: اَلْحَمْدُ لِلّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِّنِّي وَلَا قُوَّة (എന്റെ ഭാഗത്തുനിന്നും യാതൊരു സഹായവും കഴിവും കൂടാതെത്തന്നെ എന്നെ ആഹരിപ്പിച്ച അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും.)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter