നിസ്കാരങ്ങള്‍ക്ക് ശേഷമുള്ള പ്രത്യേക ദുആകള്‍
വിശ്വാസിയെ സംബന്ധിച്ചിടത്തോളം അഞ്ചുവഖ്ത് അല്ലാഹുവിന് വേണ്ടി നിസ്കരിക്കുന്നവനാണ്. പ്രസ്തുത സമയങ്ങളില്‍ പ്രത്യേകം ദുആകള്‍ പതിവാക്കുന്നത് നല്ലതാണെന്ന് മഹാന്മാരായ ആളുകള്‍ പഠിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ കാലങ്ങളായി വിര്‍ദായി തുടരുന്ന ദുആകളെ കുറിച്ചാണ് ഈ കുറിപ്പ്. സുബ്ഹിയുടെ ദുആ

اَللَّهُمَّ اجْعَلْ صَبَاحَنَا هَذَا صَبَاحًا مُبَارَكًا إلَى الْخَيْرِ قَرِيباً وَعَنِ الشَّرِّ بَعِيدًا لَا خَاسِئًا وَلاَخَاسِرًا،اَللَّهُمَّ إِناَّ نَسْأَلُكَ خَيْرَالصَّبَاحِ وَخَيْرَالْمَسَاِء وَخَيْرَالْقَدْرِ وَ خَيْرَاللَّيْلِ وَخيْرَالنَّهَارِ وَخَيْرَمَا جَرَى بِهِ الْقَلَمُ،اَللَّهُمَّ إِناَّ نَعُوذُ بِكَ مِنْ شَرِّ الصَّبَاحِ وَشَرِّ الْمَسَاءِ وَشَرِّ الْقَدْرِوَشَرِّ اللَّيْلِ وَشَرِّ النَّهَاِر وَشَرِّ مَاجَرَى بِهِ الْقَلَمُ،

 اَللَّهُمَّ اجْعَلْ صَبَاحَنَا هَذَا صَبَاحَ الصَّالِحِينَ،وَألْسِنَتَنَا ألْسِنَةَ الذَّاكِرِينَ، وَقُلُوبَنَا قُلُوبَ الْخَاشِعِينَ،وَأبْدَانَنَا أبْدَانَ الْمُطِعِينَ،وَأعْمَالَنَا أعْمَالَ الْمُتَّقِينَ،وَنَبِّهْنَا عَنْ نَوْمَةِ الْغَافِلِينَ،اَللَّهُمَّ شَارِكْنَا فِي دُعَاِء الْمُؤْمِنِينَ

 رَبَّنَا اغْفِرْلَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ ، وَلَاتَجْعَلْ فِي قُلُوبِنَا غِلاًّ لِلَّذِينَ أمَنُوا رَبَّنَا إنَّكَ رَؤُفٌ رَّحِيمٌ.

(അര്‍ത്ഥം: അല്ലാഹുവേ, ഞങ്ങളുടെ ഈ പ്രഭാതത്തെ അനുഗ്രഹീത പ്രഭാതമാക്കേണമേ. നന്‍മയിലേക്കു അടുത്തതും തിന്‍മയില്‍ നിന്നു വിദൂരമായതും ആക്കേണമേ. ഏറ്റവും അനുഗ്രഹീതമായ പ്രഭാതവും സന്ധ്യയും രാവും പകലും നിന്നോട് ഞങ്ങള്‍ ചോദിക്കുന്നു. ഖലമിനാല്‍ കുറിക്കപ്പെട്ടതില്‍ നിന്നും ഉത്തമമായതിനെയും ഞങ്ങള്‍ ചോദിക്കുന്നു. അല്ലാഹുവേ, ഇവയുടെയെല്ലാം തിന്മയില്‍ നിന്ന് നിന്നോട് കാവല് ‍ചോദിക്കുന്നു.  അല്ലാഹുവേ, ഞങ്ങളുടെ ഈ പ്രഭാതത്തെ സജ്ജനങ്ങളുടെ പ്രഭാതമാക്കേണമേ. ഞങ്ങളുടെ നാവുകളെ നിന്നെ പ്രകീര്‍ത്തിക്കുന്ന നാവുകളാക്കേണമേ. ഞങ്ങളുടെ ഹൃദയങ്ങള്‍ വിനയമുള്ളവരുടെ ഹൃദയങ്ങളാക്കേണമേ. ഞങ്ങളുടെ ശരീരങ്ങളെ വഴിപ്പെടുന്നവരുടെ ശരീരമാക്കേണമേ. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭക്തിയുള്ളവരുടെ പ്രവര്‍ത്തനങ്ങളാക്കേണമേ. നിന്നെ ഓര്‍ക്കാത്ത അശ്രദ്ധക്കാരുടെ ഉറക്കത്തില്‍ നിന്നും ഞങ്ങളെ ഉണര്‍ത്തേണമേ. സത്യവിശ്വാസികളുടെയും സജ്ജനങ്ങളുടെയും പ്രാര്‍ത്ഥനകളില്‍ ഞങ്ങളെ ഉള്‍പ്പെടുത്തേണമേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ സഹോദരന്മാരും മുന്‍ഗാമികളുമായ സത്യവിശ്വാസികള്‍ക്കും മാപ്പു നല്‍കേണമേ. ഞങ്ങളുടെ ഹൃദയങ്ങളില്‍ സത്യവിശ്വാസികളോട് പോരുണ്ടാക്കരുതേ, അല്ലാഹുവേ, നീ കരുണാനിധിയും കാരുണ്യവാനുമാണെന്ന കാര്യം സുനിശ്ചിതമാണ്.) ദുഹ്റിന്‍റെ ദുആ

اَللَّهُمَّ اكْتُبْ لِكُلِّ وَاحِدٍ مِنَّا بَرَاءةً مِّنَ النَّارِ،وأمَانًا مِنَ الْعَذَابِ،وَخَلَاصًا مِنْ الْحِسَابِ ،وَجَوَازًاعَلَى الصِّرَاطِ وَنَصِيبًامِنَ الْجَنَّةِ،وَالْفَوْزَبِالْجَنَّةِ وَالنَّجَاةَ مِنَ النَّارِ.

 (അര്‍ത്ഥം: അല്ലാഹുവേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും നരകമോചനവും ശിക്ഷകളില്‍ നിന്നുള്ള രക്ഷയും, വിചാരണയില്‍ നിന്നു മോക്ഷവും, സ്വിറാത്ത് വേഗം വിട്ടു കടക്കാനുള്ള കഴിവും, സ്വര്‍ഗ്ഗം ലഭിക്കാനുള്ള ഭാഗ്യവും, സ്വര്‍ഗ്ഗം കൊണ്ടുള്ള വിജയവും, നരകമുക്തിയും പ്രദാനം ചെയ്യേണമേ.) അസറിനുള്ള ദുആ

اَللَّهُمَّ إِناَّ نَسْئأَلُكَ سَلَامَةً فِي الدِّينِ وَعَافِيةً فِي الْجَسَدِ،وَزِيَاَدةً فِي الْعِلْمِ وَ بَركَةً فِي الْرِّزْقِ وِصِحَّةً فِي الْجِسْمِ،إِلَهَنَا ارْزُقْنَا تَوْبَةً قَبْلَ الْمَوْتِ وَرَاحَةً عِنْدَ الْمَوْتِ  وَمَغْفِرَةً بَعْدَ الْمَوْتِ،يَا سَاِمعَ كُلِّ صَوْتٍ هَوِّنْ عَلَيْنَا سَكَرَاتِ الْمَوْتِ،اَللَّهُمَّ ارْحَمْ عَلَيْنَا بِإِلْإِيمَانِ عِنْدَ الْمَوْتِ،

رَبَّنَا اغْفِرْلَنَا وَلِإخْوَانِنَا الَّذِينَ سَبَقُونَا بِإِلْإِيمَانِ،وَلَا تَجْعَلْ فِي قُلُوبِنَا غِلًّاللَّذِينَ آمَنُوا رَبَّنَا إنَّكَ رَؤُفٌ رَّحِيمٌ.

 (അര്‍ത്ഥം: അല്ലാഹുവേ, ദീനിലുള്ള രക്ഷയും ശരീര സുഖവും വിജ്ഞാനത്തിലുള്ള വര്‍ദ്ധനവും ഭക്ഷണത്തില്‍ ബര്‍ക്കത്തും ശരീരോഗ്യവും നിന്നോട് ചോദിക്കുന്നു. നാഥാ, മരിക്കുന്നതിനു മുമ്പ് തൌബ ചെയ്യാനും മരണസമയത്ത് സംതൃപ്തിയോടെ മരിക്കാനും തുണക്കേണമേ. മരണശേഷം മഗ്വ്ഫിറത്തും നീ പ്രദാനം ചെയ്യണേ. എല്ലാ ശബ്ദങ്ങളും  കേള്‍ക്കുന്നവനെ മരണവേളയില്‍ സകറാത്തില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. അല്ലാഹുവേ, മരിക്കുമ്പോള്‍ ഈമാന്‍ കിട്ടി മരിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ മുന്‍ഗാമികളായ മുഅ്മിനുകള്‍ക്കും നീ പൊറുത്തു തരേണമേ. ഞങ്ങളുടെ ഹൃദയങ്ങളില്‍ സത്യവിശ്വാസികളോടുള്ള അസൂയയെ ഉണ്ടാക്കരുതെ. രക്ഷിതാവേ, നീ പരമകാരുണികനും കരുണാനിധിയുമാണ്.) മഗരിബിനുള്ള ദുആ

اَللَّهُمَّ لَا تَقْتُلْنَا بِغَضَبِكَ وَلَا تُهْلِكْنَا بِعَذَابِكَ وَعَافِنَا قَبْلَ ذَلِكَ،

اَللَّهُمَّ لَاتُؤَاخِذْنَا بِسُوءِ أَعْمَالِنَا،وَلَا تُسَلِّطْ عَلَيْنَا مَنْ لَا يَخَافُكَ وَلَا يَرْحَمُنَا،وَكُفَّ أَيْدِيَ الْكَافِرِينَ عَنَّا يَا خَفِيَّ الْأَلْطَافِ،ونَجِّنَا مِمَّا نَخَافُ،

اَللَّهُمَّ يَا غَنِيُّ يَا حَمِيدُ  يَا مُبْدِئُ يَا رَحِيمُ  يَا وَدُودُ،أَغْنِنَا بِحَلَالِكَ عَنْ حَرَامِكَ وَبِطَاعتِكَ عَنْ مَعْصِيَتِكَ وَبِفَضْلِكَ عَمَّنْ سِوَاكَ.

 (അര്‍ത്ഥം: അല്ലാഹുവേ, നിന്റെ കോപം കൊണ്ട് ഞങ്ങളെ നീ നശിപ്പിക്കരുതേ, നിന്റെ ശിക്ഷ കൊണ്ട് നശിപ്പിക്കരുതേ. അതിനു മുമ്പ് എന്നെ സുഖത്തിലാക്കേണമേ. അല്ലാഹുവേ, പ്രവര്‍ത്തനത്തിലെ ദൂഷ്യം കൊണ്ട് ഞങ്ങളെ ശിക്ഷിക്കല്ലെ. ഞങ്ങളോട് കരുണ കാണിക്കാത്തവരെ ഞങ്ങളുടേ മേല്‍ അധികാരം നല്‍കല്ലെ. അക്രമികളുടെയും കപടന്മാരുടെയും സത്യനിഷേധികളുടെയും കപടന്മാരുടെയും കരങ്ങളില്‍ നിന്നും തട്ടിയകറ്റേണമേ. കരുണാനിധിയായ തമ്പുരാനെ. ഞങ്ങള്‍ ഭയപ്പെടുന്നതില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. അല്ലാഹുവേ, അന്യാശ്രയം ആവശ്യമില്ലാത്തവനെ, സ്തുതികള്‍ക്ക് അര്‍ഹനാവയവനേ, സൃഷ്ടാവേ, പുനരുദ്ധാരകനെ, കരുണാനിധിയെ, കൃപകടാക്ഷങ്ങള്‍ ചൊരിയുന്നവനെ, നീ അനുവദിച്ച കാര്യങ്ങള്‍ പ്രവര്‍ത്തിക്കുക വഴി നിരോധിക്കപ്പെട്ടതില്‍ നിന്നും എന്നെ അകറ്റേണമേ. നിനക്കു വഴിപ്പെടുക വഴി നിനക്ക് എതിരു പ്രവര്‍ത്തിക്കുന്നതില്‍ നിന്നും എന്നെ തടയേണമേ. നിന്റെ ഔദാര്യം കൊണ്ട് നിയൊഴികെയുള്ളവരില്‍ നിന്ന് എന്നെ ഐശ്വര്യവാനാക്കേണമേ.)  ഇശാഇന്‍റെ ദുആ

للَّهُمَّ احْفَظْنَا فِي ظُلْمَةِ اللَّيْلِ كَمَا حَفِظْتَنَا فِي ضَوْءِ النَّهَارِ،وَاصْرِفْ عَنَّا بَلاَءَ اللَّيْلِ كَمَا صَرَفْتَ عَنَّا بَلَاءَ النَّهَارِ،وَاحْشُرْنَا مَعَ الْأَبْرَارِ،وَاجْعَلْ مُنْقَلَبَنَا إلَى دَارِ الْقَرَارِ،وَنَجِّنَا مِنَ النَّاِر بِحَقِّ النَّبِيِّ المُصْطَفَى الْمُخْتَاِروَاعْفُ عَنَّا يَا غَفَّارُ.

(അര്‍ത്ഥം: പകല്‍ വെളിച്ചത്തില്‍ ഞങ്ങളെ നീ സംരക്ഷിച്ചതു പോലെ, രാത്രിയുടെ ഇരുളില്‍ നിന്നും കാത്തു രക്ഷിക്കേണമേ. പകല്‍സമയത്തെ ആപത്തുകള്‍ ഞങ്ങളില്‍ നിന്നു നീക്കിയതു പോലെ, രാത്രിയിലെ വിപത്തുകളും ഞങ്ങളില്‍ നിന്നു നീക്കേണമേ. ഞങ്ങളെ നല്ലവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണമേ. ഞങ്ങളുടെ മടക്കം സ്വര്‍ഗത്തിലേക്കാക്കേണമേ. നരകത്തില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. ഞങ്ങള്‍ക്ക് പൊറുത്ത് തരേണമെ, ഉന്നതരായി തിരഞ്ഞെടുക്കപ്പെട്ട നബി(സ)യുടെ ബഹുമതികൊണ്ട് ഞാന്‍ ചോദിക്കുന്നു. )

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter