അലി (റ): ധിഷണയുടെ വെളിച്ചം

ali r

പ്രവാചക പരമ്പരയുടെ സുവിശേഷത്താലും സ്വഭാവശുദ്ധിയുടെ മാഹാത്മ്യത്താലും ഹാശിം പരമ്പര, മക്കയില്‍ ഉന്നത ശ്രേഷ്ഠകുലമായി മാറി. ജാഹിലിയ്യ കാലത്തിലെ അന്തതയും അജ്ഞതയും അറേബ്യയെ ഗ്രസിച്ചപ്പോള്‍, ഹാശിം പരമ്പരയില്‍ മാത്രം അതു പ്രതിഫലിച്ചില്ല.
ശിലകളില്‍ കൊത്തിയുണ്ടാക്കിയ ബിംബങ്ങളില്‍ അറബികള്‍ മനസ്സമാധാനവും, sildenafil generic സമാശ്വാസവും കണ്ടപ്പോള്‍ ഹാശിം വംശജര്‍ കഅ്ബയുടെ രക്ഷിതാവായി അല്ലാഹുവിനെ മനസ്സില്‍ കണ്ടു. ഇതുകൊണ്ടു തന്നെ അറബികള്‍, ഹാശിം പരമ്പരക്ക് പ്രത്യേക ബഹുമാനവും സ്ഥാനമാനവും നല്‍കി. പിന്നീട് നബി(സ്വ)യുടെ ആഗമനത്തോടെ ആ വിശുദ്ധിയും പരിശുദ്ധിയും മൂര്‍ത്തീമത് ഭാവമായി പരിണമിച്ചു. മക്കയില്‍, അറബികളുടെ അരുണോദയം മുതല്‍ക്കു തന്നെ ഹാശിം പരമ്പരയ്ക്ക് ബഹുമാനവും ആദരവും കിട്ടിപ്പോന്നു എന്നതാണ് വാസ്തവം.

ബാല്യകാലം
നബി(സ്വ)യുടെ പിതൃവ്യനായ അബൂത്വാലിബിന്റെ പുത്രനാണ് അലി(റ). നബി(സ്വ)യോടും ദീനിനോടും ഏറെക്കൂറു പുലര്‍ത്തിയ അബൂത്വാലിബിന്, പക്ഷേ, ഇസ്‌ലാം ആശ്ലേഷിക്കാന്‍ കഴിഞ്ഞിട്ടില്ല. സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവന്ന ഭീകര ഭീഷണിയുടെയും വിദ്വേഷത്തിന്റെയും പുകമറയ്ക്കുള്ളില്‍ അദ്ദേഹം ഒതുങ്ങിക്കൂടി. പ്രവാചകനെയും ദീനിനെയും ആഴത്തില്‍ മനസ്സിലാക്കിയ അദ്ദേഹം നബി(സ്വ)ക്കുള്ള എല്ലാ പരിരക്ഷണം വാഗ്ദാനങ്ങളും നല്‍കിയിരുന്നു. പ്രകീര്‍ത്തന കാവ്യം പോലും ആലപിച്ചത്, അടങ്ങാത്ത ഇസ്‌ലാമിക ആവേശം ഉള്‍ക്കൊണ്ടായിരുന്നു.
നബി(സ്വ)ക്ക് പ്രവാചകത്വം ലഭിക്കുന്നതിന്റെ 10 വര്‍ഷം മുമ്പാണ് അലി(റ) ജനിച്ചത്. പിതാമഹനായ അബ്ദുല്‍ മുത്തലിബിന്റെ സഹോദരനായ അസദിന്റെ മകള്‍ ഫാത്തിമയാണ് മാതാവ്. ഉപ്പയും ഉമ്മയും വഴി ഹാശിം പരമ്പരയില്‍ എത്തുന്ന എക വ്യക്തിയാണ് അലി(റ).
അബൂത്വാലിബില്‍നിന്ന് ആറ് സന്താനങ്ങളുണ്ടായിട്ടുണ്ട്. ത്വാലിബ്, ഉഖൈല്‍, ജഅഫര്‍, അലി എന്നീ നാല് ആണ്‍മക്കളും ഉമ്മു ഹാനിഅ, ജുമാന എന്നീ രണ്ട് പെണ്‍മക്കളും.
അബൂ ഹസന്‍, അബൂ തുറാബ് എന്നീ അപരനാമങ്ങളില്‍ സുവിദിതനായ അലി(റ) ക്രി: 600ലാണ് ജനിച്ചത്-ആനക്കലഹ വര്‍ഷം 30 റജബ് 12ന്.
ഹൈദര്‍ എന്ന വിളിപ്പേരിലൂടെ ധീരതയുടെ പ്രതിരൂപം സൃഷ്ടിച്ച അലി(റ), ശാരീരിക വീക്ഷണത്തിലും ഗാംഭീര്യം മുറ്റി നില്‍ക്കുന്ന വ്യക്തിയായിരുന്നു. ശക്തമായ തവിട്ട് നിറമുള്ള അദ്ദേഹത്തിന്റെ കണ്ണുകള്‍, ഗാംഭീര്യം തെളിയിക്കുന്ന ചുവപ്പ് കലര്‍ന്ന വെളുപ്പ് നിറമായിരുന്നു. ഉന്തിയ വയറും കശണ്ടിത്തലയും അദ്ദേഹത്തിന്റെ ഗാംഭീര്യത്തെ തേജോന്മുകമാക്കി. തിങ്ങിയ താടിയും, നെഞ്ചിലും തോളന്‍ കൈകളിലുമുള്ള ഇടതൂര്‍ന്ന മുടിയും ധീരതയുടെ പ്രതിരൂപമായി പ്രതിഫലിച്ചു.

ഇസ്‌ലാമിലേക്ക്
ബുദ്ധിയും ചിന്താവൈഭവവും ചെറുപ്പത്തിലേ അലി(റ)വിന് ഉണ്ടായിരുന്നു. കുട്ടികളില്‍ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചതിന്റെ കാരണവും ഇതുതന്നെ. നബി(സ്വ) അലി(റ)വിന്റെ സംരക്ഷണം ഏറ്റെടുത്തതിന് ശേഷമാണിത്. ഇതുണ്ടാവാന്‍ ഇടയായത് അലി(റ)വിന്റെ ബാല്യകാലത്ത് അറേബ്യയില്‍ ഒരു ക്ഷാമം പിടികൂടി. ജീവിതച്ചെലവുകള്‍ക്കും ഉപഭോഗത്തിനും സാധനങ്ങള്‍ കിട്ടാതായി. വലിയ വിലയ്ക്ക് മാത്രമേ അവ ലഭിച്ചിരുന്നുള്ളൂ... ഇത് ധാരാളം ആശ്രിതരുള്ള അബൂത്വാലിബിനെ ആശങ്കാകുലനാക്കി.
അബൂത്വാലിബിന്റെ മനോവ്യഥ മനസ്സിലാക്കിയ നബി(സ്വ) പിതൃവ്യന്‍ അബ്ബാസ്(റ)വിനോട് അദ്ദേഹത്തിന്റെ രണ്ടു മക്കളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ പറഞ്ഞു. അങ്ങനെ നബി(സ്വ) അലി(റ)വിന്റെയും അബ്ബാസ്(റ), ജഅഫര്‍(റ)വിന്റെയും പരിരക്ഷണ ചുമതല ഏറ്റെടുത്തു. അങ്ങനെ അറബികളുടെ മേല്‍ ഇടിത്തീയായി വര്‍ഷിച്ച ക്ഷാമം അലി(റ)വിന് സന്തോഷത്തിന്റെ കുളിര്‍മഴയേകി.
ഒരു തിങ്കളാഴ്ചയായിരുന്നു നബി(സ്വ)ക്ക് നുബുവ്വത്ത് ലഭിച്ചത്. അന്ന് അലി(റ)വിന് 10 വയസ്സായിരുന്നു. നബി(സ്വ)യും ഖദീജ ബീവിയും നിസ്‌കരിക്കുന്നത്, ഒരിക്കല്‍ അലി(റ) കാണാനിടയായി. അലി(റ) ഇതിനെ is cialis the same as tadalafil സംബന്ധിച്ച് നബി(സ്വ)യോട് ചോദിക്കുകയും നബി(സ്വ) തന്റെ പുതിയ ആദര്‍ശത്തെ അലി(റ)വിനു വിവരിച്ചു കൊടുക്കുകയും ചെയ്തു. ആദ്യം അലി(റ) പിതാവിന്റെ സമ്മതത്തോടെ ഇസ്‌ലാം സ്വീകരിക്കാം എന്നു പറഞ്ഞെങ്കിലും പുതിയ ആദര്‍ശത്തെ കുറിച്ചുള്ള ചിന്ത അദ്ദേഹത്തെ തിരു സന്നിധിയിലെത്തിച്ചു. പിതാവ് പോലും അറിയാതെ ഗോപ്യമായി അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. നിസ്‌കാര സമയമായാല്‍ ഏതെങ്കിലും താഴ്‌വരയില്‍ പോയി രഹസ്യമായി അത് നിര്‍വഹിക്കുമായിരുന്നു അലി(റ). കൂടാതെ പുരുഷന്മാരില്‍ ആദ്യമായി നബി(സ്വ) കൂടെ നിസ്‌കരിച്ചതും അലി(റ) ആയിരുന്നു.

മദീനയിലേക്ക്
നുബുവ്വത്തിന്റെ 10ാം വര്‍ഷം അബൂത്വാലിബും ഖദീജാബീവിയും വഫാത്തായി. ഈ ആകസ്മിക മരണം നബി(സ്വ)യെ വളരെ ദുഃഖത്തിലാഴ്ത്തി. 'ദുഃഖ വര്‍ഷം' എന്ന് ചരിത്രം ആ വര്‍ഷത്തെ വിശേഷിപ്പിക്കുന്നു.
ഇവരുടെ മരണശേഷം, ശത്രുക്കള്‍ നബി(സ്വ)ക്കും അനുയായികള്‍ക്കുമെതിരേ ശക്തമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു. നബി(സ്വ) ത്വാഇഫിലെ സഖീഫ് ഗോത്രത്തില്‍ അഭയംതേടിയെങ്കിലും അവിടെയും അക്രമം ശതഗുണീഭവിച്ചു. ഇസ്‌ലാമിന്റെ മുമ്പില്‍ അഭയകേന്ദ്രങ്ങള്‍ ഓരോന്നായി കൊട്ടിയടക്കപ്പെടാന്‍ തുടങ്ങി.
13 വര്‍ഷത്തെ അഗ്നിപരീക്ഷണങ്ങള്‍ക്കുശേഷം നബി(സ്വ), അബൂബക്കര്‍(റ), അലി(റ) എന്നിവരൊഴികെ എല്ലാവരും മദീനയിലേക്ക് ഹിജ്‌റ പോയി. എങ്കിലും ശത്രുക്കളുടെ വിഷംപുരണ്ട കൈകള്‍ നബി(സ്വ)യുടെ വധത്തില്‍ വരെ എത്തിനിന്നെങ്കിലും, ദിവ്യവെളിപാടോടെ നബി(സ്വ)യും അബൂബക്കര്‍(റ)വും രക്ഷപ്പെട്ടു. തദവസരത്തില്‍, നബി(സ്വ) അലി(റ)വിനെ തന്റെ അമാനത്ത് വക സ്വത്തുക്കള്‍ തിരിച്ചേല്‍പ്പിക്കുവാനും മറ്റുമായി മൂന്നു ദിവസത്തോളം മക്കയില്‍ തങ്ങണമെന്ന് നിര്‍ദേശിച്ചു. പിന്നീട് കൃത്യനിര്‍വഹണം കഴിഞ്ഞ് http://cialisdosage-reviews.com/ അലി(റ) മദീനയിലേക്ക് പുറപ്പെട്ടു. പകല്‍ വിശ്രമിച്ചും രാത്രി യാത്ര ചെയ്തും അലി(റ) മദീനയില്‍ എത്തി. യാത്ര ചെയ്തത് കാരണം അദ്ദേഹത്തിന്റെ കാല് വ്രണപ്പെട്ടിരുന്നു.
റബീഉല്‍ അവ്വല്‍ മധ്യത്തിലാണ് അലി(റ) മദീനയില്‍ എത്തിയത്. viagra 100 മുഹാജിറുകളുടെ ഇടയിലും അന്‍സ്വാരികളുടെ ഇടയിലും അദ്ദേഹം സൗഹൃദം സ്ഥാപിച്ചു. അലി(റ)ന് സുഹൃത്തായി നബി(സ്വ) നിര്‍ദേശിച്ചത് സഹ്‌ളുബ്‌നു ഹുനൈഫ്(റ)വിനെയായിരുന്നു.
ഹിജ്‌റ രണ്ടാം വര്‍ഷം അലി(റ)വിന് നബി(സ്വ) തന്റെ മകള്‍ ഫാത്തിമ(റ)യെ വിവാഹം കഴിപ്പിച്ചുകൊടുത്തു. അന്ന് അലി(റ)വിന് 21 വയസ്സും ഫാത്തിമാ ബീവിക്ക് 15 വയസ്സുമായിരുന്നു.

രണാങ്കണങ്ങളില്‍
സത്യാസത്യ വിവേചനദിവസം (യൗമുല്‍ ഫുര്‍ഖാന്‍) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ഹിജ്‌റ രണ്ടാം വര്‍ഷം റമളാന്‍ 17നു നടന്ന ബദര്‍ യുദ്ധത്തില്‍ അലി(റ) മുന്നണിപ്പോരാളിയായിരുന്നു. തുടക്കത്തില്‍തന്നെ തന്റെ ധീരവും സുധീരവുമായ ഇടപടലുകളിലൂടെ അലി(റ) തന്റെ രണശൂര്യം കാണിച്ചുകൊടുത്തു. പ്രസിദ്ധമായ 'ദുല്‍ഫുഖാര്‍' എന്ന കരവാള്‍ നബി(സ്വ) സമ്മാനിച്ചത് ബദര്‍ യുദ്ധത്തിലാണ്.
ബദ്‌റിലെ സമ്പൂര്‍ണ പരാജയത്തിന്റെ പ്രതികാര ദാഹവുമായിട്ടാണ് അബൂസുഫ്‌യാന്റെ നേതൃത്വത്തില്‍ ഖുറൈശി സൈന്യം ഉഹ്ദിലെത്തുന്നത്. തുടക്കത്തില്‍ മുസ്‌ലിംകള്‍ ശത്രുക്കളുടെമേല്‍ മേല്‍ക്കൊയ്മ കാണിച്ചെങ്കിലും, ജബലുറുമാത്ത് പര്‍വതത്തില്‍ നിലയുറപ്പിച്ചിരുന്ന അമ്പെയ്ത്തുകാര്‍ നബി(സ്വ)യുടെ കല്‍പ്പന മറന്ന് യുദ്ധക്കളത്തിലിറങ്ങിയതു വിനയായി. പര്‍വതത്തിന്റെ മറവില്‍ ശത്രുക്കള്‍ മുസ്‌ലിംകളുടെ മേല്‍ അക്രമം അഴിച്ചുവിട്ടു. 'മുഹമ്മദ് കൊല്ലപ്പെട്ടു' എന്ന കിംവദന്തി ശത്രുക്കള്‍ പരത്തി. സ്വഹാബാക്കള്‍ പിന്തിരിഞ്ഞോടിയെങ്കിലും നബി(സ്വ)യും കുറച്ചു സ്വഹാബികളും രണാങ്കണത്തില്‍ ഉറച്ചുനിന്നു. ഈ ഘട്ടത്തില്‍ നബി(സ്വ)യുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തത് ആബൂ ഉബൈദ(റ)വും അലി(റ)വും ആയിരുന്നു. നബി(സ്വ)ക്ക് പറ്റിയ സാരമായ മുറിവുകള്‍ കഴുകിക്കൊടുത്തത് അലി(റ)വും ഫാത്തിമാബീവിയും ചേര്‍ന്നാണ്.
ഹിജ്‌റ ആറാം വര്‍ഷത്തില്‍ നടന്ന ഖന്തഖ് യുദ്ധത്തിലും അലി(റ) തന്റെ രണവീര്യം പുറത്തുകാട്ടി. കിടങ്ങ് ഭേദിച്ച് അക്രമിക്കാനെത്തിയ പ്രസിദ്ധനായ കുതിരപ്പടയാളി അംറുബ്‌നു അബ്ദുവുദ്ദിനെ സധൈര്യം നേരിട്ട് കീഴടക്കിയത് അലി(റ) ആയിരുന്നു. ഈ വര്‍ഷത്തില്‍ തന്നെ നടന്ന, മാനവിക സ്‌നേഹത്തിന്റെയും സമാധാനപ്രിയത്തിന്റെയും ദര്‍ശനമായ ഹുദൈബിയ്യ സന്ധിയിലും അലി(റ)തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. കരാര്‍ പത്രം എഴുതാന്‍ നബി(സ്വ) തന്റെ പക്ഷത്തുനിന്നും നിയോഗിച്ചത് അലി(റ)വിനെയായിരുന്നു.
അറേബ്യയിലെ ജൂതത്തുരുത്തായ ഖൈബര്‍ പ്രദേശം പിടിച്ചടക്കാനായി നബി(സ്വ) നിയോഗിച്ചത് അലി(റ)വിനെയായിരുന്നു. നിരവധികോട്ടകളുള്ള ഖൈബര്‍ പ്രദേശം മുസ്‌ലിംകള്‍ക്ക് പിടിച്ചടക്കാനായത് അലി(റ)വിന്റെ അസാധാരണ ബുദ്ധി ശക്തി കൊണ്ടും കായബലം കൊണ്ടുമായിരുന്നു. 40 പേര്‍ക്ക് ഒന്നിച്ചു പൊക്കാന്‍ മാത്രം ഭാരമുള്ള ഖൈബര്‍ കോട്ടയുടെ കവാടം അലി(റ) ഒരു കൈ കൊണ്ട് ഇളക്കിയെടുത്തതോടെയാണ് യുദ്ധത്തിന് ഒരു വഴിത്തിരിവായത്. അവിടെ വച്ച് അലി (റ) പാടിയ കാവ്യാത്മക ശൈലിയപ്പോലെ പോരാട്ട വീര്യം കൊണ്ട് അലി(റ) മുറഹിബിനെ കീഴടക്കുക തന്നെ ചെയ്തു.
ഇങ്ങനെ, നിസ്തുലവും നൈതികവുമായ യുദ്ധ തന്ത്രങ്ങളിലൂടെ തന്ത്രിയായിത്തീര്‍ന്ന അലി(റ) അനവധി യുദ്ധങ്ങളിലും, പ്രതിസന്ധി ഘട്ടങ്ങളിലും മുസ്‌ലിംകള്‍ക്ക് തണലും തേനും കനിഞ്ഞു നല്‍കിയിട്ടുണ്ട്. അസാധാരണമായ പോരാട്ടവീര്യം കൊണ്ടായിരുന്നു അലി(റ) ഇത് സാധിച്ചെടുത്തത്.

ജീവിതവഴികള്‍
ഹിജ്‌റ 11ാം വര്‍ഷം റ.അവ്വല്‍ 12ന് നബിയുടെ വഫാത്തോടുകൂടി അലി(റ)വിന്റെ താങ്ങും തണലും മാഞ്ഞുപോയി. നബി(സ)യുടെ ജീവിതത്താളുകളില്‍ സകല മേഖലകളിലും ഒരു സഹചാരിയായി അലി(റ) നിലനിന്നിരുന്നു. ധീരമായ നിലപാടുകളിലൂടെ ഇസ്‌ലാമിന്റെ ചെങ്കോട്ട കാത്തുസൂക്ഷിച്ചത്. അലി(റ)വിനെപ്പോലുള്ള സ്വഹാബികളായിരുന്നു.
നബി(സ)ക്കു ശേഷം മുസ്‌ലിം ഉമ്മത്തിന്റെ നേതൃത്വം ഏറ്റെടുത്ത സച്ചരിതരായ ഖലീഫമാരുടെ കാലത്തിലും, അലി(റ) വിവിധ തലങ്ങളില്‍ തിളങ്ങിനിന്നു.
നബി(സ)യുടെ വഫാത്തിനു ശേഷം അബൂബക്കര്‍(റ)വിനെ മുഹാജിറുകളും അന്‍സ്വാറുകളും ഖലീഫയായി ബൈഅത്ത് ചെയ്തതില്‍ അലി(റ)വിന് യാതൊരുവിധ വിയോജിപ്പുമുണ്ടായിരുന്നില്ല. ഒരു ഉപദേശകന്റെ ചുമതലയായിരുന്നു അബൂബക്കര്‍(റ) വിന്റെ കാലത്ത് അലി(റ)വിന് ഉണ്ടായിരുന്നത്. നിര്‍ണായകമായ പല ഘട്ടങ്ങളിലും അലി(റ) പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കാതെ നിര്‍ണയിക്കുകയായിരുന്നു പതിവ്.
രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ കാലത്തും പല സങ്കീര്‍ണ കാര്യങ്ങളിലും ഉമര്‍(റ) കൂടിയാലോചിച്ചിരുന്നത് അലി(റ) നോടായിരുന്നു. നഹാവന്ദ് യുദ്ധത്തിന്റെ അമരത്തുനിന്ന് ഉമര്‍(റ) പിന്തിരിഞ്ഞതും, നുഅ്മാനുബ്‌നു മുഖ്‌രിനുല്‍ മുസ്‌നിയെ തല്‍സ്ഥാനത്ത് അവരോധിതനാക്കുകയും ചെയ്തതിലെ ബുദ്ധിശക്തി അലി(റ) ആയിരുന്നു.
ഉമര്‍(റ) തന്റെ പിന്‍ഗാമി ആരായിരിക്കണമെന്ന് നിര്‍ദേശിച്ചില്ല. പകരം അലി(റ) ഉള്‍ക്കൊളളുന്ന ഒരു ആറംഗ പ്രമുഖരെ കൂടിയാലോചിക്കാനായി പറഞ്ഞു. പിന്നീട് ഉസ്മാന്‍(റ) ഭരണത്തിലേറുകയും ചെയ്തു. ഉസ്മാന്‍(റ)വിന്റെ കാലത്തും അലി(റ) കൈത്താങ്ങായിട്ടുണ്ട്. ഖുര്‍ആന്‍ പാരായണത്തിന് ഏകീകൃത രൂപം കൊണ്ടുവന്നതിന് വളരെയധികം, ഉസ്മാന്‍ (റ)വിന് പഴികേട്ടിരുന്നെങ്കിലും, ഈ നിമിഷത്തിലെല്ലാം ഉസ്മാന്‍(റ) വിന് സമചിത്തത വീണ്ടെടുക്കാന്‍ അലി(റ) ആയിരുന്നു ധൈര്യം കൊടുത്തത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter