സഅ്‌യിന്റെ നിബന്ധനകള്‍
സഅ്‌യിന്റെ നിബന്ധനകള്‍ മൂന്നാകുന്നു:
1) സ്വഫായില്‍ നിന്ന് തുടങ്ങി മര്‍വയില്‍ അവസാനിപ്പിക്കുക. 2) ഏഴ് പ്രാവശ്യമായെന്ന് ഉറപ്പാകുക. സ്വഫായില്‍ നിന്ന് മര്‍വയിലേക്ക് പോകല്‍ ഒരു തവണയും മര്‍വയില്‍ നിന്ന് സ്വഫായിലേക്ക് മടങ്ങല്‍ മറ്റൊരു തവണയുമായി കണക്കാക്കി ഏഴ് പ്രാവശ്യം പൂര്‍ത്തിയാക്കുക. 3) സഅ്‌യ്, ഫര്‍ളായ ത്വവാഫിന്ന് ശേഷമോ ഖുദൂമിന്റെ സുന്നത്തായ ത്വവാഫിന്ന് ശേഷമോ ആയിരിക്കല്‍. പക്ഷേ, ഖുദൂമിന്റെ ത്വവാഫിന്ന് ശേഷമാണെങ്കില്‍ അതിന്റെയും സഅ്‌യിന്റെയും ഇടയില്‍ അറഫയിലെ നിറുത്തം ഉണ്ടാവരുത്. (ചില ഗ്രന്ഥങ്ങളില്‍ നാലാമതൊരു നിബന്ധന കൂടി കാണുന്നു. അത്, സഫാമര്‍വയുടെ അല്‍പമെങ്കിലുമുള്‍പ്പെടെ അതിന്റെ ഇടയിലുള്ള മുഴുവന്‍ സ്ഥലങ്ങളിലും നടക്കുക.) പുരുഷന്മാര്‍ സ്വഫായിലും മര്‍വയിലും ഒരാളുടെ ഉയരത്തില്‍ കയറുക, നടക്കേണ്ട സ്ഥലങ്ങളില്‍ നടക്കുക, ഓടേണ്ട സ്ഥലങ്ങളില്‍ ഓടുക, സഅ്‌യിലെ ഓരോ തവണയും ചൊല്ലേണ്ട ദുആകള്‍ ചൊല്ലുക എന്നിവ സുന്നത്തുകളാണ്.