സകാത്ത്: സാമ്പത്തിക സന്തുലിതത്വത്തിന്‌

ഏറ്റവുംപുതിയകണക്ക്‌ പുറത്തുവന്നപ്പോള്‍ ലോകജനസംഖ്യ 770 കോടികവിഞ്ഞിട്ടുണ്ട്‌. ഇത്രയുംകോടിജനങ്ങളില്‍, അന്താരാഷ്‌ട്രദാരിദ്ര്യരേഖയനുസരിച്ച്‌, 1.25 ഡോളര്‍ വരുമാനമില്ലാത്തദിരിദ്രര്‍ 140 കോടിയാണ്‌. വേള്‍ഡ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇക്കണോമിക്‌സിന്റെപഠനറിപ്പോര്‍ട്ട്‌ പ്രകാരം 90കോടിജനങ്ങല്‍ വിശപ്പടക്കാതെയാണ്‌ അന്തിയുറങ്ങാന്‍ ഒരുങ്ങുന്നത്‌. ആക്ഷന്‍ എയ്‌ഡ്‌ ഇന്റര്‍നാഷണലിന്റെഅഭിപ്രായപ്രകാരംഓരോആറ്‌ സെക്കന്റിലുംഒരുകുഞ്ഞ്‌ എന്നകണക്കില്‍ പോഷകാഹാരക്കുറവ്‌ മൂലംമരണത്തെഅഭിമുഖീകരിക്കുന്നു. മറ്റൊരുകണക്ക്‌ സൂചിപ്പിക്കുന്നത്‌ ലോകത്തിലെആറില്‍ ഒരാള്‍ ആഹാരത്തിന്‌ വകയില്ലാതെകഷ്‌ടപ്പെടുന്നുവെന്നാണ്‌. ഡബ്ല്യു.എഫ്‌.പിയുടെകണക്കനുസരിച്ച്‌ 200 ലക്ഷത്തിലേറെകുട്ടികള്‍ ഭക്ഷ്യക്ഷാമത്തെഅഭിമുഖീകരിക്കുന്നു.


80ലക്ഷംമുതല്‍ ഒരുകോടിവരെജനങ്ങള്‍ മുഴുപട്ടിണിയില്‍ കഴിയുന്നസോമാലിയ, എതോപ്യ, എരിത്രിയതുടങ്ങിയആഫ്രിക്കന്‍ രാജ്യങ്ങളിലെ 200 അഭയാര്‍ത്ഥികള്‍, യാത്രചെയ്‌തിരുന്നനാടന്‍ ബോട്ട്‌ കത്തിമരണമടഞ്ഞത്‌ ഇക്കഴിഞ്ഞജൂലൈഅഞ്ചിനാണ്‌. പട്ടിണിയകറ്റാന്‍ ചെങ്കടലിന്റെമറുകരയിലെസൗദിഅറേബ്യയിലേക്കുള്ളയാത്രാമധ്യേയാണ്‌ ദുരന്തംസംഭവിച്ചത്‌. വരള്‍ച്ചയുംക്ഷാമവുംമൂലംഭക്ഷ്യസാധനങ്ങള്‍ക്ക്‌ ഇരട്ടിയിലധികംവിലഈടാക്കുന്നഈരാജ്യങ്ങളില്‍ തീവിലക്കുംഭക്ഷ്യവസ്‌തുക്കള്‍ ലഭ്യമല്ലെന്നാണ്‌ അവിടങ്ങളില്‍ നിന്നുംലഭ്യമാവുന്നവിവരം. ഉത്തരകൊറിയയിലെഅഭയാര്‍ത്ഥിദിനംപ്രതി 1200 കുട്ടികളാണത്രെഎത്തിക്കൊണ്ടിരിക്കുന്നത്‌. യു.എന്‍. സഹായത്തോടെനടന്നുവരുന്നഈക്യാമ്പുകളില്‍ തൊണ്ണൂറായിരംപേരെസംരക്ഷിക്കാനുള്ളസൗകര്യമേഉള്ളൂ. ഇതിനകംഅവിടെഎത്തിപ്പെട്ടവരാവട്ടെമുന്നേമുക്കാല്‍ ലക്ഷത്തിലധികവും. 1984-85ല്‍ എതോപ്യയില്‍ മാത്രംപട്ടിണിമൂലംപത്തുലക്ഷംപേരാണ്‌ മരണമടഞ്ഞത്‌. അധിനിവേഷഅഫ്‌ഗാനില്‍ ഐക്യരാഷ്‌ട്രസഭയുടെകണക്കുപ്രകാരംഒരുകോടിയാളുകള്‍ ക്ഷാമബാധിതരാണ്‌. ഭക്ഷ്യസുരക്ഷയില്ലാത്തവരുടെഎണ്ണംഎഴുപത്തിമൂന്ന്‌ ലക്ഷവും. വിദൂരമല്ലാത്തഭാവിയില്‍ അഴുപത്തിമൂന്ന്‌ ലക്ഷത്തില്‍ നിന്ന്‌ ആകണക്ക്‌ 30 ലക്ഷംകോടിയിലെത്തുമെന്നാണ്‌ യു.എന്‍. റിപ്പോര്‍ട്ട്‌.
ലോകത്ത്‌ ദാരിദ്ര്യവുംപട്ടിണിയുംവര്‍ദ്ധിക്കുന്നതിന്റെപ്രധാനകാരണമായിചൂണ്ടിക്കാണിക്കപ്പെടുന്നത്‌ ജനസംഖ്യയുടെആധിക്യമാണ്‌. ധാര്‍മികതയോടുംയാഥാര്‍ത്ഥ്യത്തോടുംഈവാദത്തിന്‌ പുലബന്ധംപോലുമില്ല. “ഭൂമിയിലുള്ളഒരുജീവിക്കെങ്കിലുംആഹാരംനല്‍കുവാനുള്ളഉത്തരവാദിത്തംഅല്ലാഹുഏറ്റെടുക്കാതിരുന്നിട്ടില്ല”(ഹൂദ്‌ 6) എന്നാണ്‌ ഖുര്‍ആന്റെപ്രഖ്യാപനം. ഇതുസംബന്ധമായിഗവേഷണംനടത്തിയപലരുംഖുര്‍ആന്റെഅധ്യാപനത്തെശരിപ്പെടുത്തുന്നതായികാണാം. ഭൂമിയില്‍ ജീവിക്കുന്നവരുടെഎണ്ണംവര്‍ധിച്ചത്‌ കൊണ്ടോകാലാവസ്ഥയിലെതാളപ്പിഴകൊണ്ടോഅല്ലദാരിദ്ര്യംഉണ്ടാകുന്നത്‌. മറിച്ച്‌ ഭൂലോകത്തെഭക്ഷ്യശേഖരംമുഴുവന്‍ ഒരുകൂട്ടംധനികര്‍ ഉപയോഗിക്കുകയുംനിയന്ത്രിക്കുകയുംചെയ്യുന്നത്‌ കൊണ്ടാണ്‌ പട്ടിണിയുംദാരിദ്ര്യവുംനാള്‍ക്കുനാള്‍പെരുകുന്നതെന്നാണ്‌ അമേരിക്കന്‍ ശാസ്‌ത്രജ്ഞനായഡോ. സൂസന്‍ ജോര്‍ജ്‌ അഭിപ്രായപ്പെടുന്നത്‌. ലോകത്ത്‌ ആവശ്യമുള്ളത്രവിഭവങ്ങള്‍ ഉല്‍പാദിപ്പിക്കെപ്പെടുന്നുണ്ടെന്നുംവിതരണംനീതിപൂര്‍വവുംശാസ്‌ത്രീയവുമല്ലാത്തതാണ്‌ പ്രശ്‌നമെന്നുംബെര്‍ണഡ്‌ഗിലന്റെ, റോജര്‍ വൈല്‍ എന്നിവര്‍ വെളിപ്പെടുത്തുന്നുണ്ട്‌.
ലോകത്തിലെപ്രായപൂര്‍ത്തിയായമനഷ്യരുടെഎണ്ണത്തിന്റെഒരുശതമാനംമാത്രമുള്ളകോടീശ്വരന്മാരാണ്‌ ലോകസമ്പത്തിന്റെ 40 ശതമാനംകൈവശപ്പെടുത്തിയിരിക്കുന്നത്‌. പത്തുശതമാനത്തിന്റെകൈയിലാണ്‌ ലോകആസ്‌തിയുടെ 85 ശതമാനമുള്ളത്‌. ഇവരില്‍ മൂന്നില്‍ ഒരുഭാഗംവാഴുന്നത്‌ അമേരിക്ക, ഫ്രാന്‍സ്‌, ഇംഗ്ലണ്ട്‌, ജപ്പാന്‍ എന്നീരാജ്യങ്ങളിലാണ്‌. ദരിദ്രരാജ്യങ്ങളിലെപ്രായപൂര്‍ത്തിയായമനുഷ്യരില്‍ പകുതിപേര്‍ക്കുംലഭിക്കുന്നത്‌ ലോകസമ്പത്തിന്റെഒരുശതമാനംമാത്രമാണത്രെ. വേള്‍ഡ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡവലപ്‌മെന്റ്‌ ഇക്കണോമിക്‌സ്‌ നടത്തിയപഠനമാണ്‌ സമ്പത്തിന്റെഅമിതകേന്ദ്രീകരണത്തിന്റെയുംദാരിദ്ര്യത്തിന്റെയുംഞെട്ടിപ്പിക്കുന്നഈവിവരംപുറത്തുവിട്ടത്‌.
40 കോടിപട്ടിണിപ്പാവങ്ങളുള്ളഇന്ത്യയില്‍ 500 കോടിരൂപയുടെഗോതമ്പുംപയര്‍ വര്‍ഗങ്ങളുംകന്നുകാലികള്‍ക്ക്‌ പോലുംപറ്റാത്തവിധംനിഷ്‌ഫലമാക്കിക്കളഞ്ഞതിന്‌ പരമോന്നതനീതിപീഠംഗവണ്‍മെന്റിനെഈയിടെശാസിക്കുകയുണ്ടായി. ഇതുപോലെഅമേരിക്കയില്‍ ഉല്‍പാദിപ്പിക്കുന്നചോളത്തിന്റെമൂന്നില്‍ ഒരുഭാഗംജൈവഇന്ധനത്തിനാണ്‌ ഉപയോഗിക്കുന്നത്‌. ഈഹൃസ്വവിശകലനത്തില്‍ നിന്നുംദാരിദ്ര്യത്തിന്റെയുംപട്ടിണിയുടെയുംകാരണങ്ങള്‍ ഗ്രാഹ്യമാണല്ലോ. ഈദുരവസ്ഥയില്‍നിന്ന്‌ ലോകത്തെസംരക്ഷിക്കാന്‍ പലസാമ്പത്തികനയങ്ങളുംഅവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. അല്‍ബേനിയ, റഷ്യ, റുമേനിയതുടങ്ങിയപലരാജ്യങ്ങളുടെയുംസാമ്പത്തികാടിത്തറതകര്‍ത്തപിരമിഡ്‌ സ്‌കീംദാരിദ്ര്യവുംപട്ടിണിയുംനിര്‍മാര്‍ജനംചെയ്യപ്പെടാന്‍ വേണ്ടിആവിഷ്‌കരിക്കപ്പെട്ടതായിരുന്നു. നമുക്ക്‌ സുപരിചിതമായആര്‍.എം.പി., ആംവേ, ബിസേര്‍, ടൈക്കൂണ്‍, നാനോഎക്‌സല്‍, മോഡികെയര്‍, അജന്തകെയര്‍, കോണിബയോ, ഗുഡ്‌വേതുടങ്ങിയമള്‍ട്ടിലെവല്‍ മാര്‍കറ്റിംഗിന്റെപടിഞ്ഞാറന്‍ രൂപഭേദമാണ്‌ പിരമിഡ്‌ സ്‌കീം. നെറ്റ്‌ വര്‍ക്ക്‌ മാര്‍ക്കറ്റിംഗ്‌ കമ്പനികള്‍ തീര്‍ത്തമോഹവലയങ്ങളില്‍ വഞ്ചിതരായതില്‍ അധികവുംനിത്യജീവിതംതള്ളിനീക്കാന്‍ പാടുപെടുന്നവരാണ്‌. ദാരിദ്ര്യത്തിന്റെപിടിയില്‍ നിന്ന്‌ എങ്ങനെയങ്കിലുംരക്ഷപ്പെടാന്‍ വേണ്ടിയാണ്‌ അവര്‍ ഇത്തരംകമ്പനികളില്‍ അഭയംതേടിയത്‌. സ്വപ്‌നജീവികളായഇത്തരക്കാര്‍ ചൂഷണംചെയ്യപ്പെടുകമാത്രമല്ല, സ്വന്തമെന്ന്‌ പറയപ്പെടാവുന്നതൊക്കെനഷ്‌ടപ്പെടുത്തുകയുംചെയ്‌തു.
ദാരിദ്ര്യനിര്‍മാര്‍ജനത്തിനുംസാമ്പത്തികസമത്വത്തിനുംവേണ്ടിഅവതരിപ്പിക്കപ്പെട്ടസോഷ്യലിസത്തിന്‌ ലക്ഷ്യവുംമാര്‍ഗവുംഒരുപോലെപിഴച്ചതായിചരിത്രംസാക്ഷ്യപ്പെടുത്തുന്നു. കാപിറ്റലിസത്തിന്റെചൂഷണങ്ങള്‍ക്കുംകമ്യൂണസിത്തിന്റെദുര്‍വാശിക്കുമിടയില്‍ മറ്റൊരുസാമ്പത്തികബദല്‍ സംവിധാനത്തിനേലോകത്തിന്റെപരാധീനതകള്‍ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. ആബദല്‍ സിദ്ധാന്തമാണ്‌ ഇസ്‌ലാമിലെസാമ്പത്തികവ്യവസ്ഥ. സാമ്പത്തികചൂഷണമോഅസാധ്യമായസമത്വമോഇസ്‌ലാംഅംഗീകരിക്കുന്നില്ല. രണ്ടിനെയുംഒരുപോലെനിരാകരിക്കുകയാണ്‌ ചെയ്യുന്നത്‌.
ബനൂഖുറൈളയില്‍ നിന്നുംസംഘട്ടനമില്ലാതെപിടിച്ചെടുത്തസമ്പത്തിന്റെയഥാര്‍ത്ഥഉടമസ്ഥാവകാശംഅല്ലാഹുവിനുംഅതിന്റെകൈവശാവകാശംറസൂലിനുംഅടുത്തകുടുംബങ്ങള്‍ക്കുംഅനാധര്‍ക്കുംഅഗതികള്‍ക്കുംവഴിയാത്രക്കാര്‍ക്കുമാണന്ന്‌ വിശദീകരിച്ചശേഷംഅതിന്റെകാരണംഅല്ലാഹുപറയുന്നത്‌ “ധനികര്‍ക്കിടയില്‍ സമ്പത്ത്‌ കൈമാറ്റംചെയ്യപ്പെടാതിരിക്കാന്‍ വേണ്ടിയാണിത്‌” എന്നാണിത്‌. ഇസ്‌ലാമിലെധനതത്വശാസ്‌ത്രത്തിന്റെഅടിസ്ഥാനമായിഈഖുര്‍ആന്‍ വാക്യത്തെനമുക്കവതരിപ്പിക്കാനാവും. സമ്പത്ത്‌ ഒരാളില്‍ കേന്ദ്രീകരിച്ച്‌ അതുകൊണ്ട്‌ മറ്റുള്ളവര്‍ക്ക്‌ ഉപകാരംലഭിക്കാതെപോവുന്നതിനെഇസ്‌ലാംവിലക്കിയിട്ടുണ്ട്‌. സകാത്ത്‌, സ്വദഖ, ഭക്ഷണില്ലാത്തവര്‍ക്ക്‌ ഭക്ഷണംനല്‍കല്‍, വസ്‌ത്രംനല്‍കല്‍ ഇതിനെല്ലാംഇസ്‌ലാംവലിയപുണ്യംകല്‍പിച്ചിട്ടുണ്ട്‌. എണ്ണമറ്റഹദീസുകളില്‍ നിര്‍ബന്ധമായസകാത്തിനെസംബന്ധിച്ച്‌ നബി(സ) പരാമര്‍ശിച്ചിട്ടുണ്ട്‌. ഖുര്‍ആനില്‍ മുപ്പത്‌ തവണയാണ്‌ സകാത്ത്‌ എന്നപദംആവര്‍ത്തിച്ചിട്ടുള്ളത്‌. നിസ്‌കാരം, നോമ്പ്‌, ഹജ്ജ്‌ തുടങ്ങിയഇബാദത്തുകളില്‍ പുലര്‍ത്തുന്നകണിശതപലപ്പോഴുംസകാത്തില്‍ നാംകാണിക്കാറില്ല. അവയാവട്ടെഅല്ലാഹുവിനോടുമാത്രംചെയ്‌തുതീര്‍ക്കേണ്ടബാധ്യതകളാണ്‌. സകാത്ത്‌ ഒരുഇബാദത്ത്‌ മാത്രമല്ല, അതിന്റെഅവകാശികളുടെഅവകാശംകൂടിയാണ്‌. മനുഷ്യന്റെബാധ്യതകൂടിഅതിലുണ്ടെന്ന്‌ വ്യക്തം. സകാത്തിലൂടെമാത്രംദാരിദ്ര്യനിര്‍മാര്‍ജനവുംസുഭിക്ഷതയുംസമ്പൂര്‍ണമാക്കാന്‍ ഒരുപക്ഷേകഴിഞ്ഞെന്നുവരില്ല. അതിനാണ്‌ ഐച്ഛികദാനങ്ങളെഇസ്‌ലാംപ്രോത്സാഹിപ്പിക്കുന്നത്‌. ജീവിതവിഭവങ്ങള്‍ പാഴാക്കിക്കളയുന്നതിനെനബി(സ) പലപ്പോഴുംവിലക്കിയതായിഹദീസുകളില്‍ കാണാം. അതിലുള്ളധാര്‍മികപ്രശ്‌നങ്ങളെമാത്രംകണക്കിലെടുത്തല്ലനബി(സ) അങ്ങനെകല്‍പിച്ചത്‌. മറിച്ച്‌ സാമൂഹ്യമായിനിരവധിസന്ദേശങ്ങള്‍ അത്തരംഹദീസുകളില്‍ നമുക്ക്‌ വായിക്കാനാവും.
ജാബിറി(റ)ല്‍ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു. നിങ്ങളില്‍ ഒരാളുടെപക്കല്‍ നിന്ന്‌ അല്‍പംഭക്ഷണംവീണുപോയാല്‍ അവനത്‌ എടുക്കുകയുംഅഴുക്കുകള്‍ നീക്കിഭക്ഷിക്കുകയുംചെയ്യട്ടെ. പിശാചിനുവേണ്ടിഅതവന്‍ ഉപേക്ഷിക്കരുത്‌. വിരലുകള്‍ നക്കിത്തുടക്കുംവരെടവ്വല്‍ ഉപയോഗിച്ചുഅവകളെതുടക്കരുത്‌. കാരണംഭക്ഷണത്തില്‍ എവിടെയാണ്‌ ബര്‍കത്ത്‌ എന്ന്‌ നിങ്ങള്‍ക്കറിയില്ല (മുസ്‌ലിം).
സാമ്പത്തികരംഗത്ത്‌ ശാസ്‌ത്രീയവുംപ്രായോഗികവുമായസമാഹരണനിര്‍വഹണസമ്പ്രദായംഏര്‍പ്പെടുത്തിയതുകൊണ്ടാണ്‌ രണ്ടാംഉമര്‍ എന്നറിയപ്പെടുന്നഅമവീഭരണാധികാരിഉമര്‍ബിന്‍ അബ്‌ദുല്‍ അസീസിന്റെകാലത്ത്‌ സമ്പൂര്‍ണദാരിദ്ര്യനിര്‍മാര്‍ജനംസാധ്യമായത്‌. ഇസ്‌ലാമിന്റെസാമ്പത്തികവീക്ഷണംസാര്‍വത്രികമായിനടപ്പില്‍ വരുത്താന്‍ സാധിക്കുന്നപക്ഷംദാരിദ്ര്യമുക്തരായഒരുനവലോകത്തെനമുക്ക്‌ സ്വപ്‌നംകാണാം. 

, സത്യധാര ദൈ്വവാരിക, ആഗസ്റ്റ്, 2011, ഇസ്്‌ലാമിക് സെന്റര്‍, കോഴിക്കോട്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter