ഈജിപ്തില്‍ ഗിസയിലെ പിരമിഡിനേക്കാള്‍ പഴയ പിരമിഡ് കണ്ടെത്തി
- Web desk
- Feb 5, 2014 - 12:46
- Updated: Sep 16, 2017 - 12:05
ഈജിപ്തില്‍ പുരാവസ്തു ഗവേഷകര്‍ 4600 വര്‍ഷം പഴക്കമുള്ള പിരമിഡ് കണ്ടെത്തി. ഗിസയിലെ മഹാ പിരമിഡിനേക്കാള്‍ ചുരുങ്ങിയത് പതിറ്റാണ്ടുകളെങ്കിലും പഴക്കം വരുന്ന അതിനിഗൂഢമായ സ്റ്റെപ് പിരമിഡാണ് ദക്ഷിണ ഈജിപ്തിലെ പൗരാണിക ജനവാസ കേന്ദ്രമായ എഡ്ഫുവിന് സമീപം ഗവേഷകര്‍ കുഴിച്ചെടുത്തത്. 2635-2610 കാലഘട്ടത്തില്‍ ഈജിപ്ത് ഭരിച്ച ഹൂനി ഫറോവയുടെയോ 2610-2590 കാലഘട്ടത്തില്‍ ഭരിച്ച സ്നെഫ്രു ഫറോവയുടെയോ കാലത്ത് നിര്‍മ്മിക്കപ്പെട്ട പ്രാദേശിക പിരമിഡുകള്‍ എന്ന് വിളിക്കപ്പെടുന്നവയുടെ കൂട്ടത്തില്‍ പെടുന്നതാണ് ഇത് എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.
നിര്‍മ്മാണ വേളയില്‍ 13 മീറ്റര്‍ ഉയരമുണ്ടായിരുന്ന പിരമിഡ് പിന്നീട് കാലാന്തരങ്ങളില്‍ ശിലാഫലകങ്ങള്‍ കൊള്ളയടിക്കപ്പെട്ടും കാലാവസ്ഥാവ്യതിയാനങ്ങള്‍ക്ക് വിധേയമായും ഇന്ന് കഷ്ടിച്ച് അഞ്ച് മീറ്റര്‍ ഉയരം മാത്രമാണുള്ളത്. മദ്ധ്യ-ദക്ഷിണ ഈജിപ്തിലെ പ്രധാന ജനവാസ കേന്ദ്രങ്ങള്‍ക്കു സമീപം ചിതറിക്കിടക്കുന്ന പ്രാദേശിക പിരമിഡുകളില്‍ നിന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്ത ഏഴ് പിരമിഡുകളുടെ കൂട്ടത്തില്‍ എഡ്ഫുവില്‍ പുതുതായി കണ്ടെടുക്കപ്പെട്ടതുള്പ്പെടെ ആറെണ്ണം ഒരേ രൂപത്തിലുള്ളവയാണ്. ഇവയുടെ രൂപസാദൃശ്യം അമ്പരപ്പിക്കുന്നതാണെന്നും ഇവയെല്ലാം ഒരൊറ്റ പ്ലാനനുസരിച്ച് നിര്മ്മിക്കപ്പെട്ടവയായിരിക്കണമെന്നും ഗവേഷണത്തിന് നേതൃത്വം നല്കിയ ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസേര്‍ച് അസോസിയേറ്റായ ഗ്രിഗറി മറോര്ദ് പറഞ്ഞു.
ഫറോവമാരുടെ ശവസംസ്ക്കാരത്തിന് വേണ്ടി നിര്‍മ്മിക്കപ്പെട്ടിരുന്ന സാധാരണ പിരമിഡുകളില്‍ നിന്ന് വിഭിന്നമായി ഉള്ളില്‍ അറകളില്ലാതെ പണിതുയര്‍ത്തപ്പെട്ട ഈ പിരമിഡുകളുടെ നിര്മ്മാണോദ്ദേശ്യം ഇന്നും വ്യക്തമല്ല. രാജക്കന്മാരുടെ ശക്തിപ്രകടനത്തിനും മറ്റുമായിരിക്കാം ഇവ കെട്ടിയുയര്ത്തപ്പെട്ടതെന്നാണ് പൊതുവെയുള്ള ധാരണ.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment