ഇന്റര്‍നെറ്റ് മേല്‍നോട്ട അധികാരം വിട്ടു കൊടുക്കാന്‍ അമേരിക്ക ഒരുങ്ങുന്നു
- Web desk
- Mar 18, 2014 - 10:37
- Updated: Sep 13, 2017 - 03:48
ഏറെ വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കൊടുവില്‍, ഇന്റര്‍നെറ്റിന്റെ അടിസ്ഥാനങ്ങളായ വെബ് അഡ്രസ്സുകള്ക്കും ഡൊമെയ്ന്‍ നെയിമുകള്‍ക്കും മേലുള്ള നിരീക്ഷണം അമേരിക്ക അവസാനിപ്പിക്കാനൊരുങ്ങുന്നു. ഇന്റര്‍നെറ്റിന്റെ പ്രാരംഭകാലം മുതല്‍ അമേരിക്ക ഒരവാകശം പോലെ സുക്ഷിച്ചിരുന്ന ഈ അധികാരം 2015ഓടെ രൂപമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരന്താരാഷ്ട്ര സംഘടനക്ക് വിട്ടു കൊടുക്കാനാണ് അമേരിക്ക തയ്യാറാവുന്നത്.
അമേരിക്കന്‍ രഹസ്യാന്വേഷണ സംഘമായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയിലെ മുന്‍ ജോലിക്കാരനായ എഡ്വേഡ് സ്നോഡന്, ആഗോള തലത്തിലെ ചാരപ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കന്‍ രഹസ്യാന്വേഷണ സംഘങ്ങള്‍ നടത്തിയ ഫോണ്‍ ചോര്ത്തലുകളെയും ഇന്റര്‍നെറ്റ് കടന്നു കയറ്റങ്ങളെയും കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകള്‍ ലോക രാഷ്ട്രങ്ങളുടെ ശക്തമായ എതിര്‍പ്പിനും വിരോധത്തിനും അമേരിക്കയെ ഇരയാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് 1998 മുതല്‍ അമേരിക്കക്കു വേണ്ടി ഇന്റര്‍നെറ്റ് മേല്‍നോട്ടം നിര്‍വ്വഹിച്ചു പോരുന്ന ഇന്റര്‍നെറ്റ് കോര്പ്പറേഷന് ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നംബേഴ്സ് അഥവാ ഐകാന് എന്ന സംഘടനയുടെ തന്നെ കീഴില്‍, മേല്‍നോട്ടത്തിനായി ഒരന്താഷ്ട്ര സംഘത്തിന് രൂപം നല്കി അധികാരം കൈമാറാന്‍ അമേരിക്ക ഒരുങ്ങുന്നത്.
ഇതിന്റെ പ്രാരംഭ പടിയെന്നോണം ഈ മാസം 23ന് സിംഗപ്പൂരില്‍ വെച്ച് ഐകാനിനു കീഴില്‍ സംഘടിപ്പിക്കപ്പെടുന്ന ചര്‍ച്ചയില്‍ ലോകരാഷ്ട്രങ്ങളിലെ ഭരണകൂട, സ്വകാര്യ മേഖല, പൊതുജന പ്രതിനിധികളും ഇന്റര്‍നെറ്റ് സംഘങ്ങളും പങ്കെടുക്കും. അതേ സമയം ഇന്റര്‍നെറ്റ് ഉപജീവന മാര്‍ഗ്ഗമാക്കിയ ധാരാളം സംരംഭകരും സ്ഥാപനങ്ങളും പുതുതായി രൂപീകരിക്കപ്പെടാന്‍ പോകുന്ന സംഘടനയുടെ സ്വഭാവത്തെക്കുറിച്ചും അധികാര പരിധികളെക്കുറിച്ചും കടുത്ത ആശങ്കയിലാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment