'രണ്ടു ചന്ദ്രന്മാര്‍' പ്രചരണം തെറ്റാണെന്ന് നഹ്റു പ്രാനറ്റോറിയം
ബുധനാഴ്ച ആകാശത്തു രണ്ടു ചന്ദ്രന്മാരെ കാണാനാവുമെന്ന സോഷ്യല്‍ മീഡിയകളിലെ പ്രചാരണം തെറ്റാണെന്ന് പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെഹ്റു പ്ലാനറ്റോറിയം ഡയറക്ടര്‍ വ്യക്തമാക്കി. ചൊവ്വാ ഗ്രഹവും ചന്ദ്രനും ഒരേ വലിപ്പത്തില്‍ ആകാശത്തു ദൃശ്യമാവുമെന്നാണ് ഈമയിലിലൂടെയും സോഷ്യല്‍ മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന രണ്ടു ചന്ദ്രന്മാര്‍ ആകാശത്തു തെളിയുമെന്ന വാര്‍ത്ത തെറ്റാണ്. അത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുത്- പ്ലാനറ്റോറിയം ഡയറക്ടര്‍ അരവിന്ദ് പരജ്ഞ്പെ വ്യക്തമാക്കി. ഭൂമിക്കും ചൊവ്വാ ഗ്രഹത്തിനും ഇടയിലുള്ള ദൂരം കാലത്തിനനുസരിച്ച് 54.6 മില്യണ്‍ കി.മി മുതല്‍ 401 മില്യണ്‍ കി.മി വരെ ആകാം. ഇതില്‍ ഭൂമിയും ചൊവ്വയും ഏറ്റവും അടുത്തു വരിക വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ്. ആ സമയത്തു പോലും നമുക്ക് ഒരു ക്രിക്കറ്റ് പന്ത് ആറു കിലോമീറ്റര്‍ അകലെ വെച്ചുനോക്കിയാല്‍ കാണുന്ന വലിപ്പത്തിലേ ചൊവ്വയെ ദര്‍ശിക്കാനാവൂ. ചന്ദ്രനെ കാണുന്ന പോലെ ഭൂമിയില്‍ നിന്ന് ചൊവ്വയെ കാണുക അസാധ്യമാണ്- അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter