കുട്ടികള്‍ക്ക് പേരിടുമ്പോള്‍ അര്‍ഥം കിട്ടാതെ വലയാറുണ്ടോ?
നല്ല പേര് കുട്ടികള്‍ക്കിടാനാണ് എല്ലാവര്‍ക്കും ഇഷ്ടം. അങ്ങനെ തന്നെയാണ് വിശ്വാസികള്‍ ചെയ്യേണ്ടതും. എന്നാല്‍ ആദ്യം കണ്ടുവെച്ച പേരിനു ഓരോ തടസ്സങ്ങള്‍ പറഞ്ഞ് അവസാന സമയത്തായിരിക്കും ഓരോരുത്തര്‍ വരിക. പുതിയ പേരുകള്‍ക്കാണെങ്കില്‍ അത്ര പെട്ടന്നൊന്നും അര്‍ഥം കിട്ടുകയുമില്ല. ഇത്തരം സാഹചര്യങ്ങളില്‍ നമുക്ക് അവലംബിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് Islamic Names with Meanings എന്ന ആപ്പ്. നിരവധി അറബി പേരുകളും അവയുടെ അര്‍ഥങ്ങളും ഇംഗ്ലീഷില്‍ ഇതില്‍ ഫീഡ് ചെയ്തു വെച്ചിട്ടുണ്ടാകും. അതിനു പുറമെ പുതിയ പേരുകള്‍ സെര്‍ച്ചു ചെയ്തു കണ്ടെത്താനുള്ള സൌകര്യവും ഉണ്ട്. പഴയ ആപ്പിന്‍റെ പരികൃഷ്ത രൂപം പുറത്തിറങ്ങിയത് കഴിഞ്ഞ ആഴ്ചയാണ്. സ്വന്തമായി ഇഷ്ടപ്പെട്ട പേരുകളുടെ പട്ടിക തയ്യാറാക്കി വെക്കാനും അക്കാര്യം സുഹൃത്തക്കളുമായോ ബന്ധുക്കളുമായോ പങ്കുവെക്കാനുമുള്ള സൌകര്യവും ഈ ആപ്പ് നല്‍കുന്നുണ്ട്. മിഴിവുറ്റ ഡിസൈനും യുസര്‍ ഇന്റര്‍ഫേസും ഈ ആപ്പിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter