സെറ്റ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ച
- Web desk
- Nov 19, 2013 - 10:19
- Updated: Oct 1, 2017 - 08:50
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെയും നോണ്‍വൊക്കേഷനല്‍ വി.എച്ച്.എസ്.ഇ അധ്യാപകരുടെയും അടിസ്ഥാന യോഗ്യതയാണ് സെറ്റ്. 2014 ഫെബ്രുവരി രണ്ടിനു നടത്തപ്പെടുന്ന ടെസ്റ്റിന് സംസ്ഥാനത്തെ പതിനാലു ജില്ലകളിലും കേന്ദ്രങ്ങളുണ്ടാകും.
ബന്ധപ്പെട്ട വിഷയത്തില്‍ അമ്പത് ശതമാനം മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദവും ബി.എഡ് കോഴ്സും പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ആന്ത്രപോളജി, കൊമേഴ്സ്, ഫ്രഞ്ച്, ഗാന്ധിയന്‍ സ്റ്റഡീസ്, ജിയോളജി, ജര്‍മന്‍, ഹോം സയന്‍സ്, ജേണലിസം, ലാറ്റിന്‍, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യന്‍, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് ബി.എഡ് വേണമെന്നില്ല.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ട് ഡിസംബര്‍ 9നകം തിരുവനന്തപുരത്തെ ഓഫീസിലെത്തിക്കണം.
വിശദവിവരങ്ങള്‍ക്ക്: http://www.lbskerala.com/
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment