സിവില്‍ സര്‍വീസ് പരീക്ഷയെഴുതാനുള്ള പ്രായപരിധി കുറച്ചു
സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനുള്ള അവസരങ്ങളുടെ എണ്ണവും പ്രായപരിധിയും കുറച്ച് കേന്ദ്രം വിജ്ഞാപനം ഇറക്കി. ഇതുപ്രകാരം അടുത്ത വര്‍ഷം മുതല്‍ ജനറല്‍ വിഭാഗത്തിന്‍റെ ഉയര്‍ന്ന പ്രായപരിധി 30ല്‍ നിന്ന് 26 ആയി കുറച്ചു. പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്ക് ഇത് 35 നിന്ന്29 ആയും ഒ.ബി.സി വിഭാഗങ്ങളുടേത് 33ല്‍നിന്ന് 28ഉം ആയും കുറച്ചു. സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനുള്ള അവസരം പൊതു ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്നായി നിജപ്പെടുത്തും. പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്ക് ആറും ഒ.ബി.സി ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ചും ആയി കുറച്ചിട്ടുണ്ട്. ഭരണ പരിഷ്കരണ കമീഷന്‍െറ (എ.ആര്‍.സി) ശിപാര്‍ശകള്‍ അനുസരിച്ചാണ് പുതിയ ഭേദഗതികള്‍. പിന്നാക്ക ഗ്രാമീണ മേഖലകളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികളെയായിരിക്കും നിയമം കാര്യമായി ബാധിക്കുക.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter