ഇസ്‌ലാമോഫോബിയ മുസ്‌ലിംകള്‍ക്ക് മാത്രമല്ല, ആഗോള സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും ഭീഷണിയാണെന്ന് യു.എന്നില്‍ മുസ്‌ലിം വേള്‍ഡ് ലീഗ് മേധാവി
വെള്ളിയാഴ്ച ന്യൂയോര്‍ക്ക് ആസ്ഥാനത്ത് നടന്ന ഇസ്‌ലാമോഫോബിയക്കെതിരായ അന്താരാഷ്ട്ര ദിനാചരണത്തില്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലും മുസ്‌ലിം പണ്ഡിതരുടെ അസോസിയേഷന്‍ ചെയര്‍മാനുമായ ഡോ.മുഹമ്മദ് അല്‍ ഇസ്സ മുഖ്യപ്രഭാഷകനായി.
ഇസ്‌ലാമോഫോബിയയുടെ ഏറ്റവും ഭയാനകമായ പ്രകടനകളിലൊന്നാണ് വിദ്വേഷ പ്രസംഗമെന്ന് ഡോ. അല്‍ഇസ്സ തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. ഇത് മുസ്‌ലിംകളെ മാത്രമല്ല ദോഷകരമായി ബാധിക്കുകയെന്നും ഇത്‌വഴി സാമൂഹിക വിഭജനത്തിനും തീവ്രവാദത്തിനും വഴിവെക്കുമെന്നും അദ്ധേഹം മുന്നറിയിപ്പ് നല്‍കി.
ഈ വര്‍ധിച്ചവരുന്ന ഫോബിയ പ്രവണത ആധുനിക ഭരണഘടനകളും അന്താരാഷ്ട്ര നിയമങ്ങളും ഉയര്‍ത്തിപ്പിടിച്ച അടിസ്ഥാന തത്വമായ എല്ലാവരെയും ഉള്‍കൊള്ളുന്ന പൗരത്വത്തെ ഭീഷണിപ്പെടുത്തുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
മുസ്‌ലിംകള്‍ക്കെതിരെ വിവേചനം,അടിസ്ഥാന അവകാശ നിഷേധം എന്നിവ ഉള്‍പ്പെടെ മുസ്‌ലിംകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ വര്‍ധനവ് സൂചിപ്പിക്കുന്ന സ്ഥിതിവിവരണക്കണക്ക് അദ്ധേഹം അവതരിപ്പിച്ചു.കൂടാതെ ചിലയിടങ്ങളിലെ മുസ്‌ലിം സമുദായങ്ങളുടെ പാര്‍ശ്വവത്കരണത്തിലേക്ക് അദ്ധേഹം വിരല്‍ചൂണ്ടി. ലോകമെമ്പാടുമുള്ള രണ്ട് ബില്യണ്‍ മുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സത്ത ഉള്‍കൊള്ളുന്നവരാണെന്ന് ഡോ. അല്‍ ഇസ്സ തന്റെ ഭാഷണത്തില്‍ വ്യക്തമാക്കി,
''ഓ മനുഷ്യരെ, തീര്‍ച്ചയായും നിങ്ങളെ നാം ആണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചു, നിങ്ങള്‍ പരസ്പരം അറിയുന്നതിനായി നിങ്ങളെ ജനങ്ങളും ഗോത്രങ്ങളുമാക്കിയിരുന്നു'' എന്ന ഖുര്‍ആനിലെ സൂറത്തുല്‍ ഹുജറാത്തിലെ 13 ാം സൂക്തം അദ്ധേഹം എടുത്തുദ്ധരിച്ചു.
ഇസ്‌ലാമോഫോബിയ കേവലം മതപരമായ പ്രശ്‌നമല്ലെന്നും ആഗോള സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും അപകടമുണ്ടാക്കുന്ന മാനുഷിക പ്രതിസന്ധിയാണെന്നും അദ്ധേഹം ഉറച്ചു പറഞ്ഞു.
''ഞങ്ങള്‍ ഈ അന്താരാഷ്ട്ര വേദിയില്‍ നിന്ന് സംസാരിക്കുമ്പോള്‍ ഞങ്ങള്‍ ഇസ്‌ലാമിനെ മാത്രമല്ല സംരക്ഷിക്കുന്നത്, മറിച്ച് സാര്‍വത്രിക മാനുഷിക മൂല്യങ്ങള്‍ക്കായി നില കൊള്ളുകയാണ് ചെയ്യുന്നത്''- അദ്ധേഹം പറഞ്ഞു.
വിദ്വേഷപ്രേരമായ രാഷ്ട്രീയ പ്രചാരണങ്ങള്‍, മാധ്യമ പക്ഷപാതം, ഭയവും ഭിന്നിപ്പും വളര്‍ത്തുന്ന നയങ്ങള്‍ തുടങ്ങിയവയെ ഡോ.അല്‍ ഇസ്സ അപലപിച്ചു.
അദ്ധേഹം പ്രഖ്യാപിച്ചു: ''മതാനുയായികളെ വെറുപ്പിന്റെയും വിവേചനത്തിന്റെയും ലക്ഷ്യമാക്കരുത്, വംശീയ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ വേണ്ട, രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തരുത്, അസഹിഷ്ണുത വളര്‍ത്തുന്ന മാധ്യമങ്ങള്‍ പാടില്ല, അസത്യങ്ങള്‍ പ്രചരിപ്പിക്കുന്ന പ്ലാറ്റ് ഫോമുകള്‍ ഉണ്ടാവാന്‍ പാടില്ല, കൂടാതെ ഏകദേശം രണ്ട് ബില്യണ്‍ ആളുകള്‍ പിന്തുടരുന്ന വിശ്വാസവുമായി തീവ്രവാദത്തെ ബന്ധപ്പെടുത്തരുത്''.
ഇസ്‌ലാമിന്റെയും അതിന്റെ സമാധാന അധ്യാപനങ്ങളെയും കുറിച്ചുള്ള സത്യം തിരിച്ചറിയാന്‍ ലോകത്തെ പ്രേരിപ്പിക്കുമ്പോള്‍ സ്വന്തം അജണ്ടക്കായി മതത്തെ വളച്ചൊടിക്കുന്ന തീവ്രവാദികളെ അദ്ധേഹം തള്ളിക്കളയും ചെയ്തു.സഹിഷ്ണുതയെയും പരസ്പര ധാരണയെയും ഉള്‍ക്കൊള്ളുന്ന ഒരു ലോകത്തിനായി പ്രവര്‍ത്തിക്കാന്‍ ഡോ.അല്‍ ഇസ്സ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. ഇസ്‌ലാമോഫോബിയക്കെതിരായ അവബോധം വളര്‍ത്തുന്നതില്‍ വിദ്യഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങളുടെ നിര്‍ണായക പങ്ക് അദ്ധേഹം ഊന്നിപ്പറഞ്ഞു.
തന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഡോ. അല്‍ ഇസ്സ യു.എന്‍ ജനറല്‍ അസംബ്ലി പ്രസിഡണ്ട് ഡെന്നിഫ് ഫ്രാന്‍സിസുമായി ഉഭയക്ഷി ചര്‍ച്ചകള്‍ നടത്തി.
മുഖ്യപ്രഭാഷണം നടത്താനുള്ള അദ്ധേഹത്തിന്റെ ക്ഷണം ഇസ്‌ലാമോഫോബിയക്കെതിരെ പോരാടുന്നതിലും അന്താരാഷ്ട്ര സഖ്യങ്ങള്‍ വളര്‍ത്തുന്നതിലും മത സഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതിലും മുസ്‌ലിം വേള്‍ഡ് ലീഗിന്റെ ഇടപെടലിനുള്ള ആഗോള അംഗീകാരമാണെന്ന് വിലയിരുത്തി.
Leave A Comment