ഇസ്‌റാഈലും നെതന്യാഹുവും ഒറ്റപ്പെടും:സ്പാനിഷ് പ്രധാനമന്ത്രി

ഗസ്സയില്‍ തുടരുന്ന അതിക്രമങ്ങളില്‍ ആഗോള തലത്തില്‍ ഇസ്രയേലും നെതന്യാഹുവും ഒറ്റപ്പെടുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. യുദ്ധത്തില്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ ഇസ്‌റാഈല്‍ ലംഘിച്ചുവെന്ന് യൂറോപ്യന്‍ കമ്മീഷന്‍ കണ്ടെത്തിയാല്‍ അവരുമായുള്ള നയതന്ത്രബന്ധം വേര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാവണമെന്നും ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കുന്നതിന് ലോകരാജ്യങ്ങള്‍ തീരുമാനമെടുക്കണമെന്നും സാഞ്ചസ് വ്യക്തമാക്കി.
ഗസ്സയില്‍ ഭക്ഷണ വിതരണം നടത്തുകയായിരുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ കിച്ചണ്‍ അംഗങ്ങളെ ഇസ്‌റാഈല്‍ സൈന്യം ബോംബിട്ട് കൊലപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും സാഞ്ചസ് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter