മഞ്ചേരി അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ 

മഞ്ചേരി അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ 
(ഓവുങ്ങല്‍ അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍)

ഹിജ്‌റ 1314 മഞ്ചേരിയിലാണ് മഹാനവര്‍കള്‍ ജനിക്കുന്നത്. കാവുങ്ങല്‍ കുഞ്ഞാലി മുസ്‌ലിയാരാണ് പിതാവ്. പള്ളിപ്പുറം യൂസുഫ് മുസ്‌ലിയാര്‍, മഞ്ചേരി മുദരിസും സമസ്ത മുശാവറ മെമ്പറുമായിരുന്ന നാലകത്ത് മരക്കാരുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പ്രധാന ഉസ്താദുമാരാണ്. സമസ്തയുടെ പ്രഥമ വൈസ് പ്രസിഡണ്ടുമാരിലൊളായിരുന്ന ഫള്ഫരി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ വെല്ലൂരിലെ സഹപാഠിയാണ്. 1337-ലാണ് ബാഖിയാത്തില്‍ നിന്നും ബിരുദമെടുക്കുന്നത്. തുടര്‍ന്ന് ഉസ്താദുമാരുടെ ക്ഷണപ്രകാരം തഞ്ചാവൂരിനടുത്ത ലാല്‍പേട്ടയില്‍ മുദരിസായി സേവനമനുഷ്ഠിച്ചു. ബാഖിയാത്ത് പ്രിന്‍സിപ്പല്‍മാരായിരുന്ന കുട്ടിമുസ്‌ലിയാര്‍ ഫള്ഫരി, ഒ.കെ അബ്ദുറഹ്‌മാന്‍ കുട്ടി ഹസ്രത്ത് തുടങ്ങിയ മഹാ പ്രതിഭകള്‍ അദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങളാണ്. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെയും, കിടങ്ങഴി അബ്ദു റഹ്‌മാന്‍ മുസ്‌ലിയാരുടെയും നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാരുടെയും ഉസ്താദ് കൂടിയാണ് മഹാനവര്‍കള്‍. ഹി:1401 ല്‍ തന്റെ 87-ാം വയസ്സിലാണ് മഹാന്‍ വഫാത്താവുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter