ഒരുലക്ഷം രൂപയാണ് എന്റെ ശമ്പളം. പ്രതിമാസം നാട്ടിലും ഗള്‍ഫിലുമായി ഏകദേശം 25000 രൂപ ചെലവ് വരുന്നു. മിച്ചം 75000 രൂപ. നാട്ടില്‍ ഒരു സെന്റ് സ്ഥലത്തിന് മിനിമം 2 ലക്ഷമാണ് വില, ഒരു വീട് പണിയാന്‍ ചുരുങ്ങിയത് 20 ലക്ഷം അങ്ങനെ വരുമ്പോള്‍ ഈ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കും വരെ എനിക്ക് സകാത്ത് ഉണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ എത്ര?
ചോദ്യകർത്താവ്
Nisam
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശമ്പളത്തിന്റെ സകാതിനെക്കുറിച്ച് മുമ്പ് നാം വിശദമായി പറഞ്ഞതാണ്. അതിന് ഇവിടെ നോക്കുക. വീട് വെക്കാനും അതിനായി സ്ഥലം വാങ്ങാനുമാണെന്ന ഉദ്ദേശ്യത്തോടെ സൂക്ഷിച്ചുവെച്ചാലും കാശിന് വര്‍ഷം തികയുമ്പോള്‍ സകാത് നല്‍കേണ്ടത് തന്നെയാണ്. എന്നാല്‍ വീട് വെക്കാനായി സ്ഥലം വാങ്ങിയാല്‍ ആ സ്ഥലത്തിന് സകാത് നല്‍കേണ്ടതില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


