ഗള്‍ഫ് നാടുകളില്‍ കിട്ടുന്ന ഐസില്‍ വെച്ച കോഴി ഭക്ഷിക്കല്‍ അനുവദനീയമാണോ? അത് ദിവസങ്ങളോ അല്ലെങ്കില്‍ മാസങ്ങളോളം വെച്ച കോഴികളാണ്.
ചോദ്യകർത്താവ്
ishak
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞു എന്നത് കൊണ്ട് മാത്രം അറുക്കപ്പെട്ട കോഴിയും മറ്റും നിഷിദ്ധമാവുകയില്ല. എന്നാല്‍ അത്തരം പാക്ക് ചെയ്ത് വരുന്നവ യഥാവിധി ഹലാലായ രൂപത്തില്‍ അറുത്തതാണെന്ന ധാരണ ഉണ്ടാവേണ്ടതാണ്. അറവ് ശരിയായ രീതിയിലാണോ അല്ലേ എന്നതിനെ അടിസ്ഥാനമാക്കിയാണ് ഭക്ഷിക്കാമോ ഇല്ലേ എന്ന് തീരുമാനിക്കപ്പെടുന്നത്. അറവിന്റെ നിബന്ധനകളും ഭക്ഷണരീതികളിലെ മറ്റു നിയമങ്ങളുമൊക്കെ ഭക്ഷണം, വസ്ത്രം എന്ന ഉപവിഭാഗത്തില്‍ വിശദമാക്കിയിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


