ലൈഫ് ഇന്‍ശൂറന്‍സിന്റെ കര്‍മ്മശാസ്ത്ര സമീപനം എന്ത്?
ചോദ്യകർത്താവ്
abdul khadir-malappuram
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നാളെയെക്കുറിച്ചുള്ള മനുഷ്യന്റെ പേടിയെ ചൂഷണം ചെയ്ത് പണമാക്കി മാറ്റുന്നതാണ് ഇന്ശൂറന്സ്. ഇന്‍ശൂറുകളെ അനുകൂലിക്കുന്ന ചില ആധുനിക പണ്ഡിതരുണ്ട്. എന്നാല്‍ ഭൂരിഭാഗം പണ്ഡിതന്മാരും അത് അനുവദനീയമല്ല എന്ന അഭിപ്രായക്കാരാണ്. കര്‍മ്മശാസ്ത്രം അനുവദിക്കുന്ന ഇടപാടുകളുടെ ഗണത്തില്‍ അത് ഉള്‍പ്പെടുത്താനാവില്ലെന്നതാണ് പ്രധാന കാരണം. അതോടൊപ്പം, ഇന്‍ശൂറന്‍സിലൂടെ സ്വരൂപിക്കപ്പെടുന്ന പലിശ വിഭാഗത്തിലാണ് ചെലവ് ചെയ്യപ്പെടുന്നതും തിരിച്ചു ലഭിക്കുന്നതും. അത് കൊണ്ട് തന്നെ പലിശയെ സഹായിക്കലും പലിശ വാങ്ങലുമായി തീരുന്നു അത്. ഇവ്വിഷയകമായി മര്‍ഹൂം ഖാസി സി.എം അബ്ദുല്ല മൌലവി എഴുതി വിശദമായ ലേഖനം ഇവിടെ വായിക്കാവുന്നതാണ്. ജീവിതം മുഴുവന്‍ ആരാധനയാക്കാനും അത് ഇഹ്സാനോട് കൂടി ചെയ്യാനും നാഥന് തുണക്കട്ടെ.


