ഹലാലായ ബിസിനസ്സുകൾ നടത്തുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കാമോ?
ചോദ്യകർത്താവ്
muhammed shakir
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഓഹരികള്‍ എടുക്കുന്നത് നിഷിദ്ധമല്ല, അത് ഉപയോഗിച്ച് നടത്തപ്പെടുന്നത് ഹലാല്‍ ആണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. എവിടെയാണ് നിക്ഷേപിക്കപ്പെടുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ഓഹരി നിക്ഷേപത്തിന്റെ വിധി വരുക. ഓഹരി, കടപ്പത്രങ്ങള്‍, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവയുടെയെല്ലാം വിധി വിശദമായി മുമ്പ് പറഞ്ഞതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. ദൈനം ദീന ജീവിതത്തില്‍ ഇസ്ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന് തൗഫീഖ് നല്കട്ടെ. ആമീന്‍


