രണ്ടായിരത്തില്‍ മരണപ്പെട്ട ഒരാള്‍ക്ക്(അനിവാര്യ സാഹചര്യത്തില്‍ (പ്രസവം/രോഗം പോലെയുള്ള കാരണത്താല്‍ ) 1995 - വര്‍ഷത്തില്‍ 30 നോമ്പ് ഖളാആയി. 2o നോമ്പ് മാത്രമേ അയാള്‍ക്ക് നോറ്റ് വീട്ടാന്‍ സാധിച്ചുള്ളൂ. എന്നാല്‍ ബാക്കി വന്ന 10 നോമ്പിനു പകരമായി ഓരോ നോമ്പിനു ഒരു മുദ്ദ് വീതം പത്തും ഓരോ വര്‍ഷത്തിനു ഒരു മുദ്ദ് വീതം അഞ്ചുംവീതം മൊത്തം പതിനഞ്ചു മുദ്ദ് മാത്രം നല്കിയാല് മതിയോ?
ചോദ്യകർത്താവ്
bijly-green city
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. റമദാനില്‍ ഖളാഅ് ആകുന്ന നോമ്പ് നോറ്റ് വീട്ടേണ്ടതും കഴിയാത്ത സാഹചര്യത്തില്‍ അതിന് മുദ്ദ് കൊടുക്കേണ്ടതും അവസരം ലഭിച്ചിട്ടും നോല്‍ക്കാതെ പിന്തിപ്പിക്കുന്ന ഓരോ വര്‍ഷത്തിനും ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം നല്കേണ്ടതുമൊക്കെ നാം മുമ്പ് വിശദീകരിച്ചതാണ്. അത് ഇവിടെയും ഇവിടെയും വായിക്കാവുന്നതാണ്. മേല്പറഞ്ഞ ഉദാഹരണത്തില്‍ നോമ്പ് നഷ്ടപ്പെട്ടതിന് ഓരോ മുദ്ദ് വീതം പത്ത് മുദ്ദും ശേഷം എത്ര റദാനുകളാണോ വന്നത് അതിന്റെ എണ്ണത്തിന് (ഉദാഹരണത്തില്‍ 5 ആവാം) ഓരോ നോമ്പിനും ഓരോ വര്‍ഷത്തിനും ഓരോ മുദ്ദ് വീതം (10x5=50) ഓരോ നോമ്പിനും അഞ്ച് വര്‍ഷത്തേക്ക് അഞ്ച് മുദ്ദ് വീതം പത്ത് നോമ്പിന് 50 മുദ്ദും ചേര്‍ത്ത് 60 മുദ്ദ് നല്‍കേണ്ടതാണ്. ഈ പറഞ്ഞത്, ശേഷമുള്ള ഓരോ വര്‍ഷവും അത് നോറ്റ് വീട്ടാന്‍ സൌകര്യപ്പെട്ടിട്ടും ചെയ്യാത്തിടത്താണ്. അസുഖമോ മറ്റോ കാരണങ്ങളാല്‍ നോല്ക്കാന് സൌകര്യപ്പെടാതെ വന്നതാണെങ്കില്‍ ആ വര്‍ഷങ്ങള്‍ക്ക് മുദ്ദ് വരുന്നതല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


