ഹജ് ചെയ്യുന്ന ഏതൊരാളും ബലി അറുക്കല്‍ നിര്‍ബന്ധമാണോ ? 450 റിയാല്‍ വിലയുള്ള ബലി കൂപണ്‍ ഹാജിമാര്‍ക് വേണ്ടി ഹജ് വേളയില്‍ സൌദിയില്‍ ഇസ്ലാമിക് ബാങ്ക് നടപ്പാക്കുന്നുണ്ട്. എല്ലാ ഹാജിയും ഇത് നിര്‍ബന്ധമായും വാങ്ങണമോ?
ചോദ്യകർത്താവ്
abu najwa
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ബലി എന്നത് സാധാരണ ഗതിയില്‍ നിര്‍ബന്ധമില്ല, എന്നാല്‍ മക്കയിലേക്ക് പോകുന്നവര്‍ക്കൊക്കെ അവിടെ വെച്ച് എന്തെങ്കിലും ബലി അറുക്കല്‍ (ഹദിയ്) ഏറെ സുന്നതുള്ള കാര്യമാണ്. ഹജ്ജ് ചെയ്യുന്നവര്‍ക്ക് അത് മുഅക്കദായ സുന്നതാണ്. അതേസമയം, ഇഹ്റാം കൊണ്ട് ഹറാമായ ഏതെങ്കിലും കാര്യങ്ങള്‍ ചെയ്യുകയോ ഹജ്ജിന്റെ വാജിബാതില് ഏതെങ്കിലും ചെയ്യാന്‍ കഴിയാതിരിക്കുകയോ വന്നാല്‍ ഹദിയ് അറുക്കല്‍ നിര്‍ബന്ധമാവുന്നതാണ്. അത്തരം കാര്യങ്ങള്‍ ഹജ്ജ് കര്‍മ്മങ്ങള്‍ ഒറ്റനോട്ടത്തില്‍ എന്നതില്‍ വ്യക്തമാക്കിയിട്ടുണ്ട്. മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും നിര്‍വ്വഹിക്കാന്‍ തൌഫീഖ് ലഭിക്കട്ടെ.


