അറഫ ദിനത്തില്‍ നോമ്പ് നോക്കല്‍ സുന്നത് ഉണ്ടോ?
ചോദ്യകർത്താവ്
മുഹമ്മദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ അറഫ ദിനത്തില്‍, ഹജ്ജിനെത്തിയവരല്ലാത്ത എല്ലാവര്ക്കും നോമ്പ് സുന്നതാണ്. സുന്നതായ നോമ്പുകളില്‍ ഏറെ ശ്രേഷ്ടമായതുമാണ് അറഫ നോമ്പ്. മുമ്പുള്ള ഒരു വര്‍ഷത്തെയും ശേഷമുള്ള ഒരു വര്‍ഷത്തെയും ദോഷങ്ങള്‍ പൊറുക്കാന്‍ അറഫാ നോമ്പ് കാരണമാവുമെന്ന് ഹദീസുകളില്‍ വന്നതായി കാണാം. ഇതിന്റെ വിശദീകരണത്തില്‍ അറഫ നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ അടുത്ത ഒരു വര്‍ഷത്തേക്ക് ആയുസ്സ് നീട്ടിക്കിട്ടുമെന്ന് കൂടി പണ്ഡിതര്‍ പറഞ്ഞതായി കാണാം. ദുല്‍ഹിജ്ജയിലെ ആദ്യപത്ത് ദിവസങ്ങളുടെ പ്രത്യേകതകളും അവയില്‍ ചെയ്യേണ്ട കര്‍മ്മങ്ങളും വിശദമായി ദുല്‍ഹിജ്ജയിലെ പത്തു ദിവസങ്ങള്‍ എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


