ഖബ്റ് സിയാറത്, അല്ലാഹു അല്ലാത്തവരെ വിളിക്കല് എന്നിവയുടെ വിധി എന്താണ്?
ചോദ്യകർത്താവ്
jaseelayazin
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രാര്‍ത്ഥന പരമമായ അര്‍ത്ഥത്തില്‍ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. അല്ലാഹു അല്ലാത്ത ആര്‍ക്കെങ്കിലും സ്വന്തമായി സഹായിക്കാനാവും എന്ന വിശ്വാസത്തോടെ ആരെ എന്തിന് സമീപിക്കുന്നതും ശിര്‍ക് ആണ്.ഇതില്‍ മരിച്ചവരെന്നോ ജീവിച്ചിരിക്കുന്നവരെന്നോ ഭൌതികമെന്നോ അഭൌതികമെന്നോ വ്യത്യാസമില്ല. എന്നാല്‍ അല്ലാഹു നല്കിയ കഴിവ് കൊണ്ട് സഹായിക്കുമെന്ന വിശ്വാസത്തോടെയാണെങ്കില്‍ അത് ആകാവുന്നതുമാണ്. ഇവ്വിഷയകമായി മുമ്പ് വിശദമായി പറഞ്ഞത്ഇവിടെ നോക്കുക. ഖബ്റ് സിയാറത് സുന്നതാണ്, പ്രവാചകര്‍ (സ) ശിര്കും അനുബന്ധ കാര്യങ്ങളും പാടെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ആദ്യകാലത്ത് അത് നിരോധിച്ചിരുന്നു. ശേഷം ജനങ്ങളുടെ വിശ്വാസം ഉറക്കുകയും ഇനി ഖബ്റ് സിയാറത് മരണത്തെ ഓര്‍ക്കാനേ സഹായിക്കൂവെന്നും അത് ശിര്‍കിലേക്ക് നയിക്കില്ലെന്നും ഉറപ്പായതോടെ അനുവദിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തുവെന്ന് ഇമാം മുസ്ലിമും തുര്‍മുദിയും മറ്റും നിവേദനം ചെയ്ത ഹദീസുകളില്‍ വ്യക്തമായി കാണാം. ആ ഹദീസുകള്‍ പ്രവാചകര്‍ (സ) ഉപയോഗിച്ച പദം കല്പനയുടേതാണെന്നും അതിനാല്‍ ജീവിതതത്തില്‍ ഒരിക്കലെങ്കിലും ഖബ്റ് സിയാറത് ചെയ്യല്‍ നിര്‍ബന്ധമാണെന്ന് പോലും ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


