ജംഉം ഖസ്റും ഒന്ന് ചുരുക്കി വിവരിക്കാമോ?
ചോദ്യകർത്താവ്
Abdurahiman n
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. യാത്രക്കാരന് കര്‍മ്മശാസ്ത്രം അനുവദിക്കുന്ന ആനുകൂല്യമാണ് ജംഉം ഖസ്റും. ളുഹ്റ്-അസ്റ് എന്നീ നിസ്കാരങ്ങള്‍ ഒന്നിച്ചും മഗ്രിബ്-ഇശാ എന്നിവ ഒന്നിച്ചും നിസ്കരിക്കുന്നതിനെ ജംഅ് എന്നും നാല് റക്അതുള്ള നിസ്കാരം രണ്ട് റക്അത് ആക്കി ചുരുക്കി നിസ്കരിക്കുന്നതിനെ ഖസ്റ് എന്നും പറയുന്നു. രണ്ട് നിസ്കാരങ്ങളെയും ആദ്യനിസ്കാരത്തിന്റെ സമയത്ത് നിര്‍വ്വഹിക്കുന്നതിനെ മുന്തിച്ച് ജംഅ് ആക്കുക എന്നും രണ്ടാമത്തേതിന്റെ സമയത്ത് നിസ്കരിക്കുന്നതിന് പിന്തിച്ച് ജംഅ് ആക്കുക എന്നും പറയുന്നത്. മേല്പറഞ്ഞവക്കെല്ലാം അതിന്റേതായ നിയമങ്ങളും നിബന്ധനകളുമുണ്ട്. അവ വിശദമായി അറിയാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


