ശാഫിഈ മദ്ഹബിൽ ആർത്തവസമയത്ത് ഖുർആൻ ആയത്തുകൾ ട്ടൈപ് ചെയ്യാനോ, അല്ലെങ്കിൽ പുസ്തകത്തിൽ എഴുതൽ അനുവദനീയമാണോ?

ചോദ്യകർത്താവ്

Muhammad Hy

Jan 16, 2019

CODE :Fiq9068

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വലിയ അശുദ്ധിയുള്ളവർ വിശുദ്ധ ഖുർആൻ എഴുതുമ്പോൾ എഴുതപ്പെടുന്നതിനെ തൊടാതെയും ചുമക്കാതെയും എഴുതാൻ കഴിയുമെങ്കിൽ എഴുതൽ അനുവദനീയമാണ് (ശറഹുൽ മുഹദ്ദബ്). വിശുദ്ധ ഖുർആൻ ടൈപ്പ് ചെയ്യുമ്പോൾ ടൈപ്പ് ചെയ്യപ്പെടുന്നതിനെ തൊടുകയോ ചുമക്കുകയോ ചെയ്യുന്ന സാഹചര്യം പൊതുവേ വരാറില്ലല്ലോ. അതിനാൽ ആർത്തവക്കാരിക്ക് വിശുദ്ധ ഖുർആൻ ടൈപ്പ് ചെയ്യാവുന്നതാണ്. അത് പോലെത്തന്നെ താൻ എഴുതുന്നതിനെ തൊടാതെയും എഴുതുന്ന പേപ്പർ ചുമക്കാതെയും വിശുദ്ധ ഖുർആൻ എഴുതാവുന്നതുമാണ്.       

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter