ഞാൻ ഒരു ബയോടെക്നോളജി റിസർച്ച് വിദ്യാർത്ഥിയാണ്. ഞങ്ങൾ ലാബിന്റെ വർക്ക് ചെയ്യുമ്പോൾ കൈ കഴുകാനും, ബെഞ്ച് തുടക്കാനും മറ്റുമായി 70 % ആൽക്കഹോൾ ഉപയോഗിക്കാറുണ്ട് (എത്തനോൾ). ചിലപ്പോൾ അവ അബന്ധത്തിൽ ഡ്രെസ്സിൽ തുള്ളികൾ വീഴാറുണ്ട്. എങ്കിലും കുറച്ച് സമയം കഴിഞ്ഞാൽ അതിന്റെ മണമൊന്നും ഉണ്ടാകാറില്ല. അതുകൊണ്ട് , ഞാൻ ആ ഡ്രസ്സ് ഇട്ട് നിസ്കരിക്കുന്നത്കൊണ്ട് കുഴപ്പമുണ്ടോ? ബോഡി സ്പ്രേ പോലുള്ളവയിൽ ആൽക്കഹോൾ ഉള്ളവ ഉപയോഗിക്കുന്നതിന്റെ കാര്യം കൂടി പറയണം

ചോദ്യകർത്താവ്

Muhammed Muhsin

May 17, 2017

CODE :Fat8545

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഇത്തരം ഉത്പന്നങ്ങളിൽ നജസിന്റെ സാന്നിധ്യം ഉറപ്പുണ്ടെങ്കിൽ അവ പുരണ്ട വസ്‌ത്രവും ശരീരവും ശുദ്ധിയാക്കിയ ശേഷമേ നിസ്കരിക്കാവൂ. വിശദമായ വിവരങ്ങൾക്ക് ഇവിടെ നോക്കാവുന്നതാണ്.

 കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter