ഇറാനു മേല്‍ ഏര്‍പ്പെടുത്തിയ ആയുധ ഉപരോധം നീട്ടണം: ഐക്യരാഷ്ട്രസഭക്ക് ജിസിസി കത്തയച്ചു
റിയാദ്: 2015ല്‍ രൂപം നല്‍കിയ ആണവ കരാര്‍ വ്യവസ്ഥ പ്രകാരം ഇറാനു മേല്‍ ഏര്‍പ്പെടുത്തിയ ആയുധ ഉപരോധം ഒക്ടോബര്‍ 18ന് ശേഷവും തുടരണമെന്ന ആവശ്യവുമായി ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസസി). മേഖലയിൽ ഇറാന്റെ ഇടപെടല്‍ തുടരുന്ന സാഹചര്യത്തില്‍ ഇത് അനിവാര്യമാണെന്നും ജി.സി.സി രാജ്യങ്ങള്‍ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടു.

ഖത്തര്‍ ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങളും ഇറാനെതിരെ ആയുധ ഉപരോധം തുടരണമെന്ന ആവശ്യമാണ് പ്രസ്താവനയിലൂടെ ഉന്നയിച്ചത്. 2015ല്‍ വന്‍ശക്തി രാജ്യങ്ങളുമായി ഒപ്പുവെച്ച ആണവ കരാര്‍ പ്രകാരം 2020 ഒക്ടോബര്‍ 18 വരെയാണ് ഇറാനു മേല്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ 2018ല്‍ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയിരുന്നു.

മൂന്നു വര്‍ഷം മുമ്പ് ഖത്തറും സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്റൈന് എന്നീ രാജ്യങ്ങൾ തമ്മില്‍ രൂപപ്പെട്ട ഭിന്നത തുടരുന്നതിനിടയില്‍ തന്നെയാണ് എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഇറാനെതിരെ പ്രസ്താവന പുറപ്പെടുവിക്കുന്നത. ജി.സി.സി സെക്രട്ടറി ജനറല്‍ നായിഫ് ഫലാഹ് മുബാറക് അല്‍ ഹജ്റഫ് ആണ് പ്രസ്താവന പുറത്തിറക്കിയത്. അതേസമയം ഇറാനെതിരായ നീക്കത്തിൽ അമേരിക്ക മുൻകൈയെടുത്താലും റഷ്യയും ചൈനയും വീറ്റോ ചെയ്തേക്കുമെന്നാണ് കരുതപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter