ഖഷോഗിയുടെ ഘാതകർക്ക് പുണ്യ റമദാൻ പ്രമാണിച്ച് മാപ്പ് നൽകിയതായി മക്കള്‍

22 May, 2020

+ -
image

ജിദ്ദ: തുര്‍ക്കിയിലെ സഊദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ട സഊദി മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ ഘാതകരോട് പുണ്യ മാസമായ റമദാൻ പ്രമാണിച്ച് ക്ഷമിച്ചിരിക്കുന്നുവെന്ന് മക്കള്‍ അറിയിച്ചു. 'രക്തസാക്ഷി ജമാല്‍ ഖഷോഗിയുടെ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ പിതാവിനെ കൊന്നവരോട് ക്ഷമിക്കുകയും മാപ്പ് നല്‍കുകയും ചെയ്തിരിക്കുന്നു' ഖഷോഗിയുടെ മകന്‍ സലാ ഖഷോഗി ട്വിറ്ററിലൂടെ അറിയിച്ചത്. തുർക്കിയിൽ സ്ഥിര താമസമാക്കിയ സഊദി രാജകുടുംബത്തിന്റെ കടുത്ത വിമര്‍ശകനായ ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. കേസില്‍ കുറ്റാരോപിതരായ 11 പേരില്‍ അഞ്ച് പേര്‍ക്ക് വധ ശിക്ഷ വിധിക്കുകയും മൂന്നു പേരെ 24 വര്‍ഷം തടവിനും  മറ്റുള്ളവരെ കുറ്റമുക്തരാക്കിയെന്നും സഊദി പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിസംബറില്‍ അറിയിച്ചിരുന്നു.

RELATED NEWS