ടോയ്‌ലറ്റില്‍ പ്രവേശിക്കുമ്പോള്‍
ഇടതുകാല്‍ വെച്ചുകൊണ്ടാണ് ടോയ്‌ലറ്റില്‍ പ്രവേശിക്കേണ്ടത്. പ്രവേശിക്കുമ്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുക: اَللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ (അല്ലാഹുവെ, ആണ്‍ പിശാചില്‍നിന്നും പെണ്‍പിശാചില്‍നിന്നും നിന്നോട് ഞാന്‍ കാവലിനെ ചോദിക്കുന്നു.) ശൗച്യം കഴിഞ്ഞാല്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുക: اَللَّهُمَّ طَهِّرْ قَلْبِي مِنَ النِّفَاقِ وَحَصِّنْ فَرْجِي مِنَ الْفَوَاحِش (നാഥാ, കാപട്യത്തില്‍നിന്നും എന്റെ ഹൃദയത്തെ നീ ശുദ്ധമാക്കേണമേ. അവിഹിതമായ ചെയ്തികളില്‍നിന്നും എന്റെ ഗുഹ്യത്തെ നീ കാത്തുരക്ഷിക്കേണമേ..) ടോയ്‌ലറ്റില്‍ നിന്നും പുറത്തു വരുമ്പോള്‍ ഇങ്ങനെ പറയുക: غُفْرَانَكَ الْحَمْدُ لِلّهِ الَّذِي أَذْهَبَ عَنِّي الْأَذَي وَعَافَانِي (എന്നില്‍നിന്നും മ്ലേഛ വസ്തുക്കള്‍ പുറത്തുകളയുകയും എനിക്ക് സുഖം നല്‍കുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും. അവനോട് ഞാന്‍ കാവലിനെ ചോദിക്കുന്നു.)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter