വിദ്യാലയങ്ങള്‍ക്കകത്ത് വിദ്യാര്‍ത്ഥികള്‍ രൂപപ്പെടുത്തുന്ന മതാത്മകസ്വത്വം
1963ല്‍ എം എസ് എ ഓഫ് യു എസ് എയും കാനഡയും രൂപീകരിക്കപ്പെടുന്നത് വരെ മുസ്‌ലിം വിദ്യാര്‍ഥി ജീവിതം അമേരിക്കയില്‍ ഒരു സംഘടിത സാന്നിധ്യമായി മാറിയിരുന്നില്ല. പത്തുകോളേജുകളെ പ്രതിനിധാനം ചെയ്ത് 75 മുസ്ലിം വിദ്യാര്‍ഥികള്‍ അര്‍ബന ഷാമ്പെയ്‌നിലെ യൂണിവാഴ്‌സിറ്റി ഓഫ് ഇല്ലിനോയിസില്‍ ഒത്തുചേര്‍ന്നപ്പോള്‍ അവരുടെ ലക്ഷ്യം സമൂഹത്തിനു കൈത്താങ്ങാവുകയും മതപഠനങ്ങള്‍ സാധിക്കുകയും ആത്മീയകാര്യങ്ങള്‍ക്ക് കാര്‍മികത്വം നല്‍കുകയും ചെയ്യുന്ന ഒരു കേന്ദ്രമായി തങ്ങളുടെ വിദ്യാലയകാലം മുഴുവന്‍ മുസ്ലിംകള്‍ക്ക് സേവനം ചെയ്യാനാവുകയെന്നതായിരുന്നു. അന്നു മുതല്‍ എംഎസ്എ സ്ഥാപകര്‍ ദിവസങ്ങളോളം മുസ്‌ലിം വിദ്യാര്‍ഥികളെ തേടി ന്യൂയോര്‍ക്ക് മുതല്‍ സാന്‍ഫ്രാന്‍സിസ്‌കോ വരെ യാത്രനടത്തുകയും അവരുടെ കാമ്പസില്‍ എംഎസ്എ യുടെ ചാപ്റ്ററുകള്‍ സ്ഥാപിച്ച് തങ്ങളെ പിന്തുണക്കാന്‍ അഭ്യര്‍ഥിക്കുകയുമായിരുന്നു. ഇന്ന് 60 മുതല്‍ 600 വരെ വിദ്യാര്‍ഥികളടങ്ങുന്ന 600 എം എസ് എ ചാപ്റ്ററുകളാണ് യു എസിലും കാനഡയിലുമായി പൊതുമേഖലാ,സ്വകാര്യ അക്കാദമിക സ്ഥാപനങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്നത്. സംഘടന സ്ഥാപിച്ച് ആദ്യ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അംഗങ്ങള്‍ക്കിടയില്‍ മതബോധവും നീരീക്ഷണങ്ങളും വളര്‍ത്തിയെടുക്കുകയെന്നതും അങ്ങനെ വിദ്യാര്‍ഥികള്‍ അവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങുന്നതോടെ അവിടെയുള്ള വ്യത്യസ്ഥ മുസ്‌ലിം സമൂഹങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക തുടങ്ങി ലക്ഷ്യങ്ങള്‍ എം എസ് എ നാഷണല്‍ പബ്ലിക്കേഷന്‍സിലൂടെ സാധിച്ചെടുത്തുവെങ്കിലും 1965 നു ശേഷം എം എസ് എ അതിന്റെ തത്വശാസ്ത്രം അതീവഗൗരവമായി പുനരാലോചിക്കുകയും വിവിധ ദേശങ്ങളില്‍ സമൂഹത്തെ നയിക്കാന്‍ കഴിയുന്ന വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കുക എന്നതിലപ്പുറം അമേരിക്കന്‍ സാഹചര്യത്തിലെ സാമൂഹിക പരിസരങ്ങളില്‍ മുസ്‌ലിം ഉദ്ഗ്രഥനം സാധിച്ചെടുക്കുകയെന്ന ദൗത്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും വടക്കെ അമേരിക്കയില്‍ വളര്‍ന്നുവരുന്ന മുസ്‌ലിം സമൂഹങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രാപ്തരായ വിദ്യാര്‍ഥികളെ സജ്ജരാക്കാനും തുടങ്ങി. അതിനു പുറമേ സംഘടനാ നേതൃത്വം ഇസ്ലാമിനെ അമേരിക്കയില്‍ സ്ഥാപനവല്‍ക്കാന്‍ (institutionalization) തുടങ്ങുകയും ശരാശരി അമേരിക്കക്കാരന് ഇസ്‌ലാമിനെ പ്രാപ്യമാകുന്ന രീതിയില്‍ സജ്ജീകരിക്കുകയും ചെയ്തു.
ഇന്ന് എം എസ് എ ചാപ്റ്ററുകള്‍ മതാവബോധമുയര്‍ത്തിയും, മതസൗഹാര്‍ദ്ദ ചര്‍ച്ചകളിലേക്ക് വാതായനങ്ങള്‍ തുറന്നും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും പങ്കുവെക്കാനുമുള്ള വേദികളൊരുക്കിയും തങ്ങളുടെ കാമ്പസുകളിലെ ഇസ്‌ലാമികാനുഭാവത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. കാമ്പസുകളിലെ എം എസ് എയുടെ സാന്നിധ്യത്തിനു മുസ്ലിം വിദ്യാര്‍ഥികളുടെ കാമ്പസനുഭവത്തില്‍ സുപ്രധാനമായ സ്വാധീനമുണ്ടാക്കാനായിട്ടുണ്ട്. മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ മതപ്രതിബദ്ധത നാടകീയമാം വിതം വിത്യാസമാവാമെന്ന് വരുമ്പോള്‍ സ്വാഭാവികമായും തങ്ങളുടെ മതത്തെ നന്നായി മനസ്സിലാക്കുന്നതിലും മറ്റു മുസ്‌ലിംകളുമായി സംഗമിക്കുന്നതിലും എം.എസ്.എയില്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ സമീപനങ്ങളിലും ആ മാറ്റം പ്രകടമാവുന്നു. പല പരിപാടികള്‍ക്കും എം.എസ്.എ ചാപ്റ്ററുകള്‍ സേവനം ചെയ്യുമ്പോള്‍ അതിന്റെ സുപ്രധാനമായ പ്രസക്തി മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്‌ലാമിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുകയും പിന്തുണ നല്‍കുകയും ചെയ്യുന്ന ഒരവലംബമെന്ന നിലക്ക് തന്നെയാണ്. അമേരിക്കയിലെ മറ്റു ബഹു ഭൂരിപക്ഷ കോളേജ് വിദ്യാര്‍ത്ഥികളെ പോലെത്തന്നെ ഒരു മുസ്‌ലിം വിദ്യാര്‍ത്ഥി കോളേജില്‍ ചേരുമ്പോഴും സ്വത്വപ്രതിസന്ധി നേരിടുന്നു. Higher education research institute ന്റെ കീഴില്‍ നടന്ന ഒരു പഠനപ്രകാരം 76ശതമാനം വിദ്യാര്‍ത്ഥികളും തങ്ങളുടെ ജീവിതത്തില്‍ ലക്ഷ്യവും അര്‍ത്ഥവും തേടിക്കൊണ്ടിരിക്കുന്നവരാണ്.
കോളേജ് പഠനം സ്വജീവിതത്തിന്റെ പ്രാരംഭത്തെ കുറിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പലപ്പോഴും തങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും സ്വത്വങ്ങളെക്കുറിച്ചും അടുത്ത് നിന്നു ചോദ്യം ചെയ്യാനുള്ള അനുപമമായ ഒരവസരമാണ് കോളേജനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. പ്രത്യേകിച്ചും ആധികാരികതയെക്കുറിച്ചും ഐഡന്റിറ്റിയെക്കുറിച്ചും അര്‍ത്ഥങ്ങളെയും അദ്ധ്യാത്മികതയെക്കുറിച്ചുമുള്ള ആഴത്തിലുള്ള ആശങ്കകളെ അവര്‍ ഇവിടെ അഭിമുഖീകരിക്കുന്നു. സെകന്റ് ജനറേഷന്‍ അമേരിക്കന്‍ മുസ്‌ലിംകള്‍ അവരുടെ പ്രപിതാക്കളെക്കാളും കൂടുതല്‍ പ്രകടമായ മാര്‍ഗങ്ങളിലൂടെ ഇസ്ലാം സ്വീകരിക്കുന്നുണ്ട്.
Mecca and Main street muslim life in Mamerica after 9/11 ല്‍ ജനീവ് എബ്ദോ ചിത്രീകരിക്കുന്നതു പോലെ അമേരിക്കയില്‍ ജനിക്കുകയും വളരുകയും ചെയ്ത ഒരുപാട് മുസ്‌ലിം സ്ത്രീകള്‍ അവരുടെ മാതാക്കള്‍ ചെയ്യുന്നില്ലെങ്കില്‍ പോലും നിഖാബ് ധാരണം ഒരു പതിവാക്കി തിരഞ്ഞെടുക്കുന്നുണ്ട്. മാത്രമല്ല ബഹുഭൂരിപക്ഷം യുവാക്കളും ഇസ്‌ലാമിക് സ്‌കൂളുകളില്‍ പോകാനും കോണ്‍ഫറന്‍സുകളിലും പഠനക്ലാസുകളിലും പങ്കെടുത്തു തങ്ങളുടെ മതത്തോടും കോ റിലീജ്യനിസ്റ്റുകളോടും കൂടുതല്‍ ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു. എം എസ് എ നാഷണല്‍ വെബ്‌സൈറ്റ് പുറത്തുവിട്ട കണക്കുപ്രകാരം 1994നും 2005 നുമിടക്ക് 150 മുതല്‍ 200 വരെ പുതിയ ചാപ്റ്ററുകള്‍ രൂപികരിക്കപ്പെട്ടിട്ടുണ്ട്. മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തില്‍ ആരാധനാഗേഹമെന്ന പാരമ്പര്യനിഷ്ഠയെ പുതിയ മാനങ്ങളില്‍ വികസിപ്പിച്ച് യുവാക്കള്‍ക്ക് കമ്പ്യൂട്ടര്‍ കോഴ്‌സുകളായും കൗമാരക്കാര്‍ക്ക് ബാസ്‌കറ്റ് ബോള്‍ ഗൈമുകളായും രാഷ്ട്രീയക്കാര്‍ക്ക് ടൗണ്‍ഹാള്‍ മിറ്റിംഗിനുള്ള വേദിയായും സാമൂഹികവും വിദ്യാഭ്യാസവുമായ തങ്ങളുടെ അംഗങ്ങളുടെ ആവശ്യങ്ങളെ കൂടുതല്‍ നിര്‍വ്വഹിക്കുന്നതിലൂടെ പള്ളികളാണ് സാമൂഹിക ജീവിതത്തില്‍ കൂടുതല്‍ റോളുള്ളത്.
അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന മുഴുവന്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും ഇസ്ലാമിനെക്കുറിച്ച് ആഴത്തിലുള്ള അറിവില്ല. ചിലര്‍ക്ക് ഇസ്‌ലാമുമായുള്ള ബന്ധം മുസ്‌ലിംകളുടെ രീതിയിലുള്ള പേരും മതത്തിന്റെ പേരിലുള്ള പ്രധാന അവധികളില്‍ പങ്കെടുക്കുകയെന്നതും മാത്രമാണ്. കൂടുതല്‍ വിദ്യാര്‍ഥികള്‍ എം എസ് എയില്‍ അംഗത്വം നേടാനാഗ്രഹിക്കുന്നത് അവര്‍ സാധാരണയായി അഭിമുഖീകരിക്കുന്ന അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ്. ഉദാഹരണത്തിന് ഞാന്‍ സേവനമനുഷ്ഠിച്ചിരുന്ന ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിലെ എം എസ് എ യിലെ വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് വളരെക്കുറച്ചുമാത്രമാണ് അറിവുള്ളത്. വേണ്ടവിധത്തില്‍ വിശ്വാസാചാരങ്ങള്‍ അനുഷ്ഠിക്കാത്തവരുമാണ്. എങ്കിലും അവര്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ അതീവ താല്‍പര്യം പ്രകടിപ്പിക്കുന്നു.
കോളേജ് വിദ്യാഭ്യാസത്തിനു മുമ്പ് മതത്തെക്കുറിച്ച് അവര്‍ ഒരിക്കലും ഗൗരവമായി പഠിക്കുകയോ ചര്‍ച്ചചെയ്യാത്തവരോ ആണെന്നുകൂടി വരുമ്പോള്‍ പിന്നെ ഇത്തരത്തിലുള്ള കോളേജ് അനുഭവങ്ങളാണ് അവരെ അവരുടെ തന്നെ മതത്തിലേക്ക് അഭൂതപൂര്‍വ്വമായ രീതിയില്‍ ആകര്‍ഷിക്കുന്നത്.കോളേജുകളില്‍ മതകീയ പ്രതിബദ്ധത കാത്തു സംരക്ഷിക്കുന്നതില്‍ സുപ്രധാന ഘടകം എസ് ജെ ഹാന്‍ഡേഴ്‌സണ്‍ വിവരിക്കുന്നതു പോലെ ഇസ്‌ലാമിക കാരണത്താല്‍ രൂപപ്പെട്ടതാവട്ടെ അല്ലാതിരിക്കട്ടെ അവര്‍ തങ്ങളുടെ സൗഹൃദവലയങ്ങളിലേക്കു നിരന്തരം ഇസ്‌ലാമികമായ പുതിയ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കുന്നതിലൂടെയാണ്. ന്യൂയോര്‍ക്കിലെ സ്‌റ്റോണി സര്‍വ്വകലാശാലയിലെ റെഹാന്‍ സിയാന്‍ യാഥാസ്ഥിതിക കുടുംബത്തില്‍ പിറന്ന് മതത്തോട് വിമുഖത കാണിച്ച് വിവാഹപൂര്‍വ്വലൈംഗികതക്കും സുരപാനത്തിനും അടിമപ്പെട്ട് കഴിഞ്ഞ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞാണ് എം എസ് എ സജീവമായ കാമ്പസിലെത്തുന്നത്. അധികം വൈകാതെ ഫെബ്രുവരി 2003 ഓടെ അവര്‍ തന്റെ ജീവിതത്തെ പിരിപൂര്‍ണ്ണമായ ഇസ്‌ലാമിക രീതിയില്‍ ക്രമീകരിക്കാനും താനെങ്ങെനെയാണ് മുസ്‌ലിമായിരിക്കുന്നതില്‍ അഭിമാനിക്കുന്നതെന്നും ജനങ്ങള്‍ അറിയട്ടെയെന്ന് വിചാരിക്കാനും അവസരമൊരുക്കിയതിനു പിന്നില്‍ എം എസ് എയുടെ അധ്യാപനങ്ങള്‍ പകര്‍ന്ന പാഠങ്ങളായിരുന്നു.
9/11നു ശേഷം മുഖ്യധാരയില്‍ ഇസ്‌ലാം ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ ഇസ്‌ലാമിന്റെ മതസംഹിതകളും നിയമങ്ങളും ചരിത്രവുമായിരുന്നു മാധ്യമങ്ങഉടെയും ക്ലാസുകളിലെയും പ്രധാന ചര്‍ച്ച. ട്രിനിറ്റി കോളേജിലെ മുസ്‌ലിം വിദ്യാര്‍ഥി നേതാവായ ശുഹൈബ് അതിനോട് പ്രതികരിച്ചത് അധ്യാപകര്‍ ക്ലാസുകളിലവതരിപ്പിക്കുന്ന തെറ്റുധാരണകളും വിദ്യാര്‍ഥികളില്‍ നിന്നുള്ള തിയോളജിയും രാഷ്ട്രീയവുമിട കലര്‍ന്ന സങ്കീര്‍ണ്ണമായ ചോദ്യങ്ങളും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ വല്ലാത്ത വെല്ലുവിളിയെന്നാണ്. പക്ഷെ ഇത്തരം വെല്ലുവിലികളോട് പ്രതികരിക്കേണ്ട അവസ്ഥയുണ്ടെന്നതിനാല്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ ഇസ്ലാമിനെ കൂടുതല്‍ അഗാധമായി പഠിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തിട്ടുണ്ട്. സമകാലിക രാഷ്ട്രീയത്തില്‍ വിദ്യാര്‍ഥി നേതൃത്വം അവരുടെ വിശ്വാസത്തെ ക്കുറിച്ചും ഐഡന്റിറ്റി, സ്ത്രീകളുടെ മാനുഷികമായ അവകാശങ്ങള്‍, നൈയാമക വിപ്ലവം തുടങ്ങി നിരന്തരം ഉയര്‍ന്നു കൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ നിര്‍ബന്ധിതരാവുകയാണ്. അത്തരം സാഹചര്യങ്ങള്‍ക്കനുസൃതമായ പക്വത പ്രകടിപ്പിക്കുന്നതിലോ സംവാദങ്ങളില്‍ ഇടപെടുന്നതിലോ അവര്‍ പരാജയപ്പെടുകയാണങ്കില്‍ അവര്‍ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു. ചുരുക്കത്തില്‍ രാഷ്ട്രീയത്തില്‍ മുമ്പ് അമേരിക്കന്‍ മുസ്‌ലിം സാഹചര്യങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ചു പോലും ഇന്ന് വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്യപ്പെടുകയാണ്.
മതാവബോധം പ്രചോദിപ്പിക്കുകയെന്നത് എം എസ് എയുടെ അടിസ്ഥാന ലക്ഷ്യമാണങ്കില്‍ കൂടി അവര്‍ അതിനുവേണ്ടി കൂടുല്‍ പ്രാധാന്യത്തോടെ സമീപിച്ചത് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ മുതലാണ്. നോര്‍ത്ത് അമേരിക്കയില്‍ ഉടനീളം നവംബര്‍ മാസങ്ങളില്‍ എം എസ് എ വാര്‍ഷിക ഇസ്‌ലാമിക മതാവബോധവാരം(IAW, annualislam american week) ആചരിക്കുന്നുണ്ട്. പല ക്യാംപസുകളിലൂം ഈ സമയങ്ങളില്‍ എം എസ് എ ചാപ്റ്ററുകള്‍ ഒരു ഇന്‍ഫര്‍മേഷന്‍ ബൂത്തായി പ്രവര്‍ത്തിക്കുകയും ലക്ചറര്‍മാരെ അഥിതികളായി സല്‍ക്കരിക്കുകയും കലാപ്രദര്‍ശനങ്ങളും ഫിലിം ഫെസ്റ്റുകളും തുടങ്ങി ഇസ്‌ലാമിനെ അറിയുന്നതില്‍ താലല്‍പര്യം കാണിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി വിവിധപരിപാടികള്‍ സംഘടിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം ബൂത്തുകളില്‍ ഖുര്‍ആനിന്റെ സൗജന്യപ്രതികള്‍ വിതരണം ചെയ്യുകയും പ്രവാചകന്‍ മുഹമ്മദ്, സ്ത്രീയെ ഇസ്‌ലാം എങ്ങെനെ പരിഗണിക്കുന്നു തുടങ്ങി വിവിധവിഷയങ്ങളിലുള്ള ലഖുലേഖകള്‍ വിതരണം ചെയ്യപ്പെടുന്നു. ഇങ്ങനെ സെക്കുലര്‍ ക്യാംപസുകളില്‍ മതാവബോധം വളര്‍ത്തിയെടുക്കുന്നതിലൂടെ എം എസ് എ മതബഹുസ്വര സമൂഹത്തിനിടയില്‍ പരസ്പര ബഹുമാനവും സഹിഷ്ണുതയും സൃഷ്ടിക്കുന്നതില്‍ അതുല്യമായ പങ്കുവച്ചിട്ടുണ്ട്. ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റുധാരണകള്‍ തിരുത്താനാവുന്ന തരത്തില്‍ വേറെയും പരിപാടികള്‍ ഇവര്‍ ആവിഷ്‌കരിക്കാറുണ്ട്. മതാവബോധത്തിനുള്ള ഈ ആഴ്ച്ച ആചരിക്കുന്നതിന്റെ പരമപ്രധാനമായ ലക്ഷ്യം സെക്കുലര്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളിലെ മുസ്‌ലിം വിരുദ്ധ വികാരം ചെറുക്കുകയെന്നതാണെന്നാണ് എം എസ് എ കോര്‍ഡിനേറ്ററായ ബസീം താരിഖിന്റെ പക്ഷം. ചിലസമയങ്ങളില്‍ ഇത്തരത്തിലുള്ള മതവിരുദ്ധവികാരം അക്രമങ്ങളിലേക്ക് കൊണ്ടെത്തിക്കാറുണ്ട്. ബയ്‌ലര്‍ യൂണിവേഴ്‌സിറ്റി കാമ്പസിലെ വിദ്യാര്‍ഥിനിയുടെ ശിരോവസ്ത്രം കീറിക്കളയുകയും തുടരെത്തുടരെ മര്‍ദ്ദിക്കുകയും ചെയ്ത വാര്‍ത്ത ദ വാക്കോ ട്രൈബൂണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഇപ്പോള്‍ കാമ്പസുകളില്‍ പൊതുവേ വ്യാപകമെന്നാണ് താരിഖ് സൂചിപ്പിക്കുന്നത്.
മാറ്റത്തിനുള്ള വിശപ്പ് അതായത് ളമേെ മ വേീി എന്ന പദ്ധതിയാണ് മുസ്‌ലിമേതര വിദ്യാര്‍ഥികള്‍ക്കിടയില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കു വിശ്വാസം പങ്കുവെക്കാനുള്ള ജനകീയമായ മാധ്യമം. ടെനീസ്സായിലെ നോസ്വില്ല യൂണിവേഴ്‌സിറ്റിയില്‍ തുടങ്ങിയ ഈ പരിപാടിയില്‍ ഇസ്‌ലാം വിഭാവനചെയ്യുന്ന സാമൂഹിക നീതിയും മാനുഷിക സ്‌നേഹവും ആത്മസമര്‍പ്പണവും ആസ്വദിച്ച് പിന്നീട് 230 ലധികം യൂണിവേഴ്‌സിറ്റികളാണ് പങ്കാളികളായത്. മുസ്‌ലിമിന്റെ ജീവിതമെങ്ങെനെയെന്നനുഭവിക്കാന്‍ മുസ്‌ലിമേതര വിദ്യാര്‍ഥികള്‍ വ്രതമെടുക്കാനുള്ള സാഹചര്യവും ഇവിടെ ഒരുങ്ങുന്നു. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങിനെക്കുറിച്ച് ഒരു പ്രമുഖ ജേണലിസ്റ്റ് വിദ്യാര്‍ഥി അഭിപ്രായപ്പെട്ടതിങ്ങനെയാണ്. ക്യാംപസുകളില്‍ വിദ്യാഭ്യാസവൈവിധ്യത്തെക്കുറിച്ചു നടന്ന സംവാദങ്ങളുടെ ചുവടുപിടിക്കാതെ തന്നെ ഫാസ്റ്റ് എ തോണ്‍ പരിപാടി അമുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ വീക്ഷണതലങ്ങളെ വികസിപ്പിക്കാനാവുന്ന ഒരു സുവര്‍ണാവസരമെന്നാണ്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉന്നത വിദ്യാഭ്യാസത്തിനൊപ്പം തങ്ങളുടെ മതകീയ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍. കോളേജ് കാമ്പസുകളില്‍ അവരുടെ മതാകീയാചാരങ്ങള്‍ നിര്‍വ്വഹിക്കാനാവുന്ന സൗകര്യങ്ങളനുവദിക്കുകയെന്നതാണ് പ്രധാന വിഷയം. യുവാക്കളില്‍ ഉയര്‍ന്നു വരുന്ന മതനിഷ്ഠ തന്നെയാണ് കഴിഞ്ഞ കാലത്തില്‍ നിന്നും മാറി ഇത്തരമൊരാവശ്യം ഉയര്‍ന്നുവരാനുള്ള ഹേതുകം. ഇത്തരം മതാവശ്യങ്ങളുയര്‍ത്തി മുസ്‌ലിം വിദ്യാര്‍ഥികള്‍ നിരന്തരം യൂണിവേഴ്‌സിറ്റി അധികാരികളോട് സമരം ചെയ്യുകയാണ്. മറ്റേത് ആവശ്യങ്ങളേക്കാളും തങ്ങള്‍ക്ക് അഞ്ചുനേരം നിസ്‌കരിക്കാനുള്ള പൊതുവേ ശാന്തവും വൃത്തിയുള്ള ഒരു സ്ഥലം അനുവദിച്ചു കിട്ടുകയെന്നതാണ് മുസ്‌ലിം വിദ്യാര്‍ഥികളുടെ പ്രാഥമികമായ ആവശ്യം. 2004 ലെ കണക്കു പ്രകാരം എം എസ് എ യുടെ നാഷണല്‍ ടാസ്‌ക് ഫോഴ്‌സിനു കീഴില്‍ അമേരിക്കന്‍ കാനേഡിയന്‍ യൂണിവേഴ്‌സിറ്റികളിലായി 120 നിസ്‌കാരമുറികള്‍ (Prayer Hall) ഇന്നു നിലവിലുണ്ട്. ഈ ആവശ്യങ്ങളുയര്‍ത്തുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന ചോദ്യം മതേതര കാമ്പസുകളില്‍ എങ്ങെനെയാണ് ഒരു മതത്തിനു മാത്രമായി സൗകര്യങ്ങള്‍ സജ്ജീകരിക്കുകയെന്നതും അക്കാദമിക സ്ഥാപനത്തിലെ മതകീയ സമത്വം നിയന്ത്രിക്കേണ്ടതും സംരക്ഷിക്കേണ്ടതും മേധാവികളുടെ ബാധ്യതയല്ലേ എന്നുതുടങ്ങിയ സ്വാഭാവിക ചോദ്യങ്ങളാണ്. എന്നാല്‍ ഇന്നും ഇവ്വിശയകമായി യൂണിവേഴ്‌സിറ്റികളുടെ പ്രതികരണങ്ങള്‍ പരസ്പര ഐക്യമില്ലാതെ തുടരുകയാണ്. ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി മുസ്ലിംകള്‍ക്ക് നിസ്‌കാരസൗകര്യം അനുവദിച്ചുതരുമ്പോള്‍ മക്ഗില്‍ പോലുള്ള യൂണിവേഴ്‌സിറ്റികള്‍ തീരുമാനം കടുപ്പിച്ച് മുന്നോട്ടു പോകുന്നു. അടിസ്ഥാനപരമായി വിദ്യാര്‍ഥികളുടെ മതകീയ ആവശ്യങ്ങള്‍ പരിഗണിക്കേണ്ട നിയമം ഇന്നു ഇവിടെ നിലവിലില്ലെന്നാണ് മക്ഗില്‍ വൈസ് പ്രിന്‍സിപ്പല്‍ ജന്നിഫര്‍ റോബിന്‍സണ്‍ വ്യക്തമാക്കുന്നത്.
ഇത്തരത്തിലുള്ള സംഘടന സജീവമായ കാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ നീണ്ട സമരങ്ങള്‍ വിജയിച്ച ചരിത്രവുമുണ്ട്. മിഷിഗണിലെ ഹെന്റി ഫോര്‍ഡ് കമ്മ്യൂണിറ്റി കോളേജില്‍ അവര്‍ നിരന്തര ആവശ്യങ്ങള്‍ക്കൊടുവില്‍ ഒരു പെര്‍മെനെന്റ് പ്രേയര്‍ ഹാള്‍ നേടിയെടുത്തിരുന്നു.
ഈദുല്‍ ഫിത്വര്‍, റമദാന്‍, ഈദുല്‍ അദ്ഹാ തുടങ്ങി മുസ്‌ലിംകളുടെ മതകീയ ആഘോഷങ്ങള്‍ അക്കാദമിക് കലണ്ടറില്‍ ഉള്‍പ്പെടുത്തണെമന്ന ആവശ്യവുമായും ഇവിടെ വിദ്യാര്‍ഥികള്‍ മാനേജ്‌മെന്റുകളോട് കലഹിച്ച സംഭവങ്ങളുമുണ്ട്. അങ്ങനെ 1995ല്‍ സിറാകസ് യൂണിവേഴ്‌സിറ്റിയാണ് ആദ്യമായി ഈദ് അവധി അനുവദിച്ചു നല്‍കിയത്. സുന്നി അല്‍ബാനി യൂണിവേഴ്‌സിറ്റി സെനറ്റിന് ഇതേ ആവശ്യമുയര്‍ത്തി 2004ല്‍ ബില്‍ സമര്‍പ്പിക്കുകയും പിന്നീട് പൊതു അവധികളിലൊന്നായി മുസ്‌ലിം ആഘോഷവേളകള്‍ അംഗീകരിക്കപ്പെടുകയും ചെയ്തത് അമേരിക്കയിലെ മുസ്‌ലിം വിദ്യാര്‍ഥി സംഘടനകളുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറി.
9/11 നു ശേഷം മുസ്ലിം വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവരാണെങ്കില്‍ കൂടി പൊതുജനങ്ങള്‍ക്കിടയില്‍ അവര്‍ക്കുണ്ടായിരുന്ന പ്രതിച്ഛായ നഷ്ടപ്പെട്ടു പോവുകയായിരുന്നു. പിന്നീട് തങ്ങളുടെ സ്വത്വം അവര്‍ക്കുനേരെയുള്ള അക്രമങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും അവിശ്വാസത്തിനുമുള്ള കാരണമായി മാറി. യുഎസ്സിലും കാനഡയിലുമുള്ള എം എസ് എ ചാപ്റ്ററുകള്‍ നിരന്തരം ശാരീരികപീഢനങ്ങള്‍, തെറിയഭിഷേകങ്ങള്‍, നശീകരണങ്ങള്‍ തുടങ്ങി അനവധി പരാതികളുമായി കേസുകള്‍ ഫയല്‍ ചെയ്യേണ്ട അവസ്ഥ രൂപപ്പെട്ടു. എന്നാലും എം എസ് എ സമൂഹത്തില്‍ 9/11 ലെ നിഷ്ഠൂരമായ ആക്രമണത്തെ അപലപിച്ചും യഥാര്‍ത്ഥ ഇസ്‌ലാമിന്റെ പാഠങ്ങള്‍ അതായിരുന്നില്ലെന്നും ബോധ്യപ്പെടുത്തി ചര്‍ച്ചകളിലും ഹൈസ്‌കൂള്‍ ക്ലാസ് മുറികളിലും ഇതരസാമൂഹിക വേദികളിലും സജീവമായിക്കൊണ്ടിരുന്നു.
പ്രസ്ഥുത സാഹചര്യത്തില്‍ രാജ്യത്തിനും മുസ്‌ലിംകള്‍ക്കുമിടയില്‍ നിര്‍മാണാത്മകമായ ബാന്ധവം രൂപപ്പെടുത്തിയെടുക്കലനിവാര്യമെന്നു വന്നപ്പോള്‍ എം എസ് എ ഉദ്ധൃത താല്‍പര്യത്തില്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് എന്നപേരില്‍ ഒരു രാഷ്ട്രീയ സംഘടനക്ക് ബീജാവാപം നല്‍കുകയും സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങുകയും ചെയ്തത് 9/11 നു ശേഷം രാഷ്ട്രീയ രംഗത്തേക്ക് ചുവടുമാറിയ ദേശീയ മുസ്‌ലികളുടെ മാറ്റത്തെയാണ് അടയാളപ്പെടുത്തിയത്. രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ വ്യത്യസ്തമായിരുന്നെങ്കിലും മുസ്‌ലിം വിദ്യാര്‍ഥികള്‍ സുപ്രധാനമായ ദേശീയ സാര്‍വ്വദേശീയ തലങ്ങളിലെ രാഷ്ട്രീയ ചലനങ്ങളില്‍ സ്വയം സ്വരൈക്യത്തോടെ നിലകൊണ്ടു. പരസ്പര ബഹുമാനവും സഹിഷ്ണുതയും മതാവബോധവും വൈവിധ്യങ്ങളും കാമ്പസിനകത്തു കെട്ടു പോകാതെ സൂക്ഷിച്ച എം എസ് എ രാജ്യത്ത് മാതൃകാപരമായ അക്കാദമിക വളര്‍ച്ചയും വിദ്യാര്‍ഥികള്‍ക്കിടയില്‍ ആത്മീയോന്നതിയും സാധിച്ചെടുക്കാവുന്ന ഒരന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതില്‍ അതുല്യമായ പങ്കുവഹിച്ചിട്ടുണ്ട്.
*ജോര്‍ജ്ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി സ്റ്റഡി സെന്റര്‍ ഫോര്‍ ക്രിസ്റ്റ്യന്‍ അണ്ടര്‍സ്റ്റാന്റിംഗിലെ സീനിയര്‍ റിസേര്‍ച്ചറാണ് ലേഖിക.
young and muslim in post 9/11 america
breaking the interpretive monopoly: a review examination of of verse 4:34
എന്നിവ പ്രമുഖ കൃതികളാണ്
വിവ: യൂനുസ് ചെമ്മാട്



Leave A Comment