ഇസ്രാഹും മിഹ്രാജും റജബ് 27ന് ആണോ അല്ലയോ എന്ന് വ്യക്ത മാക്കപ്പെട്ടിട്ടില്ല എന്ന് ഞാന്‍ ഒരിടത്ത് വായിച്ചു . അത് റജബ് 27 നു തന്നെ ആണോ ?

ചോദ്യകർത്താവ്

മുജീബ് എന്‍. സി.

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ചരിത്രത്തിലെ മിക്ക കാര്യങ്ങളിലും ഒന്നിലധികം അഭിപ്രായങ്ങളുണ്ടാകും. നബി(സ) ജനിച്ചത്, നുബുവ്വത് കിട്ടിയത്, ഹിജ്റ ചെയ്തത്, ഇതിലെല്ലാം ഇത്തരം അഭിപ്രായാന്തരങ്ങള്‍ കാണാം. ചരിത്രകാരന്മാര്‍ ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപെടുത്തിയതു കൊണ്ട് അത്  ഇപ്പോഴും വ്യക്തമല്ല എന്നര്‍ത്ഥമാക്കേണ്ടതില്ല. ആരെങ്കിലും എപ്പോഴെങ്കിലും എതിരഭിപ്രായം പറയുകയോ രേഖപെടുത്തുകയോ ചെയ്താല്‍ ശേഷമുള്ളവര്‍ അത് എടുത്തുദ്ധരിക്കും. അതിന്‍റെ സത്യാവസ്ഥ വ്യക്തമാണെങ്കിലും. കാലങ്ങളായി മുസ്ലിം ലോകം റജബ് 27 മിഅ്റാജിന്‍റെ ദിനമായി അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. മഹാന്മാരായ ഫുഖഹാക്കള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ മിഅ്റാജ് ദിനം എന്ന നിലക്ക് അന്നു നോമ്പു നോല്‍ക്കല്‍ സുന്നത്താണെന്ന് രേഖ പെടുത്തുകയും ചെയ്ത സ്ഥിതിക്ക് അതില്‍ സംശയിക്കേണ്ടതില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter