അല്ലാഹു അല്ലാത്ത വരോടുള്ള പ്രാര്‍ത്ഥന അഭൌധിക സഹായ തേട്ടം - ഇസ്തിഗാസ , നേര്‍ച്ചകള്‍ , വഴിപാടുകള്‍ , ഖബറിന്മേല്‍ സുജൂദ് , ഖബര്‍ ഒരു ചാനിലേറെ ഉയര്‍ത്തല്‍ , സ്ത്രീകളുടെ ഖബര്‍ സന്ദര്‍ശനം ........എന്നിവകളില്‍ സത്യവിശ്വാസികളുടെ നിലപാട് എന്താണ് ?

ചോദ്യകർത്താവ്

അബൂ അഫീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ അല്ലാഹു അല്ലാത്തവരോടുള്ള ദുആ ശിര്‍ക്കാണ്. സഹായ തേട്ടം ഭൌതികം അഭൌതികമെന്ന് വേര്‍തിരിവുണ്ടാക്കിയത് ചില പിഴച്ച ചിന്താഗതിക്കാരാണ്. ചോദിക്കപ്പെടുന്നയാള്‍ക്ക് സഹായിക്കാന്‍ സ്വയം കഴിവുണ്ടെന്നു വിശ്വസിച്ചാണെങ്കില്‍ അത് അത് ഭൌതികമാണെങ്കിലും അഭൌതികമാണെങ്കിലും ശിര്‍കാണ്. അല്ലാഹുവിന്‍റെ കഴിവും വേണ്ടുകയും മൂലം സഹായിക്കുമെന്ന വിശ്വാസത്തോടെയാണെങ്കില്‍ അത് ഭൌതികവും അഭൌതികവുമാണെങ്കിലും അനുവദനീയവുമാണ്. അതാണ് ഇസ്തിഗാസ.

കൂടുതല്‍ അറിയാന്‍ താഴെ ലിങ്ക് ക്ലിക്ക് ചെയ്തു വായിക്കുക മരിച്ചവരോട് സഹായം തേടല്‍ നേര്‍ച്ചകളും വഴിപാടുകളും അതിന്‍റെ നിബന്ധനക്കു വിധേയമായി ചെയ്യാവുന്നതും പ്രതിഫലാര്‍ഹവുമാണ്. കൂടുതല്‍ അറിയാന്‍ താഴെ ലിങ്ക് നോക്കുക നേര്‍ച്ചയുടെ കര്‍മ്മശാസ്ത്രം മഹാന്മാരുടെ ആണ്ടു നേര്‍ച്ച അല്ലാഹു അല്ലാത്തവര്‍ക്ക് സുജൂദ് ചെയ്യല്‍ കുഫ്റാകുന്നു.  അത് വിശദമാക്കിയത് ഇവിടെ വായിക്കാം. ഖബര്‍ കെട്ടിപ്പൊക്കുന്നതിനെ കുറിച്ച് വിശദമാക്കിയത് ഇവിടെ വായിക്കാം. സ്ത്രീകളുടെ ഖബ്റ് സന്ദര്‍ശനത്തെ കുറിച്ച് മുമ്പ് മറുപടി നല്‍കിയത് ഇവിടെ വായിക്കാം. നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter