ബലി പെരുന്നാള്‍ ദിനത്തില്‍ ഉള്ഹിയത് അറുക്കണം എന്ന് ഉദ്ദേശിക്കുന്നുണ്ട്, എന്തെല്ലാം മര്യാദകളാണ് പാലിക്കേണ്ടത്?
ചോദ്യകർത്താവ്
azizkotta
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഉദ്ഹിയത് വളരെയേറെ പ്രതിഫലമുള്ളതും വലിയ പെരുന്നാളിലെ ഏറ്റവും പ്രധാനവുമായ അമല്‍ ആണ്. ഉദ്ഹിയത് അറുക്കാന്‍ ഉദ്ദേശിച്ചവന് ദുല്‍ഹിജ്ജ ഒന്ന് മുതല്‍ അറവ് നടത്തുന്നത് വരെ നഖം, മുടി തുടങ്ങിയവ നീക്കാതിരിക്കല്‍ സുന്നതാണ്. ബലി മൃഗത്തെ പരിപാലിക്കലും പ്രത്യേക സുന്നതുണ്ട്. അവയെല്ലാം വിശദമായി ഉദ്ഹിയ്യതിന്റെ കര്‍മ്മശാസ്ത്രം എന്ന ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും നിര്‍വ്വഹിക്കാന്‍ തൌഫീഖ് ലഭിക്കട്ടെ.


